Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

വയനാട് ദുരന്തത്തിന് ഇന്ന് രണ്ടാണ്ട്; മൺമറഞ്ഞത് 3 ഗ്രാമങ്ങളും 330 ജീവനുകളും

വയനാട്: കേരളത്തെ നടുക്കിയ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായിട്ട് ഇന്ന് രണ്ട് വർഷം. 298 പേരാണ് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ചതെന്നാണ് ഔദ്യോഗിക കണക്ക്. കാണാതായ 32 പേരെ കൂടി പിന്നീട് മരിച്ചതായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. ജീവനോടെ ബാക്കിയായ മനുഷ്യരുടെ ഉള്ളിലെ മുറിവുകൾ ഇന്നും ഉണങ്ങിയിട്ടില്ല. ജീവൻ നഷ്ടമായവരുടെ ഓർമ പുതുക്കി പുത്തുമലയിലെ ഹൃദയഭൂമിയിൽ ഇന്ന് സർവമത പ്രാർത്ഥനയും പുഷ്പാർച്ചനയും നടക്കും. മണ്ണും മലവെള്ളവും പാറക്കെട്ടുകളും ഒറ്റയടിക്ക് വന്ന് മൂന്ന് ഗ്രാമങ്ങളെ ഒന്നാകെ വിഴുങ്ങുകയായിരുന്നു. പുഞ്ചിരിമട്ടത്ത് നിന്ന് പൊട്ടിയിറങ്ങി […]
Read more

ശക്തമായ മഴ; വയനാട്ടിൽ വിനോദ സഞ്ചാരത്തിന് കർശന നിയന്ത്രണം

വയനാട്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. വിനോദസഞ്ചാര കേന്ദ്രങ്ങൾ, ട്രക്കിംഗ്, സാഹസിക വിനോദ പ്രവർത്തനങ്ങൾ എന്നിവ താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ജില്ലയിൽ രണ്ട് ദിവസമായി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ക്വാറികൾ, ഹോംസ്റ്റേകൾ, റിസോർട്ടുകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ, അഡ്വഞ്ചർ ടൂറിസം സെന്ററുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നും ഉത്തരവിൽ പറയുന്നു. ദുരന്ത […]
Read more

വയനാട്ടിൽ രണ്ട് KSRTC ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

വയനാട്: കൽപ്പറ്റ പനമരം കൈതക്കലിൽ രണ്ട് കെ.എസ്.ആർ.ടി.സി. ബസുകൾ കൂട്ടിയിടിച്ച് അപകടം. നിലമ്പൂരിൽ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന ടൗൺ ടു ടൗൺ ബസും പറശ്ശിനിക്കടവിൽ നിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തുകയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം വ്യക്തമല്ല. കൂടുതൽ വിവരങ്ങൾ ലഭ്യമായുവരികയാണ്.
Read more

മുണ്ടക്കൈ ടൗൺഷിപ്പിൽ മൺകൂന ഭീഷണി; എട്ട് കുടുംബങ്ങൾക്ക് ഒഴിയാൻ നിർദേശം

വയനാട്: മുണ്ടക്കൈ ടൗൺഷിപ്പ് മേഖലയിലെ സുരക്ഷാഭിത്തി നിർമാണം പൂർത്തിയാകാത്തതിനെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിൽ. നിർമാണാവശിഷ്ടമായി കിടക്കുന്ന വലിയ മൺകൂന മണ്ണിടിച്ചിൽ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ എട്ട് കുടുംബങ്ങൾക്ക് താൽക്കാലികമായി മാറി താമസിക്കാൻ സർക്കാർ നോട്ടീസ് നൽകി. ബന്ധുവീടുകളിലോ വാടകവീടുകളിലോ മാറി താമസിക്കാനാണ് നിർദേശം. ഇതിനാവശ്യമായ സഹായം സർക്കാർ നൽകുമെന്ന് എഡിഎമ്മുമായി നടത്തിയ ചർച്ചയിൽ അറിയിച്ചതായാണ് വിവരം. എന്നാൽ നോട്ടീസ് നൽകി അഞ്ച് ദിവസം പിന്നിട്ടിട്ടും അപകടഭീഷണി ഉയർത്തുന്ന മൺകൂന നീക്കം ചെയ്യാൻ നടപടിയൊന്നും ആരംഭിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെടുന്നു. […]
Read more

വയനാട്ടിൽ യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം; പൊലീസുകാരനെ മർദിച്ചെന്ന് പരാതി

വയനാട്: ചോദ്യക്കടലാസ് ചോർച്ചയിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. മാർച്ചിനിടെ പോസ്റ്റ് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന ബാരിക്കേഡുകൾ തകർത്ത് അകത്തേക്ക് കടക്കാൻ പ്രവർത്തകർ ശ്രമിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെയാണ് സ്ഥലത്ത് സംഘർഷാവസ്ഥ രൂപപ്പെട്ടത്. സംഭവത്തിനിടെ കെ.എസ്.യു. ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് ഒരു പോലീസുകാരന്റെ മുഖത്ത് അടിച്ചെന്ന പരാതിയുണ്ട്. തുടർന്ന് പോലീസുകാരനും ഗൗതം ഗോകുൽദാസും തമ്മിൽ വാക്കേറ്റമുണ്ടായി. പിന്നീട് മറ്റ് പ്രവർത്തകർ ഇടപെട്ട് […]
Read more

ഹോംസ്റ്റേയിൽ MDMA യും കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ

വയനാട്: വയനാട്ടിൽ ഹോംസ്റ്റേയിൽ മുറിയെടുത്ത് എംഡിഎംഎയും കഞ്ചാവും ഉപയോഗിക്കാൻ എത്തിയ രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. ആയിരംകൊല്ലി കണക്കയിൽ വീട്ടിൽ സൽമാൻ ഫാരിസ് (31), കണ്ണൂർ പാപ്പിനിശ്ശേരി സ്വദേശി ഇ.കെ. മുഹമ്മദ് ദിൽഷാദ് (33) എന്നിവരാണ് അറസ്റ്റിലായത്. ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ്, അമ്പലവയൽ പൊലീസ്, ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക അന്വേഷണസംഘം എന്നിവ സംയുക്തമായാണ് നടപടി സ്വീകരിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഉച്ചയോടെ എം.ജി. റോഡിന് സമീപത്തെ പിള്ളാസ് ഹോംസ്റ്റേയിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പരിശോധനയിൽ […]
Read more

കള്ളാ‌ടി മണ്ണിടിച്ചിൽ; പ്രിയങ്കാ ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും

കൽപ്പറ്റ: വയനാട് എംപി പ്രിയങ്ക ഗാന്ധി വെള്ളിയാഴ്ച വയനാട്ടിലെത്തും. മണ്ണിടിച്ചിൽ ഉണ്ടായ കള്ളാടി പ്രദേശം സന്ദർശിക്കുകയും ദുരന്തത്തിൽ പരിക്കേറ്റവരെ കാണുകയും ചെയ്യും. കള്ളാടി മണ്ണിടിച്ചിൽ സംഭവത്തിന് പിന്നാലെ ആഴ്ചകൾ കഴിഞ്ഞിട്ടും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും ദുരന്ത സ്ഥലത്ത് എത്തിയില്ലെന്ന് ബിജെപി വിമർശിച്ചിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും സമയം കണ്ടെത്തിയില്ലെന്നും തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് എത്തുന്നതെന്നും ബിജെപി ആരോപിച്ചിരുന്നു. അതേസമയം, കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ സർക്കാർ ഇരട്ട അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നിർമ്മാണ […]
Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന കേസ്; 2 യുവാക്കൾ അറസ്റ്റിൽ

മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ കടത്തിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശികളായ എൻ. അഫ്‌സൽ (32), ശ്രിജിൻ പി. ജയിംസ് (24) എന്നിവരെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിലേക്ക് നടന്ന് പോകുകയായിരുന്ന പെൺകുട്ടിയെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി അതിക്രമം നടത്തിയെന്നാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും മുൻപ് ലഹരി കേസുകളിലും ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് […]
Read more

തിരുനെല്ലി ക്ഷേത്രത്തിൽ ജീവനക്കാ‍‍‍ർ തമ്മിൽ അടിപിടി; ഒടുവിൽ സസ്പെൻഷൻ

വയനാട്: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാർ തമ്മിൽ റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടി. ഇരു ജീവനക്കാരെയും സർവീസിൽ നിന്നും അടിയന്തരമായി ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ദേവസ്വം ബോർഡ് അടിയന്തര നടപടി സ്വീകരിച്ചത്. തിരുനെല്ലി ദേവസ്വം ജീവനക്കാരായ കൃഷ്ണമോഹനും വിജയചന്ദ്രനുമാണ് കഴിഞ്ഞ ദിവസം റിസോർട്ടിൽ വെച്ച് ഏറ്റുമുട്ടിയത്. ക്ഷേത്രത്തിന് സമീപമുള്ളതും വിജയചന്ദ്രൻ ലീസിനെടുത്ത് നടത്തുന്നതുമായ സ്വകാര്യ റിസോർട്ടിലാണ് സംഭവം നടന്നത്. ഒരുമിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കം രൂക്ഷമായതിനെ തുടർന്ന് വിജയചന്ദ്രൻ കൃഷ്ണമോഹനെ […]
Read more

തറക്കല്ലിട്ടിട്ട് 142 ദിവസം; വയനാട് ദുരന്തബാധിതർക്കായി വീട് നിർമാണം തുടങ്ങി കോൺ​ഗ്രസ്

കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായി കോൺഗ്രസ് നിർമ്മിച്ചുനൽകുന്ന വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. തറക്കല്ലിടൽ ചടങ്ങ് നടത്തി 142 ദിവസങ്ങൾക്ക് ശേഷമാണ് മേപ്പാടി കുന്നംപറ്റയിൽ നിർമാണം ആരംഭിച്ചത്. ഫെബ്രുവരി 26ന് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു വീടുകളുടെ തറക്കല്ലിടൽ ചടങ്ങ് നടന്നത്. എന്നാൽ, ഏറെ വിമർശനങ്ങൾക്കിടയിലും യാതൊരു ആഘോഷപരിപാടികളുമില്ലാതെയാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ദുരന്തബാധിതർക്കായി നൂറ് വീടുകൾ നിർമ്മിക്കുമെന്ന് കോൺഗ്രസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ 18 വീടുകളുടെ നിർമാണമാണ് ആരംഭിക്കുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer