Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

സിഎംപിയുമായി കൈകോര്‍ക്കാന്‍ ഡിഎംഎഫ്; ജൂലൈ 6ന് നയപ്രഖ്യാപന കൺവെൻഷൻ

പാലക്കാട്: സിപിഐഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ട പി.കെ. ശശി നേതൃത്വം നൽകുന്ന ഡിഎംഎഫ് സിഎംപിയുമായി കൈകോർക്കാനൊരുങ്ങുന്നു. ജൂലൈ 6ന് പാലക്കാട് നടക്കുന്ന ഡിഎംഎഫിന്റെ നയപ്രഖ്യാപന കൺവെൻഷന് പിന്നാലെ ഇരുപാർട്ടികളുടെയും ലയനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കൺവെൻഷൻ മന്ത്രി സി.പി. ജോൺ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദനും ചടങ്ങിൽ പങ്കെടുക്കും. യുഡിഎഫിനകത്തെ ഇടതുപക്ഷ സ്വഭാവമുള്ള രാഷ്ട്രീയ ശക്തിയായി മുന്നോട്ടുപോകാനാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. സിപിഐഎമ്മിൽ നിന്ന് വിട്ട് യുഡിഎഫ് പിന്തുണയോടെ വിജയിച്ച നേതാക്കളുമായി ആശയവിനിമയം നടത്തി […]
Read more

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അഷറഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉറങ്ങിക്കിടന്ന നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം. ഓട്ടോറിക്ഷയുടെ ഡ്രൈവറായ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. അഷറഫും മുസ്തഫയും അന്ന് ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്നു. […]
Read more

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പ്രശോഭ് വത്സന് ജാമ്യമില്ല

പാലക്കാട്: ദളിത് യുവതിയെ ജോലി വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രശോഭ് വത്സന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. നേരത്തെ മണ്ണാർക്കാട് എസ്.സി-എസ്.ടി പ്രത്യേക കോടതി ഇയാളുടെ ജാമ്യം നിഷേധിച്ചിരുന്നു. ജോലി വാഗ്ദാനം ചെയ്ത് പരിചയപ്പെട്ട ശേഷം സൗഹൃദം നടിച്ച് താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചുവെന്നതാണ് പരാതി. അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്തിരുന്നു. കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവിൽ പോയിരുന്നു. മാസങ്ങളോളം നടത്തിയ […]
Read more

മീനാക്ഷിപുരത്ത് മകളെ ക്രൂരമായി മർദിച്ച സംഭവം; അച്ഛൻ കസ്റ്റഡിയിൽ

പാലക്കാട്: മീനാക്ഷിപുരത്ത് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയെ അച്ഛൻ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസ് കേസ് എടുത്തു. സംഭവത്തിൽ അച്ഛനെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകരുടെ കൗൺസിലിംഗിനിടെ കുട്ടി സംഭവവിവരങ്ങൾ തുറന്നു പറഞ്ഞതിനെ തുടർന്നാണ് നടപടി സ്വീകരിച്ചത്. കുട്ടിയെ ശിശു ക്ഷേമ സമിതിയുടെ കീഴിലുള്ള ഷെൽട്ടറിലേക്ക് മാറ്റിയിട്ടുണ്ട്. വണ്ടിത്താവളം പ്രദേശത്താണ് സംഭവം നടന്നത്. അച്ഛൻ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. നേരത്തെ പൊലീസെത്തിയെങ്കിലും അമ്മയും കുട്ടിയും പരാതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് വിഷയം ചൈൽഡ് ലൈൻ […]
Read more

ആരോഗ്യമന്ത്രിയെ തിരുത്തി; പാലക്കാട് DMO ഡോ.ടി വി റോഷിന് സ്ഥലംമാറ്റം

പാലക്കാട്: പാലക്കാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.വി. റോഷിനെ സ്ഥലംമാറ്റി. വയനാട് കൽപ്പറ്റ ജനറൽ ആശുപത്രി സൂപ്രണ്ടായാണ് പുതിയ നിയമനം. പാലക്കാട് കോളറ സ്ഥിരീകരിച്ചെന്ന ആരോഗ്യ മന്ത്രിയുടെ പ്രസ്താവന ഡിഎംഒ തള്ളിയതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് നടപടി. പാലക്കാട് രണ്ട് പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന ഡിഎംഒ നേരത്തെ നിഷേധിച്ചിരുന്നു. ഇതോടെ ആരോഗ്യവകുപ്പ് പിന്നീട് പ്രസ്താവന തിരുത്തുകയും ചെയ്തിരുന്നു. വിവാദം നിലനിൽക്കുന്നതിനിടെയാണ് ഡിഎംഒയുടെ സ്ഥലംമാറ്റം പ്രഖ്യാപിച്ചത്. ഇത് പ്രതികാര നടപടിയാണെന്ന ആക്ഷേപത്തിനും […]
Read more

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം നടന്നത്. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരന്‍ (50) ആണ് ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം […]
Read more

മദ്യനയ വിവാദം; ബജറ്റിന്റെ നിയമസാധുത ചോദ്യം ചെയ്ത് എ.കെ. ബാലൻ

പാലക്കാട്: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബിൽ പാസാക്കിയ ശേഷം മാത്രമേ അതിനെക്കുറിച്ച് ചർച്ച ചെയ്യാനാകൂ എന്ന ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പ്രസ്താവന “ശുദ്ധ അസംബന്ധം” ആണെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. നയപ്രഖ്യാപനത്തിൽ ഉൾപ്പെടാത്ത വിഷയത്തിൽ ബജറ്റിൽ നിർദേശം ഉൾപ്പെടുത്തിയത് നിയമപരമായും ഭരണഘടനാപരമായും ചോദ്യങ്ങൾ ഉയർത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്നും 2026-27 സാമ്പത്തിക വർഷത്തെ ബജറ്റിന്റെ നിയമസാധുത തന്നെ സംശയത്തിലാണെന്നും എ.കെ. ബാലൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപനത്തിൽ പരാമർശിക്കാത്ത […]
Read more

DYFI നേതാക്കള്‍ പൂക്കികളാകാന്‍ ശ്രമിക്കരുത്; സംസ്ഥാന- അഖിലേന്ത്യാ നേതൃത്വത്തിനെതിരെ വിമർശനം

പാലക്കാട്: ഡിവൈഎഫ്‌ഐ നേതാക്കൾ ഗൗരവം നഷ്ടപ്പെടുത്തി പ്രവർത്തിക്കരുതെന്ന വിമർശനം പാലക്കാട് ജില്ലാ സമ്മേളനത്തിൽ ഉയർന്നു. സംഘടനയുടെ സംസ്ഥാന, അഖിലേന്ത്യാ നേതൃത്വത്തിനെതിരെയാണ് പ്രധാനമായും വിമർശനം ഉന്നയിച്ചത്. യുവജനങ്ങളെ ആകർഷിക്കാനുള്ള പേരിൽ നടക്കുന്ന ചില ചർച്ചകളിൽ പങ്കെടുക്കുന്നത് ഒഴിവാക്കി ഗൗരവമുള്ള ചാനൽ ചർച്ചകളിലും വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് സമ്മേളനത്തിൽ നിർദേശം ഉയർന്നു. കഴിഞ്ഞ പത്ത് വർഷമായി ഡിവൈഎഫ്‌ഐ എൽഡിഎഫ് സർക്കാരിന്റെ പി.ആർ. ടീമിനെപ്പോലെ പ്രവർത്തിച്ചുവെന്നും ഗൗരവമുള്ള സമരങ്ങളിൽ നിന്ന് വിട്ടുനിന്നത് സംഘടനയ്ക്ക് തിരിച്ചടിയായെന്നും സമ്മേളനത്തിൽ വിമർശനം ഉണ്ടായി. സിപിഒ റാങ്ക് […]
Read more

മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വണ്ണിന് അധിക സീറ്റും ബാച്ചും അനുവദിക്കും: ഷംസുദ്ദീൻ

പാലക്കാട്: മലപ്പുറം, പാലക്കാട് ജില്ലകളിൽ പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. മൂന്നാം അലോട്ട്മെന്റിന് ശേഷം ഈ ജില്ലകളിൽ സീറ്റ് ക്ഷാമം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിന് പരിഹാര നടപടികൾ ഉടൻ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് സ്കൂളിൽ വിദ്യാർത്ഥി മദ്യം കൊണ്ടുവന്ന സംഭവം അതീവ ഗുരുതരമാണെന്നും, ഇത്തരം സംഭവങ്ങൾ നടക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ വിദ്യാർത്ഥികളുടെ ബാഗുകൾ പരിശോധിക്കാൻ അധ്യാപകർക്ക് അനുമതി നൽകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും അദ്ദേഹം […]
Read more

പാലക്കാട് വീണ്ടും എച്ച്1എൻ1 മരണം; പകർച്ചവ്യാധി വ്യാപനം ആശങ്കയാകുന്നു

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ എളമ്പുലാശേരി സ്വദേശിയായ 77-കാരനാണ് എച്ച്1എൻ1 ബാധയെ തുടർന്ന് മരിച്ചതെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. പകർച്ചവ്യാധി വ്യാപനത്തിന് പിന്നാലെ ജില്ലയിൽ എച്ച്1എൻ1 മൂലമുള്ള രണ്ടാമത്തെ മരണമാണിത്. ജില്ലയിൽ ഇതിനുമുമ്പ് ഡെങ്കിപ്പനി ബാധിച്ച് ഈ മാസം നാല് പേർ മരിച്ചിരുന്നു. ഇതോടെ വിവിധ പകർച്ചവ്യാധികളുടെ വ്യാപനം ജില്ലയിൽ ആശങ്ക വർധിപ്പിക്കുകയാണ്. അതേസമയം, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകർച്ചവ്യാധികൾ വ്യാപകമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ന് 70 പേർക്ക് ഡെങ്കിപ്പനി […]
Read more

Recent News

Advertisement
WhiteswanTV Footer