മുത്തങ്ങയിലെ വിദ്യാർഥിയുടെ മരണം; ദുരൂഹത നീക്കി പൊലീസ്
സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയ്ക്കടുത്ത് പൊൻകുഴിയിൽ ആറാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിലെ ദുരൂഹത പൊലീസ് നീക്കി. സൈക്കിൾ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമായതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു-ചിക്കി ദമ്പതികളുടെ മകൻ മനു (12) ആണ് മരിച്ചത്. ആദ്യം വാഹനം ഇടിച്ചാണ് അപകടമെന്ന സംശയം ഉയർന്നിരുന്നെങ്കിലും സംഭവസ്ഥലത്തെ വിശദമായ പരിശോധനയിലാണ് അത് തള്ളിക്കളയാനായത്. ഇന്നലെ വൈകിട്ട് കൂട്ടുകാർക്കൊപ്പം മുത്തങ്ങ വനമേഖലയിലെ ദേശീയപാതയ്ക്ക് സമീപം സൈക്കിൾ ഓടിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സൈക്കിൾ റോഡരികിലെ […]
Read more