Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിൽനിന്ന് 1.64 കോടി തട്ടി; കൊച്ചി സൈബർ പൊലീസ് അന്വേഷണം തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വ്യാജ ഇമെയിൽ വഴി ലുലു ഗ്രൂപ്പിനെ കബളിപ്പിച്ച് 1.64 കോടി രൂപ തട്ടിയെടുത്തതായി പരാതി. ഇറ്റാലിയൻ കമ്പനിയുടെ പേരിൽ ആൾമാറാട്ടം നടത്തിയാണ് തട്ടിപ്പ്. സംഭവത്തിൽ കൊച്ചി സൈബർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ലുലു ഗ്രൂപ്പുമായി ദീർഘകാലമായി വ്യാപാരബന്ധമുള്ള ഇറ്റാലിയൻ കമ്പനിയായ ‘ഐ.ഇ. പാർക്ക് എസ്.ആർ.എൽ’ (IE Park S.R.L)ന്റെ ഔദ്യോഗിക ഇമെയിൽ വിലാസങ്ങളോട് സാമ്യമുള്ള വിലാസങ്ങൾ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തിയത്. സെപ്റ്റംബർ രണ്ട് മുതൽ 29 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയ വകയിൽ ഇറ്റാലിയൻ കമ്പനിക്ക് നൽകാനുണ്ടായിരുന്ന പണമാണ് തട്ടിപ്പുകാർ കൈക്കലാക്കിയത്.

വ്യാജ ഇമെയിൽ വിലാസങ്ങൾ ഉപയോഗിച്ച് ആശയവിനിമയം നടത്തിയാണ് സംഘം തട്ടിപ്പ് ആസൂത്രണം ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി ഐ.ഇ. പാർക്ക് എസ്.ആർ.എൽ എന്ന കമ്പനിയിൽനിന്നാണ് ലുലു ഗ്രൂപ്പ് ഗെയിമിങ് ഉപകരണങ്ങൾ വാങ്ങിയിരുന്നത്. ഇതിന്റെ പണം നൽകാൻ ബാക്കിയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ലുലു ഗ്രൂപ്പിന് ഒരു ഇമെയിൽ ലഭിച്ചു. യഥാർഥ കമ്പനിയുടേതിന് സമാനമായ ഇമെയിൽ വിലാസത്തിൽനിന്നാണ് സന്ദേശങ്ങൾ എത്തിയിരുന്നത്. പണം കൈമാറുന്നതിനായി ഇൻവോയിസും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഉൾപ്പെടെയുള്ള രേഖകളും ഇമെയിലിനൊപ്പം നൽകിയിരുന്നു.

തുടർന്ന് 1,50,500 യൂറോ, അതായത് ഏകദേശം 1.64 കോടി രൂപ, തട്ടിപ്പുകാർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. പിന്നീട് യഥാർഥ ഇറ്റാലിയൻ കമ്പനിയുമായി ബന്ധപ്പെട്ടപ്പോഴാണ് പണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെയാണ് തട്ടിപ്പ് നടന്നതായി തിരിച്ചറിഞ്ഞത്.

ലുലു ഗ്രൂപ്പും ഇറ്റാലിയൻ കമ്പനിയും തമ്മിലുള്ള വ്യാപാര ഇടപാടുകളെക്കുറിച്ച് കൃത്യമായ അറിവുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിദേശത്തുനിന്നുള്ള സംഘത്തിന് സംഭവത്തിൽ പങ്കുണ്ടെന്നാണ് സൂചന. കൊച്ചി സൈബർ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix