Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; യുവാവിന് 25 വർഷം തടവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കി ഗർഭിണിയാക്കിയ കേസിൽ യുവാവിന് 25 വർഷം തടവും 1,10,000 രൂപ പിഴയും ശിക്ഷ. നടവയൽ നെല്ലിയമ്പം കായക്കുന്ന് കീടക്കാട്ട് വീട്ടിൽ ഹാഷിക്ക് റഹ്‌മാൻ (28) ആണ് ശിക്ഷിക്കപ്പെട്ടത്.

കൽപ്പറ്റ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ഒന്നാം ജഡ്ജി പി. സെയ്തലവിയാണ് ശിക്ഷ വിധിച്ചത്. മീനങ്ങാടി പൊലീസ് 2022ൽ രജിസ്റ്റർ ചെയ്ത കേസിൽ ഐ.പി.സി, പോക്സോ നിയമങ്ങളിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ ശിക്ഷിച്ചത്.

2021, 2022 വർഷങ്ങളിലായി പ്രതി കുട്ടിയെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കേസ്. തുടർന്ന് കുട്ടി ഗർഭിണിയായതോടെയാണ് പൊലീസ് കേസെടുത്തത്. അന്നത്തെ മീനങ്ങാടി ഇൻസ്പെക്ടർ എം. സനൽരാജിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതിനിടെ ഹാഷിക്ക് റഹ്‌മാൻ വിദേശത്തേക്ക് കടന്നു.

തുടർന്ന് പൊലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചു. 2024ൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

തുടർ അന്വേഷണം നടത്തിയ അന്നത്തെ ഇൻസ്പെക്ടറും എസ്.എച്ച്.ഒയുമായ എ. സന്തോഷ് കുമാറാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ടി.ജി. മോഹൻദാസ് ഹാജരായി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix