പാലക്കാട്: പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ആര്യമ്പാവ് കുണ്ടൂര്‍ക്കുന്നിലാണ് സംഭവം നടന്നത്. കൊമ്പത്ത് പള്ളത്ത് കോളനിയില്‍ താമസിക്കുന്ന സുകുമാരന്‍ (50) ആണ് ഭാര്യ ദീപയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ഇന്നലെ രാത്രി 8.30 ഓടെയാണ് സംഭവം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ദീപയെ ഉടന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് നാട്ടുകല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കുടുംബ പ്രശ്‌നങ്ങളാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക വിവരം. അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)






