തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപയും പവന് 80 രൂപയുമാണ് വർധിച്ചത്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഒരു ഗ്രാം സ്വർണത്തിന് 13,070 രൂപയും ഒരു പവന് 1,04,560 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സ്വർണവിലയിൽ 2,640 രൂപയുടെ കുറവുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വിലയിൽ നേരിയ വർധന രേഖപ്പെടുത്തിയത്. അന്താരാഷ്ട്ര വിപണിയിൽ സ്വർണവില 4,000 ഡോളറിന് താഴേക്ക് എത്തിയിരുന്നു. അന്താരാഷ്ട്ര വിപണിയിലെ വിലയിലുണ്ടാകുന്ന മാറ്റങ്ങൾ കേരളത്തിലെ സ്വർണവിലയെയും സ്വാധീനിക്കാറുണ്ട്. അതേസമയം, സംസ്ഥാനത്ത് വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 220 രൂപയും 10 ഗ്രാം വെള്ളിക്ക് 2,200 രൂപയുമാണ് നിലവിലെ വില.



