Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പുൽപ്പള്ളിയിൽ മദ്യലഹരിയിലെ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു, രണ്ട് പേർ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വയനാട്: പുൽപ്പള്ളിയിൽ മദ്യലഹരിയിലുണ്ടായ തർക്കത്തിനിടെ ഒരാൾ വെട്ടേറ്റ് മരിച്ച സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ചേകാടി തോണിക്കടവ് സ്വദേശി ടി.എസ്. ശേഖരൻ (52), തമിഴ്നാട് നാഗപട്ടണം സ്വദേശി പനീർശെൽവം കാതൻ (59) എന്നിവരെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.

താമരശ്ശേരി മലപുറം അപ്പുറത്ത് പൊയിൽ ലൈജു (40) ആണ് മരിച്ചത്. ലൈജുവിന്റെ സുഹൃത്ത് കൊല്ലം സ്വദേശി ഷഫീഖ് (35) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഈ മാസം മൂന്നാം തീയതി രാത്രി ഒമ്പത് മണിയോടെയാണ് ആനപ്പാറയിലെ ക്വാർട്ടേഴ്സിൽ സംഭവം നടന്നത്. ലൈജുവും ഷഫീഖും താമസിച്ചിരുന്ന സ്ഥലത്ത് മദ്യലഹരിയിൽ തർക്കമുണ്ടാവുകയായിരുന്നു. തുടർന്ന് പനീർശെൽവവും ശേഖരനും ചേർന്ന് ഇരുവരെയും വെട്ടുകത്തി ഉപയോഗിച്ച് ആക്രമിച്ചെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ലൈജു പിറ്റേന്ന് മരിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix