Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി ഇന്ന് തുടങ്ങും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട്ടിൽ സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന് ഇന്ന് തുടക്കമാകും. രണ്ട് ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ യോഗം ഉദ്ഘാടനം ചെയ്യും.

തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ജില്ലയിൽ നേരിട്ട തോൽവി യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യും. നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഉണ്ടായിരുന്ന ഏക സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടതും പാർട്ടിയിലെ വിഭാഗീയ പ്രശ്നങ്ങളും സംഘടനാ പ്രവർത്തനങ്ങളിലെ വീഴ്ചകളും ചർച്ചയാകും.

സംസ്ഥാനതലത്തിൽ അംഗീകരിച്ച തിരുത്തൽ രേഖ ഉൾപ്പെടുന്ന റിപ്പോർട്ട് എ. വിജയരാഘവൻ അവതരിപ്പിക്കും. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചുള്ള റിപ്പോർട്ട് ജില്ലാ സെക്രട്ടറി കെ. റഫീക്കും അവതരിപ്പിക്കും.

ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റിലും മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് വിവരം. സിപിഎം കേന്ദ്രകമ്മിറ്റി അംഗം ടി.എം. തോമസ് ഐസക് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും ജില്ലയിലെ 85 പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. പി. രാജീവ്, പി. സതീദേവി, പി.കെ. ബിജു, എം.വി. ജയരാജൻ, സജി ചെറിയാൻ, വി.എൻ. വാസവൻ, ജോൺ ബ്രിട്ടാസ്, പി. ജയരാജൻ തുടങ്ങിയ നേതാക്കളും വിപുലീകൃത ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix