Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Wayanad

വയനാട് തുരങ്കപാത ദുരന്തം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയ നിർദേശങ്ങൾ പാലിച്ചില്ലെന്ന് റിപ്പോർട്ട്

കള്ളാടി: വയനാട് തുരങ്കപാത നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം മുന്നോട്ടുവെച്ച നിർണായക സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി വിവരം. മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലയാണെന്ന് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയിരുന്നിട്ടും ആവശ്യമായ നിരീക്ഷണവും സുരക്ഷാ നടപടികളും കൃത്യമായി നടപ്പാക്കിയില്ലെന്നാണ് ഉയരുന്ന ആരോപണം. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകുമ്പോൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിരവധി നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. പ്രദേശം പരിസ്ഥിതിപരമായി അതീവ ദുർബലമാണെന്നും ഏത് സമയത്തും മണ്ണിടിച്ചിൽ സംഭവിക്കാമെന്നും വിലയിരുത്തിയ മന്ത്രാലയം, നിരന്തര നിരീക്ഷണ സംവിധാനം ഒരുക്കണമെന്നും ചെറിയ […]
Read more

‘എൽഡിഎഫ് കൃത്യമായി ചെയ്തിരുന്നു, യുഡിഎഫ് സർക്കാർ മേൽനോട്ടം നടത്തിയില്ല’; ലിന്റോ ജോസഫ്

കൊച്ചി: വയനാട് മേപ്പാടിയില്‍ തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ അപകടത്തില്‍ യുഡിഎഫ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി മുന്‍ എംഎല്‍എ ലിന്റോ ജോസഫ്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൃത്യമായ നിരീക്ഷണവും അവലോകനവും നടത്തിയാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോയതെന്നും എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്താത്തതാണ് ദുരന്തത്തിൽ കലാശിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ‘ജനപ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രവൃത്തി പുരോഗതി വിലയിരുത്തുകയും പോരായ്മകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സര്‍ക്കാര്‍ യാതൊരു മേല്‍നോട്ടവും നടത്തിയിട്ടില്ല എന്ന് മാത്രമല്ല സ്ഥലം സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയില്ല. […]
Read more

വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെയ്ക്കാൻ ഉത്തരവ്

കൽപ്പറ്റ: അതിതീവ്ര മഴ മുന്നറിയിപ്പിന്റെയും ജില്ലയിൽ തുടരുന്ന കനത്ത മഴയുടെയും പശ്ചാത്തലത്തിൽ വയനാട്ടിലെ ക്വാറികളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവ്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 34 പ്രകാരമാണ് ജില്ലാ കളക്ടർ ഉത്തരവിറക്കിയത്. ദുരന്ത സാധ്യത നിലനിൽക്കുന്ന ദുർബല പ്രദേശങ്ങളിലെ ഹോംസ്റ്റേകൾ ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളുടെ പ്രവർത്തനവും ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ നിർത്തിവയ്ക്കാൻ നിർദേശിച്ചിട്ടുണ്ട്. കൂടാതെ അഡ്വഞ്ചർ ടൂറിസം കേന്ദ്രങ്ങൾ, ട്രക്കിങ് പ്രവർത്തനങ്ങൾ, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ എന്നിവയ്ക്കും വിലക്ക് ഏർപ്പെടുത്തി. കള്ളാടി–ആനക്കാംപൊയിൽ […]
Read more

മേപ്പാടി ദുരന്തം; ഈ കഠിന ഘട്ടത്തിൽ ഒപ്പമുണ്ടാകുമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടക്കുകയാണെന്ന് വയനാട് എം.പി. പ്രിയങ്ക ഗാന്ധി. രക്ഷാപ്രവർത്തനങ്ങൾ മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് നിരീക്ഷിക്കുന്നുണ്ടെന്നും പൊലീസ്, എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങൾ, സിവിൽ ഡിഫൻസ് വോളണ്ടിയർമാർ എന്നിവർ സ്ഥലത്ത് സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ദുരന്തവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായും ബന്ധപ്പെട്ടവരുമായും സംസാരിച്ചിട്ടുണ്ടെന്നും പ്രിയങ്ക ഗാന്ധി അറിയിച്ചു. അപകടത്തിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് അനുശോചനം രേഖപ്പെടുത്തിയ അവർ, ദുരിതബാധിതർക്കൊപ്പം ഈ പ്രയാസകരമായ സമയത്ത് ഉണ്ടാകുമെന്നും സാധ്യമായ എല്ലാ സഹായവും നൽകുമെന്നും […]
Read more

വയനാട്ടിൽ കനത്ത മഴ; നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. നഴ്‌സറി, അങ്കണവാടി, സ്കൂളുകൾ, കോളജുകൾ, പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജില്ലയിൽ റെഡ് അലർട്ട് തുടരുന്നതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു. പുഴകൾ, തോടുകൾ, വെള്ളക്കെട്ടുകൾ എന്നിവിടങ്ങളിൽ ഇറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് […]
Read more

വയനാട് മണ്ണിടിച്ചില്‍; അപകട സാധ്യതയെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു; PWD

കൽപ്പറ്റ: വയനാട് മേപ്പാടി തുരങ്കപാത നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് പൊതുമരാമത്ത് വകുപ്പ് നേരത്തേ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് രേഖകൾ. അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് അപകടത്തിന് കാരണമാകാമെന്നും മഴക്കാലത്ത് മണ്ണിടിച്ചിലിനും ചരിവ് തകരുന്നതിനും സാധ്യതയുണ്ടെന്നും വകുപ്പ് നിർദേശിച്ചിരുന്നതായി ജൂൺ 25-ന് നടന്ന അവലോകന യോഗത്തിന്റെ മിനിറ്റ്സിൽ വ്യക്തമാക്കുന്നു. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും അപകടം ഒഴിവാക്കാൻ അടിയന്തര മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പൊതുമരാമത്ത് വകുപ്പ് നിർദേശിച്ചിരുന്നു. എന്നാൽ […]
Read more

വയനാട് മണ്ണിടിച്ചിൽ; നാല് അതിഥി തൊഴിലാളികൾ മരിച്ചു

വയനാട്: വയനാട് കള്ളാടിയിൽ നാല് അതിഥി തൊഴിലാളികളുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിലിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടമുണ്ടായ നിമിഷം അഞ്ച് പേർ തലനാരിഴയ്ക്ക് രക്ഷപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഇന്ന് രാവിലെ കള്ളാടി മീനാക്ഷി പാലത്തിന് സമീപം, വയനാട്–കള്ളാടി തുരങ്കപാതയുടെ നിർമാണ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. തുരങ്ക നിർമാണത്തിനായി മാറ്റിയിട്ടിരുന്ന മണ്ണ് നിരങ്ങിവന്നതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം. കുന്നിൻഭാഗം ഇടിഞ്ഞുവീണ് നിർമാണ മേഖല മുഴുവൻ മണ്ണിനടിയിലായി. അപകടത്തിൽ നാല് അതിഥി തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഒമ്പത് പേർക്ക് പരിക്കേറ്റു. […]
Read more

മേപ്പാടിയിലെ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

വയനാട്: മേപ്പാടി തുരങ്കപാതയ്ക്ക് സമീപം ഉണ്ടായ മണ്ണിടിച്ചിലിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. മീനാക്ഷിപ്പാലത്തിന് സമീപത്തെ ഒരു കടയിലെ ക്യാമറയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. മണ്ണും പാറയും വലിയ ശബ്ദത്തോടെ താഴേക്ക് പതിക്കുന്നതും പിന്നാലെ മണ്ണും വെള്ളവും പാലം കടന്ന് ശക്തമായി ഒഴുകിവരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. മണ്ണിനും ചെളിക്കുമൊപ്പം വാഹനങ്ങൾ ഒഴുകിനീങ്ങുന്നതും അപകടത്തിൽപ്പെട്ട ചിലർ ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചിലരെ ഒഴുക്കിൽപ്പെട്ടതായും ദൃശ്യങ്ങളിൽ വ്യക്തമാണ്. മണ്ണിടിച്ചിലിന്റെ ഭീകരത വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ സിസിടിവി ദൃശ്യങ്ങൾ.
Read more

മേപ്പാടി മണ്ണിടിച്ചിൽ; 18 ഓളം പേർ മണ്ണിനടിയിൽ പെട്ടിട്ടുണ്ടെന്ന് വിവരം

ചൂരൽമല: വയനാട് മേപ്പാടിയിൽ ഉണ്ടായ ശക്തമായ മണ്ണിടിച്ചിലിൽ ആറ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിരവധി ഇതരസംസ്ഥാന തൊഴിലാളികളെ കാണാതായതായി റിപ്പോർട്ടുണ്ട്. തുരങ്കപാത നിർമ്മാണം നടത്തുന്ന കമ്പനിയിലെ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടവരിൽ കൂടുതലും. ഏകദേശം 16 തൊഴിലാളികളെ കാണാനില്ലെന്നാണ് പ്രാഥമിക വിവരം. 18 ഓളം പേർ മണ്ണിനടിയിൽപ്പെട്ടിരിക്കാമെന്നാണ് സൂചന. രണ്ടാഴ്ച മുൻപ് പ്രദേശത്ത് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിരുന്നു. […]
Read more

മണ്ണിടിച്ചിൽ; ‘ഉടൻ വയനാട്ടിലെത്തണം’; മന്ത്രിമാർക്ക് നിർദേശവുമായി മുഖ്യമന്ത്രി

മേപ്പാടി: വയനാട് മേപ്പാടിയിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് രക്ഷാപ്രവർത്തനം ഊർജിതമാക്കാൻ മന്ത്രിമാരോട് ജില്ലയിലേക്ക് എത്താൻ നിർദേശം. മുഖ്യമന്ത്രി വി.ഡി. സതീശൻ വയനാട് ജില്ലയിൽ നിന്നുള്ള മന്ത്രി ടി. സിദ്ദിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ നിർദേശവും നൽകി. റവന്യൂ, കൃഷി മന്ത്രിമാരോടും വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കള്ളാടി മീനാക്ഷി പാലത്തിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിരവധി പേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. വാഹനങ്ങൾ ഉൾപ്പെടെ മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. […]
Read more

Recent News

Advertisement
WhiteswanTV Footer