Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

നെൻമാറ ഇരട്ടക്കൊലക്കേസ്; ചെന്തമാര കുറ്റക്കാരൻ

പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്തമാര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി. വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “ഒന്നും പറയാനില്ല” എന്നായിരുന്നു ചെന്തമാരയുടെ മറുപടി. തുടർന്ന്, “തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്നും പ്രതി കോടതിയിൽ പറഞ്ഞു. 2025 ജനുവരി 27-ന് നെൻമാറ പോത്തുണ്ടി സ്വദേശികളായ […]
Read more

പാലക്കാട് ചിറ്റൂരില്‍ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി

പാലക്കാട്: ചിറ്റൂരിൽ 14 വയസുകാരനായ വിദ്യാർത്ഥിയെ കാണാതായതായി പരാതി. കരിഞ്ഞാലിപ്പള്ളം സ്വദേശിയായ ഹരീഷിനെയാണ് കാണാതായത്. ഇന്നലെ പുലർച്ചെയാണ് ഹരീഷ് വീട്ടിൽ നിന്ന് സൈക്കിളിൽ പോയത്. തുടർന്ന് വീട്ടിലേക്ക് തിരിച്ചെത്തിയില്ല. വാളയാർ ഭാഗത്ത് കുട്ടിയെ കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. ഹരീഷ് സൈക്കിളിൽ വാളയാറിന് സമീപം സഞ്ചരിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചിറ്റൂർ ബോയ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ഹരീഷ്. വിദ്യാർത്ഥിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
Read more

പോത്തുണ്ടി ഇരട്ട കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കും. പോത്തുണ്ടി ബോയൻ നഗർ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് അഡീഷണൽ ജില്ലാ സെഷൻസ് കോടതി വിധി പറയുന്നത്. ജഡ്ജിയുടെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് നേരത്തെ ജൂലൈ 6-ന് നിശ്ചയിച്ചിരുന്ന വിധിപ്രഖ്യാപനം മാറ്റിവെച്ചിരുന്നു. 2025 ജനുവരി 27-നാണ് പോത്തുണ്ടിയിൽ ഇരട്ടക്കൊല നടന്നത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യവ്യവസ്ഥകൾ ലംഘിച്ച് നാട്ടിലെത്തി, കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് സുധാകരനെ ആക്രമിക്കുകയായിരുന്നു. ഇത് […]
Read more

മൂക്കുത്തി കവർന്നെടുക്കാൻ വയോധികയെ കൊലപ്പെടുത്തി; 17-കാരനും പിടിയിൽ

പാലക്കാട്: പാലക്കാട് വടകരപ്പതി ആട്ടയാമ്പതി സ്വദേശിനി സരസാളിനെ കൊലപ്പെടുത്തി കവർച്ച നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിലായി. റിമാൻഡിൽ കഴിയുന്ന 19-കാരനായ ഉദയകുമാറിന്റെ സുഹൃത്തായ 17-കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ രണ്ട് ദിവസമായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും തുടർനടപടികൾ. കവർച്ച ലക്ഷ്യമിട്ടെത്തിയ പ്രതികൾ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിന് തീയിട്ടതായും പിന്നീട് കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ പുറത്തുകൊണ്ടുപോയി കുഴിച്ചുമൂടിയതായും അന്വേഷണത്തിന് നേതൃത്വം നൽകുന്ന ഡിവൈ.എസ്.പി. അറിയിച്ചു. വയോധികയുടെ മൂക്കിലുണ്ടായിരുന്ന രണ്ട് […]
Read more

വാണിയംകുളത്ത് മൂന്നംഗ കുടുംബത്തെ കാണാനില്ലെന്ന് പരാതി

പാലക്കാട്: വാണിയംകുളത്ത് ഒരു കുടുംബത്തിലെ മൂന്ന് പേരെ നാല് ദിവസമായി കാണാനില്ലെന്ന് പരാതി. വാണിയംകുളം കൃഷ്ണകൃപ വീട്ടിലെ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കാണാതായത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുതലാണ് ഇവരെ കാണാതായത്. ബന്ധുവീട്ടിലെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് അയൽവാസികളോട് പറഞ്ഞാണ് ഇവർ വീട്ടിൽ നിന്ന് പോയത്. എന്നാൽ ബന്ധുവീടുകളിൽ അത്തരമൊരു ചടങ്ങ് ഉണ്ടായിരുന്നില്ലെന്ന് അറിഞ്ഞതോടെ അയൽവാസികൾ ബന്ധുക്കളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ […]
Read more

രണ്ട് മൂക്കുത്തിക്കായി വയോധികയെ കൊലപ്പെടുത്തി; കൊഴിഞ്ഞാമ്പാറയിൽ രണ്ട് പേർ പിടിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വയോധിക സരസമ്മാളിന്റെ കൊലപാതകക്കേസിൽ രണ്ട് പ്രതികൾ പിടിയിലായി. ആട്ടയാംപതി സ്വദേശി ഉദയകുമാറിനെയും സഹായിയായ 17കാരനെയും തമിഴ്നാട്ടിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 10-നാണ് സരസമ്മാളെ കാണാതായത്. അന്വേഷണത്തിനൊടുവിൽ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്ന് പോലീസ് കണ്ടെത്തി. രണ്ട് മൂക്കുത്തികൾ കവർന്നെടുക്കാനാണ് പ്രതികൾ കൊലപാതകം നടത്തിയതെന്നാണ് അന്വേഷണ വിവരം. പ്രതിയായ ഉദയകുമാറിന്റെ വീട്ടിൽവച്ചാണ് സരസമ്മാളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം നെഞ്ചിൽ ചവിട്ടുകയും പിന്നീട് കൊടുവാൾ ഉപയോഗിച്ച് കഴുത്തിൽ […]
Read more

കൊഴിഞ്ഞാമ്പാറയിൽ വയോധികയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതായി സംശയം; യുവാക്കൾ കസ്റ്റഡിയിൽ

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ കാണാതായ വയോധികയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയതായി സംശയം. വടകരപ്പതി ആട്ടയമ്പതി സ്വദേശിനിയായ സരസാളി (66)യാണ് കൊല്ലപ്പെട്ടതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജൂൺ 10 മുതൽ സരസാളിയെ കാണാതായതിനെ തുടർന്ന് മകൾ ജൂൺ 12-ന് കൊഴിഞ്ഞാമ്പാറ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രദേശത്തെ ചില യുവാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയാണ്. ചോദ്യംചെയ്യലിനിടെ വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളിമുറിയിലെ ഡ്രമ്മിൽ വെച്ച് കത്തിക്കുകയും പിന്നീട് പകുതിയോളം കത്തിയ മൃതദേഹം ചാക്കിൽ […]
Read more

മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവർ നിയമനം; ആരോപണവുമായി യൂത്ത് കോൺഗ്രസ്

പാലക്കാട്: മന്ത്രി കെ.എ. തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കൊലപാതക ഭീഷണി മുഴക്കുകയും ചെയ്ത വ്യക്തിക്കാണ് മന്ത്രിയുടെ ഡ്രൈവർ തസ്തിക നൽകിയതെന്നാണ് സംഘടനയുടെ ആരോപണം. ഇത്തരം നിയമനങ്ങൾ തുടർന്നാൽ മന്ത്രിമാരെ തെരുവിൽ തടയുമെന്ന് യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി എച്ച്. സതീശ് മുന്നറിയിപ്പ് നൽകി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം. പാലക്കാട് മുണ്ടൂർ കുമ്മാട്ടിയുമായി ബന്ധപ്പെട്ട സംഘർഷങ്ങൾക്കിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിക്കുകയും കയ്യൊടിക്കുകയും […]
Read more

പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്‌റ്റലുകളിൽ മലിനജലം; ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി

പാലക്കാട്: പാലക്കാട് മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിൽ മലിനീകരണം കണ്ടെത്തി. വെള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതോടെ വിദ്യാർത്ഥികൾ ആശങ്കയിലായി. ഹോസ്റ്റലുകളിൽ കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുന്നത് മലിനജലമാണെന്നാണ് പരാതി. പിഡബ്ല്യുഡിയുടെ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ മലിനജലം കുഴൽക്കിണറിൽ എത്തിയതാണ് പ്രശ്‌നത്തിന് കാരണമായതെന്നാണ് വിവരം. ഇതിനെ തുടർന്ന് വിദ്യാർത്ഥികൾ കഴിഞ്ഞ ദിവസം പ്രതിഷേധവുമായി രംഗത്തെത്തി. ചെളിവെള്ളം നിറച്ച ബക്കറ്റുകളുമായാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. പ്രശ്‌നം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് പിഡബ്ല്യുഡി വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി. ഹോസ്റ്റലുകളിലെ […]
Read more

ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു

പാലക്കാട്: പാലക്കാട് തൃത്താലയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃത്താല കൂനംമൂച്ചി–മുക്കൂട്ട റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യാത്രയ്ക്കിടെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ വാഹനമോടിച്ചിരുന്ന തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ ഉടൻ സ്കൂട്ടർ നിർത്തി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല. സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാലാണ് അബൂബക്കർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
Read more

Recent News

Advertisement
WhiteswanTV Footer