നെന്മാറ ഇരട്ടക്കൊലക്കേസ്; ശിക്ഷാവിധി തിങ്കളാഴ്ച
പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലക്കേസിലെ ശിക്ഷാവിധി തിങ്കളാഴ്ച പ്രഖ്യാപിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ ശിക്ഷ നിർണയിക്കുക. ശിക്ഷാ നിർണയത്തിന് മുന്നോടിയായി പ്രതി ചെന്താമരയുടെ കൗൺസിലിംഗ് റിപ്പോർട്ട് ജില്ലാ നിയമസഹായ അതോറിറ്റി കോടതിയിൽ സമർപ്പിച്ചു. എന്നാൽ, റിപ്പോർട്ടിൽ പ്രതി പറഞ്ഞ കാര്യങ്ങൾ അതേപടി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും സ്വതന്ത്രമായ വിലയിരുത്തലുകളോ കണ്ടെത്തലുകളോ ഉൾപ്പെടുത്തിയിട്ടില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിക്ക് ആവശ്യമായ ചികിത്സ ലഭിക്കാത്തതാണ് രണ്ടാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന പരാമർശം റിപ്പോർട്ടിലുള്ളത് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിലിൽ ജോലി […]
Read more