Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Author: sandra

വിവിധ കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

കൊച്ചി: കൊലപാതകമടക്കം നിരവധി കേസുകളിൽ പ്രതിയായ അങ്കമാലി മഞ്ഞപ്ര സ്വദേശി ബെറ്റിൻ (48)നെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചു. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജിയാണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്. കൊലപാതകം, അതിക്രമിച്ച് കടക്കൽ, സംഘം ചേരൽ, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങിയ കേസുകളിൽ ബെറ്റിൻ പ്രതിയാണ്. 2024 ഒക്ടോബറിൽ അങ്കമാലിയിൽ ആഷിക്ക് മനോഹരൻ കൊല്ലപ്പെട്ട കേസിൽ ആറാം പ്രതിയാണ് ഇയാൾ. 2025ന്റെ തുടക്കത്തിൽ ബെറ്റിനെതിരെ […]
Read more

അനുമതിയില്ലാതെ സ്‌കൂളിൽ അതിക്രമിച്ച് കയറി; ദീപ്കെയ്ക്കെതിരെ കേസ്

മുംബൈ: അനുമതിയില്ലാതെ സർക്കാർ സ്കൂളിൽ പ്രവേശിച്ച് ഔദ്യോഗിക പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയെന്നാരോപിച്ച് കോക്രോച്ച് ജനതാ പാർട്ടി കൺവീനർ അഭജീത് ദിപ്കെക്കും പാർട്ടി പ്രവർത്തകർക്കുമെതിരെ മഹാരാഷ്ട്ര പൊലീസ് കേസെടുത്തു. ലാത്തൂർ ജില്ലയിലെ ഔസ പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. അഭജീത് ദിപ്കെ, പാർട്ടി പ്രവർത്തകൻ അജിങ്ക്യ ഷിൻഡെ എന്നിവരടക്കം സിജെപി പ്രവർത്തകർക്കെതിരെയാണ് കേസ്. ഔസയ്ക്കടുത്തുള്ള ജാവലിയിലെ ജില്ലാ പരിഷത്ത് ഉറുദു സ്കൂളിൽ എത്തിയ സംഘം അധ്യാപകരുടെ ഔദ്യോഗിക ജോലികൾ തടസ്സപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് ആരോപണം. സ്കൂളിലെ അധ്യാപിക സയ്യിദ് […]
Read more

ഛത്തീസ്ഗഢിൽ പരീക്ഷാ ചോദ്യപേപ്പർ ചോർച്ച; പ്രൊഫസറും 5 വിദ്യാർഥികളും അറസ്റ്റിൽ

റായ്പൂർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിലെ ബി.എസ്.സി രണ്ടാം വർഷ എൻഡമോളജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കോളേജ് പ്രൊഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ. ടെലിബന്ധ പോലീസ് സ്റ്റേഷനിലെ പോലീസും സൈബർ സെല്ലും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജ് പ്രൊഫസറായ യോഗേഷ് സോങ്കേസരിയയാണ് ചോദ്യപേപ്പർ ചോർത്തിയതിന്റെ പ്രധാന സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി സർവകലാശാലയിലെ ചോദ്യപേപ്പറുകളുടെയും ഉത്തരക്കടലാസുകളുടെയും സുരക്ഷാ ചുമതല ഇയാൾക്കായിരുന്നു. ഓഗസ്റ്റ് 17ന് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന […]
Read more

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് വീണ്ടും ചർച്ചയാക്കാൻ ബിജെപി

ന്യൂഡൽഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതി വീണ്ടും സജീവ ചർച്ചയാക്കി ബിജെപി. ബിൽ പാർലമെന്റിൽ പാസാകാത്ത സാഹചര്യമുണ്ടായാലും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകൾ 2029ൽ ഒരുമിച്ച് നടത്താനുള്ള സാധ്യതയാണ് ബിജെപി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം 22 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും നടത്തുന്നതിനെക്കുറിച്ച് ചർച്ച നടക്കുന്നുണ്ട്. ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ 2029ൽ തന്നെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബിൽ പാർലമെന്റിന്റെ ശീതകാല […]
Read more

ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്നാണ് കേരളത്തിലും മഴ ശക്തമാകാൻ സാധ്യത. ഓഗസ്റ്റ് 23 മുതൽ 25 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ഓഗസ്റ്റ് 24ന് പത്തനംതിട്ട, […]
Read more

മുംബൈയിൽ ഗണപതി വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു; അഞ്ച് പേർക്ക് പരിക്ക്

മുംബൈ: ഗണേശോത്സവത്തിന് മുന്നോടിയായി നടന്ന ഗണപതി വിഗ്രഹത്തിന്റെ ആഗമന ഘോഷയാത്രയ്ക്കിടെ വിഗ്രഹം മറിഞ്ഞുവീണ് രണ്ട് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ ഭുലേശ്വറിലെ ഡോ. ആത്മാറാം മർച്ചന്റ് റോഡ് കബൂതർഖാന ജയ് അംബെ ചൗക്കിലാണ് അപകടമുണ്ടായത്. ഭുലേശ്വർ ചാ രാജ എന്ന ഉത്സവ സമിതിയുടെ 22 അടിയിലധികം ഉയരമുള്ള ഗണപതി വിഗ്രഹമാണ് ഘോഷയാത്രയ്ക്കിടെ ജനക്കൂട്ടത്തിന് മുകളിലേക്ക് മറിഞ്ഞുവീണത്. സങ്കേത് നെവ്‌ഷെ, ബ്രിജേഷ് ഹേമന്ത് ജോഷി (38) എന്നിവരാണ് […]
Read more

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ; 96,500 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

പത്തനംതിട്ട: അൽഫാം കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായ സംഭവത്തിൽ 96,500 രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. റാന്നി ചെത്തോങ്കരയിൽ പ്രവർത്തിക്കുന്ന ‘കിങ്സ് ബിരിയാണി കുഫേ’ എന്ന സ്ഥാപനത്തിന്റെ ഉടമകളിൽ നിന്നാണ് നഷ്ടപരിഹാരം ഈടാക്കേണ്ടത്. റാന്നി വെച്ചൂച്ചിറ സ്വദേശിനി റീന തോമസ് നൽകിയ പരാതിയിലാണ് കമ്മിഷന്റെ നടപടി. ആശുപത്രി ചികിത്സയ്ക്കായി ചെലവായ തുക ഉൾപ്പെടെയാണ് 96,500 രൂപ നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്. 2025 ഒക്ടോബർ 21നാണ് റീന തോമസും സഹോദരിയും ഹോട്ടലിലെത്തി അൽഫാം കഴിച്ചത്. […]
Read more

ഓപ്പറേഷൻ തൂഫാൻ; 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

കൊച്ചി: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 6.5 ഗ്രാം ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് പിടികൂടി. അസം നൗഗാവ് സ്വദേശി സിറാജുൽ ഇസ്ലാം (34) ആണ് പിടിയിലായത്. പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്. വിൽപ്പനയ്ക്കായി വല്ലത്ത് നിൽക്കുന്നതിനിടെയാണ് ഇയാൾ പൊലീസ് പിടിയിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കുറച്ച് ദിവസങ്ങളായി സിറാജുൽ ഇസ്ലാം പൊലീസ് നിരീക്ഷണത്തിലായിരുന്നു. പട്ടാമ്പിയിൽ നിന്നാണ് മയക്കുമരുന്ന് വാങ്ങിയതെന്ന് ഇയാൾ പൊലീസിനോട് മൊഴി നൽകി. ബസിലാണ് ഇയാൾ വല്ലത്ത് […]
Read more

സിഎംആർഎൽ–എക്സാലോജിക് കേസ്; വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇഡി

തിരുവനന്തപുരം: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ റെയ്ഡിന് പിന്നാലെ വാർത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയാണെന്ന് ഇഡി. റെയ്ഡിന് ശേഷം വാർത്താക്കുറിപ്പ് ഇറക്കുന്നത് അസാധാരണ നടപടിയല്ലെന്നും ഇഡി വ്യക്തമാക്കി. കേസിൽ വീണ ടി.ക്കെതിരെ അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട കൃത്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് വാർത്താക്കുറിപ്പിൽ പരാമർശങ്ങൾ നടത്തിയതെന്നും ഇഡി അറിയിച്ചു. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ ഉടൻ ഉണ്ടാകുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. വീണ ടി.ക്കെതിരെ ഇഡി വാർത്താക്കുറിപ്പ് ഇറക്കിയത് അസാധാരണ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് […]
Read more

പ്രതിപക്ഷ ഉപനേതാവ് പദവി; സിപിഐയിൽ കടുത്ത നിലപാടിന് നീക്കം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി സിപിഐയും സിപിഐഎമ്മും തമ്മിലുള്ള തർക്കം കൂടുതൽ രൂക്ഷമാകുന്നു. പദവി സംബന്ധിച്ച് വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിലാണ് സിപിഐയിലെ ഒരു വിഭാഗം നേതാക്കൾ. ആവശ്യമെങ്കിൽ എൽഡിഎഫ് പരിപാടികളിൽ നിന്ന് വിട്ടുനിൽക്കുന്നതടക്കമുള്ള കടുത്ത നിലപാടുകൾ സ്വീകരിക്കണമെന്നാണ് ഇവരുടെ അഭിപ്രായം. പാർട്ടിയുടെ അഭിമാനം നഷ്ടപ്പെടുത്തി മുന്നണിയിൽ തുടരേണ്ടതില്ലെന്നാണ് സിപിഐയിലെ ഒരു വിഭാഗത്തിന്റെ നിലപാട്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തനശൈലിക്കെതിരെയും നേതാക്കൾ വിമർശനം ഉന്നയിക്കുന്നുണ്ട്. പിണറായി ശൈലിയുടെ ബുദ്ധിമുട്ട് സിപിഐഎമ്മിന് മാത്രമല്ല, സിപിഐക്കും നേരിടേണ്ടിവരുന്നുണ്ടെന്നാണ് ഇവരുടെ ആരോപണം. […]
Read more

Recent News

Advertisement
WhiteswanTV Footer