Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബത്തേരി പൊലീസ് സ്റ്റേഷനിൽ സുരക്ഷാവീഴ്ച; ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാനില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന ഏഴ് ചാക്ക് നിരോധിത പുകയില ഉൽപന്നങ്ങൾ കാണാതായി. ജൂൺ 7ന് ബത്തേരി ദൊട്ടപ്പകുളത്ത് നിന്ന് പൊലീസ് പിടികൂടിയ പുകയില ഉൽപന്നങ്ങളാണ് നഷ്ടമായത്.

കേസിൽ കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ സ്റ്റേഷനിൽ സൂക്ഷിക്കാൻ ഏൽപ്പിച്ച തൊണ്ടിമുതലുകളായിരുന്നു ഇവ. കഴിഞ്ഞ ദിവസം മുറി വൃത്തിയാക്കുന്നതിനായി സ്റ്റേഷൻ റൈറ്ററും അസിസ്റ്റന്റ് റൈറ്ററും എത്തിയപ്പോഴാണ് തൊണ്ടിമുതലുകൾ കാണാനില്ലെന്ന് കണ്ടെത്തിയത്.

മുറിയുടെ പൂട്ട് തകർത്തിട്ടില്ലെന്നാണ് പ്രാഥമിക വിവരം. താക്കോൽ കൈക്കലാക്കിയ ശേഷമാണ് തൊണ്ടിമുതലുകൾ മോഷ്ടിച്ചതെന്നാണ് പൊലീസ് സംശയിക്കുന്നത്. എങ്ങനെയാണ് തൊണ്ടിമുതലുകൾ കാണാതായതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ ബത്തേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെ സുരക്ഷാ സംവിധാനങ്ങളും സംഭവവുമായി ബന്ധപ്പെട്ടവരെയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix