Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

പാലക്കാട് രണ്ട് കുഞ്ഞുങ്ങളുടെ മരണം; അമ്മയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ രണ്ട് കുഞ്ഞുങ്ങളെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയായ അമ്മ നിവേദ്യയുടെ ആൺസുഹൃത്ത് കസ്റ്റഡിയിൽ. കൊലപാതകത്തിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്നാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്റെ കണ്ടെത്തൽ. നിവേദ്യ താമസിച്ചിരുന്ന വാടകവീടിന് സമീപത്തുനിന്നാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബർ 29നാണ് അഞ്ചുവയസ്സുകാരി ജെനിഫറിനെയും മൂന്നുവയസ്സുകാരനായ സഹോദരൻ റോബിനെയും വീടിന് മുന്നിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കുട്ടികളുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയെങ്കിലും ആദ്യഘട്ടത്തിൽ കേസിൽ നിർണായക തെളിവുകൾ ലഭിച്ചിരുന്നില്ല. […]
Read more

ക്വാറി നികത്തുന്നതിനിടെ അപകടം; ലോറി താഴ്ന്നുപോയി, ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

പട്ടാമ്പി: പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് കുളത്തിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയുടെ ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിറാണ് ലോറിയിലുണ്ടായിരുന്നത്. അപകടം നടന്ന് നാലു മണിക്കൂർ പിന്നിട്ടിട്ടും ലോറി കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്. ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ ലോറി പിന്നിലേക്ക് നീങ്ങി സമീപത്തെ കുളത്തിലേക്ക് മറിയുകയായിരുന്നു. കുളത്തിലെ ചെളിയിൽ വാഹനം താഴ്ന്നുപോയതോടെ തെരച്ചിൽ ദുഷ്കരമായി. പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്തെത്തി തെരച്ചിൽ […]
Read more

അട്ടപ്പാടിയിലെ പോഷകാഹാര വിതരണത്തിൽ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ

പാലക്കാട്: അട്ടപ്പാടിയിലെ അങ്കണവാടികളിലും സ്കൂളുകളിലും വിതരണം ചെയ്യുന്ന പോഷകാഹാരത്തിന്റെ ഗുണമേന്മ ഉറപ്പാക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ നിർദേശം നൽകി. അങ്കണവാടികളിൽ വിതരണം ചെയ്യുന്ന പയർ, കടല തുടങ്ങിയവയുടെ പാക്കറ്റുകളിൽ കാലാവധി രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് അധികൃതരോട് കമ്മീഷൻ വിശദീകരണം തേടി. ശിശുമരണങ്ങൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ പോഷകാഹാര വിതരണത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി നടത്തിയ പരിശോധനയിലാണ് ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടത്. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും കുട്ടികൾക്കും നൽകുന്ന പോഷകാഹാരം കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് പരിശോധനയിൽ ബോധ്യപ്പെട്ടതായി ഭക്ഷ്യ കമ്മീഷൻ അറിയിച്ചു. ജനനി […]
Read more

അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു; ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് വിവരം

പാലക്കാട്: അട്ടപ്പാടിയിൽ നവജാതശിശു മരിച്ചു. ധോണിഗുണ്ട് സ്വദേശികളായ രാജി–സുനീഷ് ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ജനനസമയത്തുണ്ടായ ഹൃദയസംബന്ധമായ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു രാജിയുടെ പ്രസവം. പുലർച്ചെ 3.30ഓടെയാണ് കുഞ്ഞ് ജനിച്ചത്. കുറഞ്ഞ ശരീരഭാരത്തോടെ ജനിച്ച കുഞ്ഞിന്റെ ഹൃദയമിടിപ്പ് പിന്നീട് നിലയ്ക്കുകയായിരുന്നു. തുടർന്ന് പുലർച്ചെ 4.15ഓടെ മരണം സ്ഥിരീകരിച്ചു.
Read more

പാലക്കാട് മണ്ണൂരിൽ 22കാരിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി

പാലക്കാട്: മണ്ണൂരിൽ യുവതിയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം ‘വിൻഡോസ് ഹൗസി’ൽ സരയു (22) ആണ് മരിച്ചത്. യുവതി ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച രാവിലെ കിടപ്പുമുറിയിലെ ജനലിൽ തൂങ്ങിയനിലയിലാണ് സരയുവിനെ കണ്ടെത്തിയത്. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ മങ്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം […]
Read more

പാലക്കാട് സുഹൃത്തിന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പാലക്കാട് മുതലമടയിൽ യുവാവിനെ സുഹൃത്തിന്റെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മുതലമട ആട്ടയാംപതി പരുത്തിക്കാട്ടിൽ രാജന്റെയും കവിതയുടെയും മകനായ രമേഷാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് മുതലമട മാമ്പള്ളത്ത് സുഹൃത്ത് ഷിജുവിന്റെ വീടിന്റെ മുൻവശത്ത് മൃതദേഹം കണ്ടെത്തിയത്. രമേഷിന്റെ ശരീരത്തിൽ നിരവധി മുറിവുകളും ചതവുകളും ഉണ്ടായിരുന്നതായി പരാതിയിൽ പറയുന്നു. ചെവിയിൽനിന്ന് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. തലയടിച്ച് വീണതാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചന. രമേഷ് അമിതമായി മദ്യപിച്ചിരുന്നതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ […]
Read more

ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റിനെതിരായ അവിശ്വാസം പാസായി; പിന്തുണച്ച് മുസ്ലിം ലീഗ്

പാലക്കാട്: ആനക്കര പഞ്ചായത്തിൽ യുഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യുഡിഎഫിലെ ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ പിന്തുണയോടെയാണ് അവിശ്വാസം പാസായത്. പഞ്ചായത്തിലെ താൽക്കാലിക നിയമനങ്ങൾ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. നിയമന വിഷയത്തിൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ നേരത്തെ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ഈ തർക്കം രൂക്ഷമായതോടെയാണ് എൽഡിഎഫ് പഞ്ചായത്ത് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. മുസ്ലിം ലീഗ് പിന്തുണച്ചതോടെ പ്രമേയം പാസാകുകയായിരുന്നു. സംഭവത്തോടെ ആനക്കര പഞ്ചായത്തിലെ യുഡിഎഫിനുള്ളിലെ ഭിന്നത […]
Read more

മണ്ണാർക്കാട് വീണ്ടും സിപിഎം– സിഎംപി സംഘർഷം; മൂന്ന് സിഎംപി പ്രവർത്തകർ കസ്റ്റഡിയിൽ

പാലക്കാട്: മണ്ണാർക്കാട് കള്ളുഷാപ്പിലെ തൊഴിൽ തർക്കത്തെ തുടർന്ന് സിപിഎം– സിഎംപി പ്രവർത്തകർ തമ്മിൽ വീണ്ടും സംഘർഷം. ഷാപ്പിന് മുന്നിൽ ഇരുവിഭാഗവും ഏറ്റുമുട്ടി. സംഭവത്തിൽ മൂന്ന് സിഎംപി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വിരമിച്ച തൊഴിലാളിക്ക് പകരം എത്തിയ മറ്റൊരു തൊഴിലാളിയെ ജോലിയിൽ പ്രവേശിക്കാൻ കരാറുകാരൻ അനുവദിക്കാത്തതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്. ഇതിൽ പ്രതിഷേധിച്ച് സിഎംപി പ്രവർത്തകർ ഇന്നലെ കള്ളുഷാപ്പ് പൂട്ടിച്ചിരുന്നു. ഷാപ്പ് അടച്ചതിനെ ചോദ്യം ചെയ്യാനെത്തിയ സിഐടിയു പ്രവർത്തകരും സിഎംപി പ്രവർത്തകരും തമ്മിൽ […]
Read more

കടമ്പൂരിൽ അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ചു; അമ്മയ്ക്കും മകനും പരിക്ക്

പാലക്കാട്: കടമ്പൂർ മാണിക്കംപാറയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന പടക്കശേഖരം പൊട്ടിത്തെറിച്ച് അമ്മയ്ക്കും മകനും പരിക്കേറ്റു. മാണിക്കംപാറ സ്വദേശികളായ ജാനകി (60), മകൻ ഷാജേഷ് (35) എന്നിവർക്കാണ് പരിക്കേറ്റത്. പടക്കം സൂക്ഷിച്ചിരുന്ന വീട് സ്ഫോടനത്തിൽ പൂർണമായും തകർന്നു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെ ജനൽച്ചില്ലുകളും തകർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന ഓലപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പരിക്കേറ്റ ഇരുവരെയും ഉടൻ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read more

മോദിയുടെ ചിത്രത്തിൽ ചവിട്ടിയെന്ന പരാതി; 10 വിദ്യാർത്ഥികൾക്കെതിരെ കേസ്

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രത്തിൽ ചവിട്ടി അധിക്ഷേപിച്ചെന്ന പരാതിയിൽ മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ 10 വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെ മോദിയുടെ ചിത്രത്തിൽ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. എംഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് ബിജെപിയുടെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix