Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചെറുവയൽ രാമന് ഇന്ന് നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: വയനാട്ടിലെ പരമ്പരാഗത നെൽവിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ രാമന്റെ സംസ്കാര ചടങ്ങുകൾ ഇന്ന് നടക്കും. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. രാത്രിയോടെ മാനന്തവാടി കമ്മനയിലെ വസതിയിൽ മൃതദേഹം എത്തിച്ചപ്പോൾ നിരവധി പേർ അന്തിമോപചാരം അർപ്പിക്കാനെത്തി.

ഇന്ന് രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ അദ്ദേഹം പഠിച്ച കമ്മന നവോദയ എൽ.പി. സ്കൂളിൽ പൊതുദർശനം നടക്കും. തുടർന്ന് ഉച്ചയ്ക്ക് ശേഷം കൊടുമയിലെ കുറിച്യ സമുദായ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകൾ നടക്കും.

സംസ്ഥാന മന്ത്രിസഭയെ പ്രതിനിധീകരിച്ച് ടി. സിദ്ദിഖ് ഉൾപ്പെടെയുള്ള മന്ത്രിമാരും മുൻ മന്ത്രിമാരായ പി. പ്രസാദ്, വി.എസ്. സുനിൽകുമാർ എന്നിവരുൾപ്പെടെയുള്ള നേതാക്കളും അന്ത്യാഞ്ജലി അർപ്പിക്കാൻ വയനാട്ടിലെത്തും. മുഖ്യമന്ത്രി വി.ഡി. സതീശൻ, വയനാട് എം.പി. പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർ ചെറുവയൽ രാമന്റെ നിര്യാണത്തിൽ അനുശോചനം അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix