Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; പൊലീസ് കേസെടുത്തു

പത്തനംതിട്ട: ആറന്മുള വള്ളസദ്യ നൽകാമെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ വഴി പണം തട്ടിയെന്ന പരാതിയിൽ ആറന്മുള പൊലീസ് കേസെടുത്തു. ദേവസ്വം ബോർഡ് ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ചാണ് ആളുകളിൽ നിന്ന് പണം വാങ്ങിയതെന്നാണ് പരാതി. പല ജില്ലകളിൽ നിന്നുള്ളവർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലായത്. 5,000 മുതൽ 10,000 രൂപ വരെയാണ് പലരിൽനിന്നായി തട്ടിയെടുത്തതെന്നാണ് പരാതി. കൊല്ലം സ്വദേശികൾ ഉൾപ്പെടെയുള്ള സംഘം ഇന്ന് ക്ഷേത്രത്തിലെത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ദേവസ്വം ബോർഡ് ജീവനക്കാരനെന്ന് സ്വയം പരിചയപ്പെടുത്തുന്ന വിപിൻ ദാസ് എന്നയാൾ സമൂഹമാധ്യമങ്ങളിലൂടെ വള്ളസദ്യയുടെ പരസ്യം […]
Read more

വിജയ് നിലപാട് അറിയിക്കണം; ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

ചെന്നൈ: തമിഴ്നാട്ടിലെ കോളേജുകളിൽ സിജെപി, ഇടത് വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം വിലക്കിയ വിവാദ ഉത്തരവിൽ ചീഫ് സെക്രട്ടറി സായികുമാറിനെതിരെ സിപിഎം പ്രതിഷേധത്തിന്. നാളെ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം നടത്തുമെന്ന് സിപിഎം അറിയിച്ചു. ചീഫ് സെക്രട്ടറിയെ സ്ഥാനത്ത് തുടരാൻ അനുവദിക്കരുതെന്നും വിഷയത്തിൽ ടിവികെ നേതാവ് വിജയ് നിലപാട് വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറി സായികുമാറിന്റെ രാഷ്ട്രീയ ചായ്വ് പുറത്തുവന്നെന്നും സിപിഎം ആരോപിച്ചു. കോളേജുകളിൽ പ്രതിഷേധങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്താനുള്ള തീരുമാനം ചീഫ് സെക്രട്ടറി അധ്യക്ഷനായ യോഗത്തിലാണ് ഉണ്ടായതെന്നാണ് […]
Read more

ഒമാനിലെ വാഹനാപകടത്തിൽ പരിക്കേറ്റയാളെ ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു

മസ്‌കറ്റ്: ഒമാനിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. റീമ മേഖലയിലെ സുൽത്താൻ സഈദ് ബിൻ തൈമൂർ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ പൊലീസിന്റെ എയർ വിംഗ് വിഭാഗം ഹെലികോപ്റ്ററിൽ ആശുപത്രിയിലെത്തിച്ചു. ഹൈമ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി നിസ്വാ ആശുപത്രിയിലേക്കാണ് മാറ്റിയത്. അപകടത്തിൽ പരിക്കേറ്റ മറ്റ് അഞ്ച് പേരെ ആംബുലൻസിൽ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ വൈദ്യസഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് റോയൽ ഒമാൻ […]
Read more

തുറവൂർ റെയിൽവേ സ്റ്റേഷനിൽ 4 കിലോ കഞ്ചാവുമായി 3 പേർ പിടിയിൽ

പത്തനംതിട്ട: തുറവൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നാല് കിലോ കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിൽ. പത്തനംതിട്ട സ്വദേശികളായ സുരേഷ് (24), അച്ചു ശശി (20), ജിഷ്ണു സുരേന്ദ്രൻ (21) എന്നിവരെയാണ് കുത്തിയതോട് പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ചേർത്തല ഡിവൈഎസ്‌പി മഞ്ജുനാഥിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. തുറവൂർ റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ ബാഗിൽ കഞ്ചാവ് ഒളിപ്പിച്ച് വിൽപ്പനയ്ക്കായി കാത്തുനിൽക്കുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയത്.കുത്തിയതോട് പൊലീസും ജില്ലാ ലഹരി വിരുദ്ധ സേനയും സംയുക്തമായാണ് […]
Read more

നെല്ലുവില നൽകാൻ കേന്ദ്രവിഹിതമായി 209 കോടി രൂപ അനുവദിച്ചുവെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാനത്തെ നെൽകർഷകർക്ക് ആശ്വാസമായി കേന്ദ്ര താങ്ങുവില വിഹിതത്തിൽ നിന്ന് 209 കോടി രൂപ അനുവദിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. രണ്ടാംവിള നെല്ലെടുപ്പിനുള്ള സംസ്ഥാന പ്രോത്സാഹന വിഹിതം നേരത്തെ തന്നെ സപ്ലൈകോയ്ക്ക് പൂർണമായി അനുവദിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഈ തുക ഉപയോഗിച്ചാണ് നിലവിൽ കർഷകർക്ക് നെല്ലുവില നൽകുന്നത്. ഇതിന് പിന്നാലെ കേന്ദ്രവിഹിതവും ലഭിക്കുന്നതോടെ സംസ്ഥാനത്തെ എല്ലാ കർഷകർക്കും നെല്ലുവില പൂർണമായി നൽകാൻ കഴിയുമെന്നും മന്ത്രി വ്യക്തമാക്കി. 209 കോടി രൂപ ഇന്ന് തന്നെ റിലീസ് ചെയ്യുമെന്ന് […]
Read more

ഓണത്തിന് രുചിയൂറും പൈനാപ്പിൾ–ചൗവ്വരി പായസം തയ്യാറാക്കാം ഈസിയായി

ഓണത്തിന് വത്യസ്തമായി തയ്യാറാക്കാവുന്നതാണ് പൈനാപ്പിൾ– ചൗവ്വരി പായസം. വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാവുന്ന ഈ പായസം തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകൾ 1 പൈനാപ്പിൾ – 2 കപ്പ്, ചെറുതായി അരിഞ്ഞത് തയ്യാറാക്കുന്ന വിധം ചുവട് കട്ടിയുള്ള പാത്രത്തിൽ രണ്ട് സ്പൂൺ നെയ്യൊഴിക്കുക. അതിലേക്ക് പൈനാപ്പിൾ കഷ്ണങ്ങൾ ഇടുക. ഇത് നന്നായി ഇളക്കിയതിന് ശേഷം ശർക്കര ഉരുക്കി അരിച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. അതുകഴിഞ്ഞ് വെള്ളത്തിൽ കുതിർത്ത് വെച്ച ചൗവ്വരി ഇതിലേക്ക് ചേർക്കാം. ശേഷം രണ്ടാം […]
Read more

ഗണേഷ് കുമാർ വ്യക്തിശുദ്ധി ഇല്ലാത്ത ‘പരനാറി’, ഷംസീറിന് ലീഗ് മനസ്: വെള്ളാപ്പള്ളി നടേശൻ

ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു. ഇടതുപക്ഷ സർക്കാരിന്റെ ഭരണപരാജയത്തിനും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. അധികാരമോഹികളായ നേതാക്കളും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് […]
Read more

മലബാർ ഗോൾഡ് ഷോറൂമിനെതിരെ സ്വർണ തട്ടിപ്പ് പരാതി

റായ്പൂർ: ഛത്തീസ്ഗഢിലെ ബിലാസ്പൂരിലുള്ള മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമിനെതിരെ സ്വർണ തട്ടിപ്പ് പരാതി. സംഭവത്തിൽ ഷോറൂം മാനേജർ, കാരറ്റോമീറ്റർ ഓപ്പറേറ്റർ, മറ്റ് ജീവനക്കാർ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. സ്വർണം വിൽക്കാനെത്തിയ പർവീന്ദർ സിംഗ് എന്ന ഉപഭോക്താവിന്റെ 22 കാരറ്റ് ഹോൾമാർക്ക് ബ്രേസ്ലെറ്റ് പരിശോധിച്ച ശേഷം 20 കാരറ്റ് മാത്രമാണെന്നും ഹോൾമാർക്ക് ഇല്ലെന്നും ഷോറൂം ജീവനക്കാർ പറഞ്ഞെന്നാണ് പരാതി. സംശയം തോന്നിയതിനെ തുടർന്ന് പർവീന്ദർ സിംഗ് സ്വർണം വാങ്ങിയ പ്രദേശത്തെ കടയിലെത്തി. കടയുടമ സാഗർ കേസാരിക്കൊപ്പം ബ്രേസ്ലെറ്റ് […]
Read more

വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; നിരവധി പേർക്ക് പണം നഷ്ടപ്പെട്ടു

പത്തനംതിട്ട: ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ് നടക്കുന്നതായി പരാതി. പ്രത്യേക പാസ് നൽകാമെന്ന് പറഞ്ഞ് 3,000 മുതൽ 5,000 രൂപ വരെ ഓൺലൈനായി വാങ്ങിയ ശേഷം സദ്യ നൽകാതെ കബളിപ്പിക്കുകയാണെന്നാണ് പരാതി. ദേവസ്വം ജീവനക്കാരാണെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയതെന്ന് പരാതിക്കാർ പറയുന്നു. പണം നൽകിയ ശേഷം സദ്യയ്ക്കായി ക്ഷേത്രത്തിലെത്തിയപ്പോഴാണ് തട്ടിപ്പിനിരയായതായി പലരും തിരിച്ചറിഞ്ഞത്. ഒരു കുടുംബം സദ്യയ്ക്കായി എപ്പോൾ എത്തണമെന്ന് തട്ടിപ്പ് സംഘത്തോട് രണ്ട് ദിവസമായി അന്വേഷിച്ചെങ്കിലും ഓരോ തവണയും വ്യത്യസ്ത മറുപടിയാണ് ലഭിച്ചത്. സംശയം […]
Read more

രാജസ്ഥാനിൽ സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം

ജയ്പുർ: രാജസ്ഥാനിൽ സർക്കാർ സ്കൂൾ സന്ദർശിക്കാനെത്തിയ സിജെപി പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടായതായി ആരോപണം. ജയ്പൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂൾ സന്ദർശിക്കാനെത്തിയ സംഘത്തെയാണ് ഒരു വിഭാഗം ആളുകൾ തടഞ്ഞ് ആക്രമിച്ചതെന്ന് സിജെപി നേതാവ് അശുതോഷ് രങ്ക ആരോപിച്ചു. താൽക്കാലിക ഷെഡിൽ പ്രവർത്തിക്കുന്നതായി പറയപ്പെടുന്ന സർക്കാർ സ്കൂളിന്റെ സ്ഥിതി പരിശോധിക്കാനാണ് സംഘം എത്തിയത്. അശുതോഷ് രങ്കയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം. ആക്രമണത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്നും പൊലീസ് കാഴ്ചക്കാരായി നിന്നെന്നും അദ്ദേഹം ആരോപിച്ചു. തങ്ങളുടെ പ്രവർത്തകരുടെ വാഹനങ്ങൾ തകർത്തതായും […]
Read more

Recent News

Advertisement
WhiteswanTV Footer