Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Category: Palakkad

റെയിൽവേ ട്രാക്കിൽ കട്ട കണ്ടെത്തിയ സംഭവം; ബിഹാർ സ്വദേശി അറസ്റ്റിൽ

പാലക്കാട്: ഷൊർണൂരിൽ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ വെച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമിച്ച കേസിൽ ബിഹാർ സ്വദേശിയെ അറസ്റ്റ് ചെയ്തു. 24കാരനായ ഷുക് ലാൽ മാറിയയെ റിമാൻഡ് ചെയ്തു. ജോലി ലഭിക്കാത്തതിലുള്ള മാനസിക സമ്മർദമാണ് സംഭവത്തിന് കാരണമെന്നാണ് പ്രതിയുടെ മൊഴി. ഇന്നലെ രാവിലെ 10.30നും 11.30നും ഇടയിലാണ് സംഭവം നടന്നത്. ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള മൂന്ന് സ്ഥലങ്ങളിലാണ് ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയത്. കോൺക്രീറ്റ് സ്ലാബ്, റെയിൽ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവയാണ് ട്രാക്കിലുണ്ടായിരുന്നത്. […]
Read more

ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തി; ബിഹാർ സ്വദേശി ആർ.പി.എഫ് കസ്റ്റഡിയിൽ

പാലക്കാട്: ഷൊർണൂർ റെയിൽവേ ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയ സംഭവത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ റെയിൽവേ സംരക്ഷണ സേന കസ്റ്റഡിയിലെടുത്തു. ഒറ്റപ്പാലം–ഷൊർണൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മൂന്ന് സ്ഥലങ്ങളിലാണ് ട്രാക്കിൽ ഭാരമുള്ള വസ്തുക്കൾ കണ്ടെത്തിയത്. രാവിലെ 10.30നും 11.30നും ഇടയിലായിരുന്നു സംഭവം. കോൺക്രീറ്റ് സ്ലാബ്, റെയിലിന്റെ കഷ്ണം, ചാക്കിൽ കട്ടപിടിച്ച സിമന്റ് എന്നിവയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഹാർ സ്വദേശി ഷുക് ലാൽ മറിയയെയാണ് ആർ.പി.എഫ്. കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസിന്റെ […]
Read more

രായിരനെല്ലൂർ മലകയറ്റത്തിനിടെ ശ്വാസതടസ്സം; മലപ്പുറം സ്വദേശി മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പിയിൽ രായിരനെല്ലൂർ മലകയറ്റത്തിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. മലപ്പുറം തിരൂരങ്ങാടി കുളത്തായി വീട്ടിൽ സനേഷ് (45) ആണ് മരിച്ചത്. ഇന്ന് രാവിലെ മലകയറ്റത്തിനിടെ മലമുകളിൽ വെച്ച് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് കൊപ്പത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. പെയിന്റിങ് തൊഴിലാളിയായ സനേഷ് കഴിഞ്ഞ നാലു വർഷമായി പതിവായി രായിരനെല്ലൂർ മല ചവിട്ടാറുണ്ടായിരുന്നു.
Read more

ഖുല പ്രകാരം വിവാഹമോചനം; ഭാര്യ മഹറും സ്വർണാഭരണങ്ങളും ഭര്‍ത്താവിന് തിരികെ നൽകണമെന്ന് കോടതി വിധി

പാലക്കാട്: ഇസ്ലാമിക വ്യക്തിനിയമപ്രകാരം ഖുല വഴി വിവാഹമോചനം നേടിയ ഭാര്യ, ഭർത്താവ് നൽകിയ മഹറും സ്വർണാഭരണങ്ങളും തിരികെ നൽകണമെന്ന് ഒറ്റപ്പാലം കുടുംബ കോടതിയുടെ ഉത്തരവ്. പെരിന്തൽമണ്ണ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് തിരുവേഗപ്പുറ സ്വദേശിനിക്കെതിരെ കോടതി ഉത്തരവിട്ടത്. വിവാഹബന്ധം വേർപെടുത്തിയതായി അറിയിച്ച് ഭാര്യ നോട്ടീസ് അയച്ചതിനു പിന്നാലെയാണ് വിവാഹസമയത്ത് നൽകിയ മഹറും ആഭരണങ്ങളും മറ്റ് പാരിതോഷികങ്ങളും തിരികെ ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി അഞ്ച് പവൻ മഹറും ആറ് പവൻ സ്വർണാഭരണങ്ങളും തിരികെ […]
Read more

പട്ടാമ്പിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾ മരിച്ചു

പാലക്കാട്: പാലക്കാട് പട്ടാമ്പി തിരുവേഗപ്പുറ പപ്പടപ്പടിയിൽ കുളത്തിൽ മുങ്ങി രണ്ട് കുരുന്നുകൾ മരിച്ചു. കാരക്കൂത്ത് വീട്ടിൽ ശിഹാബ് മുസ്ലിയാരുടെ മകൾ ഫാത്തിമ സഹറ (5), ശിഹാബിന്റെ സഹോദരൻ ഷൗക്കത്തിന്റെ മകൻ മുഹമ്മദ് ഹനാൻ (രണ്ടര) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടികളെ കുറച്ചുസമയത്തിന് ശേഷം കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് 50 മീറ്റർ അകലെയുള്ള കുളത്തിൽ നിന്ന് കുട്ടികളെ കണ്ടെത്തി. ഉടൻ തന്നെ കുട്ടികളെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫാത്തിമ […]
Read more

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാർഥികളെ മർദിക്കാൻ പൊലീസിന് എങ്ങനെ ധൈര്യം? പിണറായി വിജയൻ

പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ച സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എസ്‌ഐആർ വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും നൽകി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കുന്നതുവരെ കാത്തിരിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് […]
Read more

SFI വിദ്യാർഥികളെ മർദിച്ചെന്ന പരാതി; പാലക്കാട് പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

പാലക്കാട്: പാലക്കാട് എസ്എഫ്‌ഐ പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. പാലക്കാട് എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസറും ചിറ്റിലഞ്ചേരി സ്വദേശിയുമായ ഷഫാദിനെയാണ് സസ്‌പെൻഡ് ചെയ്തത്. മദ്യപിച്ചെത്തിയ ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് വിദ്യാർഥികളെ മർദിച്ചെന്നാണ് പരാതി. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ സമരം നടത്തിയവർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു പ്രതിഷേധം. പെട്ടെന്ന് പ്രഖ്യാപിച്ച സമരമായതിനാൽ ബാരിക്കേഡുകൾ […]
Read more

ഒറ്റപ്പാലത്ത് സ്കൂട്ടറിന് പിന്നിൽ സ്വകാര്യ ബസിടിച്ച് അപകടം; 12കാരിക്ക് ദാരുണാന്ത്യം

പാലക്കാട്: ഒറ്റപ്പാലം ലക്കിടി കൂട്ടുപാതയ്ക്ക് സമീപം സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ 12 വയസ്സുകാരി മരിച്ചു. പത്തിരിപ്പാല സ്വദേശി ആസിഫിന്റെ മകൾ ഫിയ ഫാത്തിമയാണ് മരിച്ചത്. അപകടത്തിൽ സ്കൂട്ടറിലുണ്ടായിരുന്ന ആസിഫ്, സുമയ്യ, മറ്റ് രണ്ട് കുട്ടികൾ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റു. ലക്കിടി പെട്രോൾ പമ്പിന് സമീപം രാവിലെ 9.45ഓടെയാണ് അപകടമുണ്ടായത്. പാലക്കാട് നിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ ബസിനടിയിലേക്ക് വീണു. തുടർന്ന് സ്കൂട്ടറുമായി ബസ് […]
Read more

കെടെറ്റ് യോഗ്യതയില്ലെന്ന് വാദം; ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ യുവതി

പാലക്കാട്: പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ ദുരിതത്തിലായി യുവതി. സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക തസ്തികയിൽ നിയമനം ലഭിച്ച തരൂർ സ്വദേശിനിക്കാണ് ഈ ദുരവസ്ഥ. കെ-ടെറ്റ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതിയെ സ്കൂൾ അധികൃതർ മടക്കി അയച്ചതോടെയാണ് വിവാദം ഉടലെടുത്തത്. 2028നുള്ളിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്ന നിർദേശം നിലനിൽക്കെയാണ് നടപടി. സെറ്റ്, നെറ്റ് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷയെഴുതിയതെന്നും തുടർന്ന് പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചെന്നും യുവതി പറയുന്നു. എന്നാൽ ജോലിയിൽ […]
Read more

പാലക്കാട് റെയിൽവേ സ്റ്റേഷനിലേക്ക് എസ്‌എഫ്‌ഐ മാർച്ച്; പൊലീസും പ്രവർത്തകരും തമ്മിൽ സംഘർഷം

പാലക്കാട്: ഡൽഹിയിൽ പ്രതിഷേധിച്ച എസ്‌എഫ്‌ഐ നേതാക്കളെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ എസ്‌എഫ്‌ഐ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ് ഉൾപ്പെടെയുള്ളവർ പങ്കെടുത്ത മാർച്ചിനിടെ പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ റെയിൽവേ സ്റ്റേഷൻ വളപ്പിലേക്ക് കടന്നതോടെ സംഘർഷാവസ്ഥ രൂക്ഷമായി. പ്രവർത്തകർ മതിൽ ചാടിക്കടന്ന് സ്റ്റേഷൻ വളപ്പിൽ പ്രവേശിച്ച് പ്രതിഷേധം ശക്തമാക്കി. തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് ഇവരെ നീക്കി. ഇതിനിടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix