Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘ആരോഗ്യവകുപ്പ് തുലച്ച മൂന്ന് പേരാണ്, അവരുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് ആവശ്യമില്ല’; കെ മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: എസ്എംഎ രോഗികള്‍ക്കുള്ള മരുന്ന് വിവാദത്തിൽ ഏത് അന്വേഷണത്തേയും താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. മന്ത്രിയോ വാര്‍ത്താസമ്മേളനം നടത്തിയവരോ എംബിബിഎസ് അല്ല. എന്ത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ കെ മുരളീധരനെ വിമര്‍ശിച്ച് മുൻപ് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മറുപടി.

കഴിഞ്ഞ 10 കൊല്ലം കട്ട് മുടിച്ച കണക്ക് വേറെ വരുമെന്നും മുന്‍ ആരോഗ്യമന്ത്രിമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. മരുന്ന് ഗുണനിലവാരം ഉള്ളതാണെന്ന് ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു. അതുകൊണ്ടു തന്നെ തീരുമാനം മാറ്റില്ല. മരുന്ന് കമ്പനി മേധാവികള്‍ തന്റെ ഓഫീസില്‍ വന്നാണ് തന്നെ കണ്ടത്. അത് ഹെല്‍ത്ത് സെക്രട്ടറിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്തു. തനിക്ക് മറച്ചു വെക്കാന്‍ ഒന്നും ഇല്ലായെന്നും കെ മുരളീധരന്‍ പറഞ്ഞു. പണ്ട് പാര്‍ട്ടി രഹസ്യമായി കണ്ട് കച്ചവടം ഉറപ്പിക്കുകയായിരുന്നുവെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ച് മന്ത്രി പറഞ്ഞു. ആശങ്ക പ്രതിപക്ഷം ഉണ്ടാക്കുന്നതാണെന്നും മന്ത്രി ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix