Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

പാലക്കാട്: കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇരുഭാഗങ്ങളുടെയും വിശദമായ വാദം കേട്ട ശേഷമാണ് കോടതി വിധി പ്രസ്താവിച്ചത്. കേസിൽ ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. പ്രതിക്ക് മാനസിക പ്രശ്നങ്ങളില്ലെന്ന് സൈക്കോളജി, സൈക്യാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. വീണ്ടും പുറത്തിറങ്ങിയാൽ മറ്റുള്ളവരെയും കൊല്ലുമെന്നും താൻ ഗാന്ധിയല്ലെന്നുമുള്ള പ്രതിയുടെ മുൻ പരാമർശങ്ങൾ കോടതി ചൂണ്ടിക്കാട്ടി. “ഞാൻ അങ്ങോട്ട് പ്രശ്നത്തിന് പോകില്ല, ഇങ്ങോട്ട് […]
Read more

ഒറ്റപ്പാലത്ത് സിപിഐ വിട്ട് 200ലേറെ പേർ സിപിഐഎമ്മിൽ ചേർന്നു

പാലക്കാട്: ഒറ്റപ്പാലം മണ്ണൂരിൽ സിപിഐ ബന്ധം ഉപേക്ഷിച്ച് നിരവധി പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നു. സിപിഐ ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ 200-ലേറെ പേരാണ് പാർട്ടി വിട്ടത്. സിപിഐ മണ്ഡലം കമ്മിറ്റി അംഗങ്ങളായ മൂന്ന് പേരും 15-ഓളം ലോക്കൽ കമ്മിറ്റി അംഗങ്ങളും സിപിഐ ബന്ധം ഉപേക്ഷിച്ചതായാണ് വിവരം. സിപിഐഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ച നേതാക്കളെയും പ്രവർത്തകരെയും സിപിഐഎം സ്വീകരിച്ചു. 2017-ൽ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിപിഐഎം വിട്ട് സിപിഐയിൽ ചേർന്നവരാണ് ഒമ്പത് വർഷങ്ങൾക്ക് ശേഷം വീണ്ടും സിപിഐഎമ്മിലേക്ക് മടങ്ങിയെത്തിയത്. കഴിഞ്ഞ […]
Read more

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് 9 പേര്‍ക്ക് പരിക്ക്

പാലക്കാട്: വടക്കഞ്ചേരിയിൽ ബസും സിഎൻജി ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്ന് പുലർച്ചെ ഒരു മണിയോടെ റോയൽ ജംഗ്ഷന് സമീപത്താണ് സംഭവം നടന്നത്. അപകടത്തിൽ ബസ് ഡ്രൈവർ അഭിഷേക്, സഹായി നഞ്ചട്ട സ്വാമി, ബസിലുണ്ടായിരുന്ന ഏഴ് യാത്രക്കാർ എന്നിവരടക്കം ഒമ്പത് പേർക്ക് പരിക്കേറ്റു. ഡ്രൈവർക്കും സഹായിക്കും ശരീരത്തിൽ പൊള്ളലേറ്റിട്ടുണ്ട്. യാത്രക്കാരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. തങ്കം ജംഗ്ഷനിൽ നിന്ന് സർവീസ് റോഡിലൂടെ വന്ന ദീർഘദൂര സർവീസ് ബസാണ് സിഎൻജി ഗ്യാസ് സിലിണ്ടറുകൾ കയറ്റിയ ലോറിയുമായി കൂട്ടിയിടിച്ചത്. കെഎസ്ആർടിസി […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയുടെ ശിക്ഷ ഇന്ന് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രഖ്യാപിക്കും. കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. ശിക്ഷ സംബന്ധിച്ച ഇരുവിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് വിധി ഇന്നത്തേക്ക് മാറ്റിയത്. പ്രതി സമൂഹത്തിന് ഇപ്പോഴും ഭീഷണിയാണെന്നും അതിനാൽ പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ, സാഹചര്യ തെളിവുകൾ മാത്രമുള്ള കേസായതിനാൽ കുറഞ്ഞ ശിക്ഷ നൽകണമെന്നാണ് പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി ബോയൻ […]
Read more

പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേവയറില്‍ തല കുടുങ്ങി; ബൈക്ക് യാത്രികന് ഗുരുതര പരിക്ക്

പാലക്കാട്: പൊട്ടിക്കിടന്ന കെഎസ്ഇബി സ്റ്റേ വയറിൽ തല കുടുങ്ങി ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് പുത്തൂർ സ്വദേശി ശശികുമാറിനാണ് അപകടത്തിൽ പരിക്കേറ്റത്. കൊപ്പം ജംഗ്ഷനിൽ നിന്ന് പുത്തൂരിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. റോഡരികിൽ പൊട്ടിക്കിടന്ന സ്റ്റേ വയറിൽ ശശികുമാറിന്റെ തല കുടുങ്ങുകയും നിയന്ത്രണം വിട്ട് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശശികുമാറിനെ ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് പിന്നാലെ നാട്ടുകാർ കെഎസ്ഇബിയെ […]
Read more

കളിക്കാൻ പോയതിന് അധ്യാപകൻ മർദിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

പാലക്കാട്: പിടി പീരിയഡിൽ കളിക്കാൻ പോയതിന്റെ പേരിൽ കായികാധ്യാപകൻ മർദിച്ചെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് കഞ്ചിക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംഭവം. ആറാം ക്ലാസിലെ വിദ്യാർത്ഥികളാണ് കായികാധ്യാപകൻ സാദിഖിനെതിരെ പരാതി നൽകിയത്. കളിക്കാൻ പോയതിന്റെ പേരിൽ മർദിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. സംഭവത്തിൽ വാളയാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ഓൺലൈൻ വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്ത് സ്ത്രീകളെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പേരെ പാലക്കാട് സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശിയായ ബിബിനും സഹപ്രവർത്തക സൗമ്യയുമാണ് പിടിയിലായത്. പാലക്കാട് സ്വദേശിനിയുടെ പരാതിയെ തുടർന്ന് മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇരുവരും അറസ്റ്റിലായത്. ‘മഹാലക്ഷ്മി ഫിനാൻസ്’ എന്ന പേരിൽ ഓൺലൈനിൽ പരസ്യം നൽകി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. അഞ്ച് ലക്ഷം രൂപയുടെ വായ്പയ്ക്ക് 75,000 രൂപ […]
Read more

അപ്രതീക്ഷിത കറന്റ് കട്ട്; അത്യാസന്ന നിലയിലുള്ള രോ​ഗി മരിച്ചു

പാലക്കാട്: കെഎസ്ഇബിയുടെ അപ്രതീക്ഷിത വൈദ്യുതി തടസ്സത്തെ തുടർന്ന് അത്യാസന്ന നിലയിലായിരുന്ന രോഗി മരിച്ചതായി പരാതി. പാലക്കാട് സ്വദേശി എം. കൃഷ്ണനാണ് മരിച്ചത്. വൈദ്യുതി മുടങ്ങിയതോടെ രോഗിക്ക് നൽകിയിരുന്ന ഓക്സിജൻ സംവിധാനം പ്രവർത്തനം നിലച്ചെന്നും ഇതാണ് മരണകാരണമെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ കെഎസ്ഇബിക്കെതിരെ കുടുംബം പരാതി നൽകി. വൈദ്യുതി തടസ്സത്തെ തുടർന്ന് കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും അടിയന്തരമായി ഒന്നും ചെയ്യാനാകില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് കുടുംബം ആരോപിച്ചു. അതേസമയം, സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുകയാണ്. വൈദ്യുതി ലഭ്യതയിലെ കുറവ് പരിഹരിക്കുന്നതിനുള്ള […]
Read more

വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് മുണ്ടൂർ ഒമ്പതാം മൈയിലിൽ വിദ്യാർഥികൾക്ക് നേരെ ലോറി പാഞ്ഞുകയറി. അപകടത്തിൽ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. യുവക്ഷേത്ര കോളജിലെ വിദ്യാർഥിയായ മുഹമ്മദ് ഫർഹാനാണ് മരിച്ചത്. ആശുപത്രി മാലിന്യവുമായി പോകുകയായിരുന്ന ലോറിയാണ് വിദ്യാർഥികൾക്ക് നേരെ ഇടിച്ചുകയറിയത്. അപകടത്തിൽ മുണ്ടൂരിലെ സ്വകാര്യ കോളേജിലെ മൂന്ന് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകുകയാണ്. ലോറി ഇടിച്ച് പ്രദേശവാസിയായ വ്യക്തിക്കും പരിക്കേറ്റിട്ടുണ്ട്.
Read more

വാണിയംകുളത്ത് നിന്ന് കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി

പാലക്കാട്: മൂന്നംഗ കുടുംബം എട്ട് ദിവസത്തിന് ശേഷം സുരക്ഷിതരായി കണ്ടെത്തി. വാണിയംകുളത്ത് നിന്ന് കാണാതായ ബാബു ഭാസ്‌കറിനെയും കുടുംബത്തെയുമാണ് ഷൊർണൂർ പൊലീസ് കർണാടകയിലെ ചാമരാജ് നഗറിൽ നിന്ന് കണ്ടെത്തിയത്. വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്വേഷണസംഘം കുടുംബത്തെ കണ്ടെത്തിയത്. തിരച്ചിലിൽ ബാബു ഭാസ്‌കറിന്റെ മൂത്തമകൻ വൈശാഖും പൊലീസിനൊപ്പം പങ്കുചേർന്നിരുന്നു. ശർക്കര വ്യാപാരവുമായി ബന്ധപ്പെട്ട് കുടുംബത്തിന് മൈസൂരുവിൽ ബന്ധങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം കർണാടകയിലേക്ക് വ്യാപിപ്പിച്ചത്. നാടുകാണി ചുരത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer