പാലക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് കടമ്പഴിപ്പുറം പുലാപ്പറ്റയിലാണ് സംഭവം.
വെട്ടംപറമ്പിൽ കൃഷ്ണകുമാർ–സുമിഷ ദമ്പതികളുടെ മകൻ യുവാനാണ് മരിച്ചത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




