Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SecurityBreach

സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പകർത്തി റീൽസ്; സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

തിരുവനന്തപുരം: അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിന്റെ ഉള്ളിലെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ റീൽസ് പ്രചരിപ്പിച്ചത് വിവാദമായി. ടൈൽ പണിക്കായി സെക്രട്ടേറിയറ്റിലെത്തിയ കരാറുകാരാണ് ഓഫീസുകളുടെ ഉൾഭാഗം ചിത്രീകരിച്ച് വീഡിയോ പങ്കുവെച്ചത്. പിന്നാലെ മറ്റ് സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയും ദൃശ്യങ്ങൾ പ്രചരിച്ചു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകൾ പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റിനുള്ളിലെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ നടപടി ആരംഭിച്ചു. നിർമാണം നടക്കുന്ന കായിക ഭവൻ ഉൾപ്പെടെയുള്ള ഓഫീസുകളുടെ അകത്തെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. സെക്രട്ടേറിയറ്റിൽ ചിത്രീകരണത്തിന് കർശന നിയന്ത്രണങ്ങളുള്ള സാഹചര്യത്തിൽ സംഭവം ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്ന […]
Read more

ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച; വ്യാജ രേഖകളുമായി ബംഗ്ലാദേശ് പൗരൻ പിടിയിൽ

കണ്ണൂർ: ഏഴിമല നാവിക അക്കാദമിയിൽ സുരക്ഷാ വീഴ്ച. ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന വ്യാജ രേഖകളുമായി ജോലി ചെയ്തിരുന്ന ബംഗ്ലാദേശ് പൗരനെ പിടികൂടി. ‘ബിപ്ലബ് സോറൻ’ എന്ന പേരിലുള്ള വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജോലി ചെയ്തിരുന്നത്. ബംഗാളിലെ മുർഷിദാബാദ് പൊലീസിന്റെ പേരിലുള്ള വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഇയാൾ ഹാജരാക്കിയതായി കണ്ടെത്തി. തന്ത്രപ്രധാന മേഖലയായ നാവിക അക്കാദമിയിലെ ലോൺട്രി വിഭാഗത്തിൽ ഒരു വർഷത്തോളമായി ഇയാൾ ജോലി ചെയ്തുവരികയായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് അധികൃതർ ഇയാളെ […]
Read more

ബത്തേരി പൊലീസ് സ്റ്റേഷനിൽ സുരക്ഷാവീഴ്ച; ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാനില്ല

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാതായി. ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങളാണ് നഷ്ടമായത്. കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലുകളായിരുന്നു ഇവ. കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്. മുറിയുടെ പൂട്ട് തകർത്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. താക്കോൽ കൈക്കലാക്കിയ ശേഷമാണ് തൊണ്ടിമുതലുകൾ മോഷ്ടിച്ചതെന്നാണ് […]
Read more

പ്രധാനമന്ത്രിയുടെ പരിപാടിയിൽ ആയുധവുമായി കടന്നത്; വധുവിനെ മതിപ്പുണ്ടാക്കാനെന്ന് പ്രതി

മുംബൈ: പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയുടെ അതീവ സുരക്ഷാ മേഖലയിൽ ആയുധവുമായി കടന്ന യുവാവ് പ്രതിശ്രുത വധുവിനെ മതിപ്പുണ്ടാക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ്. ഗുജറാത്ത് സ്വദേശിയായ രോഹൻ പരേഖാണ് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് സുരക്ഷാ വലയം മറികടന്ന് പരിപാടിയിൽ പ്രവേശിച്ചത്. പി.എം.ഒയിലെ ഗ്രേഡ് സി ജീവനക്കാരനാണെന്ന് കാണിക്കുന്ന വ്യാജ ഐഡി കാർഡാണ് ഇയാൾ ഉപയോഗിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ ഉപയോഗിച്ചാണ് വ്യാജ ഐഡി കാർഡ് തയ്യാറാക്കിയതെന്ന് ചോദ്യം ചെയ്യലിൽ രോഹൻ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിശ്രുത വധുവിന് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix