Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദില്ലി സമരത്തിനിടെ ആതിര വിജയന് മർദനം; കേരളത്തിൽ സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ദില്ലിയിലെ പ്രതിഷേധത്തിനിടെ മർദനമേറ്റെന്ന പരാതിയിൽ കേരളത്തിൽ കേസെടുത്തു. എൻഎസ്‌യുഐ നേതാവ് ആതിര വിജയന്റെ പരാതിയിലാണ് നടപടി. ഡി.ജി.പിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസാണ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ 13ന് നടത്തിയ പ്രതിഷേധത്തിനിടെ ആതിരയ്ക്ക് മർദനമേറ്റെന്നാണ് എഫ്‌ഐആറിലെ പരാമർശം. പ്രതികളുടെ പേരുകൾ പരാതിയിൽ പ്രത്യേകം രേഖപ്പെടുത്തിയിട്ടില്ല.

അതേസമയം, ആതിര നൽകിയ പരാതിയിൽ ദില്ലിയിലെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല. വൈകുന്നേരത്തിനകം കേസെടുത്തില്ലെങ്കിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ നീക്കമുണ്ട്.

ആതിര വിജയനോട് ദില്ലി പൊലീസ് ചെയ്തത് ഗുരുതരമായ തെറ്റാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു. പരാതി നൽകിയിട്ടും ദില്ലി പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ആതിരയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേരളത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി പൊലീസ് സ്ത്രീയെന്ന പരിഗണന പോലും നൽകിയില്ലെന്ന് ആതിര ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പൊലീസ് സ്വകാര്യ ഭാഗങ്ങളിൽ മർദിച്ചെന്നും ശാരീരിക അവശതകൾ ഇപ്പോഴും മാറിയിട്ടില്ലെന്നും ആതിര ആരോപിച്ചു. കണ്ണിൽ രക്തം കട്ടപിടിച്ചെന്നും കേൾവിക്ക് ബുദ്ധിമുട്ടുണ്ടെന്നും അടിവയറ്റിൽ വേദന തുടരുകയാണെന്നും അവർ വ്യക്തമാക്കി. പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പോലും തെളിവില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നതെന്നും ആതിര ആരോപിച്ചു. ദില്ലി പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അവർ അറിയിച്ചു.

അതേസമയം, പൊലീസ് ക്രൂരമായി മർദിച്ചെന്നും തന്റെ ഫോൺ തിരികെ നൽകുന്നില്ലെന്നും മലയാളി വിദ്യാർഥി അർജുനും ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix