Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഹൈദരാബാദിൽ വ്യാജ പനീറും ഹൽവയും പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: ഹൈദരാബാദിൽ ഭക്ഷ്യസുരക്ഷാ വിഭാഗവും പൊലീസും നടത്തിയ പരിശോധനയിൽ വ്യാജ പനീറും ഹൽവയും അസംസ്കൃത വസ്തുക്കളും പിടികൂടി. രണ്ട് കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിലാണ് മായം ചേർത്ത ഭക്ഷ്യവസ്തുക്കൾ കണ്ടെത്തിയത്.

നടരാജ് മിൽക്ക് & മിൽക്ക് പ്രൊഡക്ട്സിൽ നിന്ന് സ്കിംഡ് മിൽക്ക് പൗഡർ ഉപയോഗിച്ച് നിർമിച്ച 500 കിലോ വ്യാജ പനീറും 50 കിലോ മിൽക്ക് പൗഡറും പിടിച്ചെടുത്തു. സ്ഥാപന ഉടമ ജാപല നടരാജിനെ തുടർനടപടികൾക്കായി അൽവാൾ പൊലീസിന് കൈമാറി.

ബൗരംപേട്ടിലെ യശോദ സ്വീറ്റ് & നംകീൻ ബേക്കറിയിൽ നടത്തിയ പരിശോധനയിൽ വനസ്പതി, പാചക എണ്ണ, മിൽക്ക് പൗഡർ എന്നിവ ഉപയോഗിച്ച് നിർമിച്ച 21 കിലോ വ്യാജ ഹൽവയും പിടികൂടി. 80-ലധികം ചാക്ക് മിൽക്ക് പൗഡർ, 100 ടിൻ എണ്ണ, 50 ടിൻ ഡാൽഡ എന്നിവയും ഇവിടെ നിന്ന് പിടിച്ചെടുത്തു.

തുടർന്ന് ഹൈദരാബാദിലും സമീപ പ്രദേശങ്ങളിലുമായി 20 ഡയറി യൂണിറ്റുകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി. ലൈസൻസില്ലാതെയും വൃത്തിഹീനമായ സാഹചര്യത്തിലും പ്രവർത്തിച്ച ഹയാത്ത്നഗറിലെ ‘വെങ്കിട ശിവ മിൽക്ക് പോയിന്റ്’ അടപ്പിച്ചു.

ഗുണനിലവാരമില്ലാത്ത രീതിയിൽ ഉൽപ്പന്നങ്ങൾ നിർമിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ‘സപ്തഗിരി ഫുഡ്സ്’, ‘ഓൾ റിച്ച് ഡയറി’ എന്നീ സ്ഥാപനങ്ങളുടെ എഫ്എസ്എസ്എഐ ലൈസൻസും റദ്ദാക്കി. സ്ഥാപനങ്ങളുടെ പ്രവർത്തനം ഉടൻ നിർത്താനും അധികൃതർ നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix