Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കും; അഞ്ച് രൂപയിൽ നിന്ന് പത്ത് രൂപയിലേക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമല വെർച്വൽ ക്യൂ ബുക്കിങ് ഫീസ് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ്. നിലവിൽ അഞ്ച് രൂപ ഈടാക്കുന്ന ബുക്കിങ് ഫീസ് പത്ത് രൂപയായി ഉയർത്താനാണ് ആലോചന. നിരക്ക് വർധനയ്ക്ക് ഹൈക്കോടതിയുടെ അനുമതി തേടും. പമ്പയിലെ ശുചിമുറികൾ പൂർണമായും സൗജന്യമാക്കുന്നതിനാണ് ഫീസ് വർധിപ്പിക്കുന്നതെന്നാണ് ബോർഡിന്റെ വിശദീകരണം.

നിരക്ക് വർധന നിലവിൽ വന്നാൽ ഭക്തർക്ക് പണം നൽകാതെ ശുചിമുറികൾ ഉപയോഗിക്കാനാകും. വെർച്വൽ ക്യൂ ബുക്കിങ് ഫീസ് വർധിപ്പിക്കുന്നത് പരാതികൾക്ക് ഇടയാക്കുമെന്ന് ഭരണസമിതിയിൽ അഭിപ്രായമുയർന്നിരുന്നു. എന്നാൽ ഭക്തർക്ക് ഗുണകരമാകുന്ന മാറ്റമെന്ന നിലപാടിലാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ.

ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തിയത്. ദർശനത്തിനായി ഭക്തർക്ക് ഓൺലൈനിലൂടെ മുൻകൂട്ടി ബുക്ക് ചെയ്യാം. ഇതിനായി നിലവിൽ അഞ്ച് രൂപയാണ് ഫീസായി ഈടാക്കുന്നത്. ഈ തുകയാണ് ഇരട്ടിയാക്കാൻ ബോർഡ് ആലോചിക്കുന്നത്.

അതേസമയം, തുലാമാസ പൂജാ സമയത്ത് ശബരിമല സന്നിധാനത്തെ മുറികൾ കൂട്ടത്തോടെ അതിവേഗം ബുക്ക് ചെയ്ത സംഭവത്തിൽ തട്ടിപ്പ് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ വ്യക്തമാക്കിയിട്ടുണ്ട്. ട്രാവൽ ഏജൻസികൾ കൂട്ടത്തോടെ മുറികൾ ബുക്ക് ചെയ്തതോടെ ഭക്തർക്ക് മുറി ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. ദേവസ്വം വിജിലൻസ് ഇക്കാര്യം പരിശോധിക്കുമെന്നും പ്രസിഡന്റ് അറിയിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix