Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോകകപ്പ് നോക്കൗട്ട് ചിത്രം തെളിഞ്ഞു; ഇനി കടുത്ത മത്സരങ്ങൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകകപ്പിൽ ഗ്രൂപ്പ് ജെ മത്സരങ്ങൾ പൂർത്തിയായതോടെ നോക്കൗട്ടിലെ 32 ടീമുകളും അവരുടെ എതിരാളികൾ ആരെന്ന് തീരുമാനമായി. സഹ ആതിഥേയരായ മെക്സിക്കോ, ഫ്രാൻസ്, അർജന്റീന എന്നിവർ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു മത്സരങ്ങളും ജയിച്ച് മികച്ച ഫോമിൽ നോക്കൗട്ടിലേക്ക് പ്രവേശിച്ചു.

അതേസമയം ബ്രസീൽ, സ്വിറ്റ്സർലൻഡ്, മൊറോക്കോ, യുഎസ്എ, നെതർലാൻഡ്സ്, ജപ്പാൻ, ബെൽജിയം, സ്പെയിൻ, കേപ് വർദെ, കൊളംബിയ, പോർച്ചുഗൽ, ഇംഗ്ലണ്ട് തുടങ്ങിയ ടീമുകൾ വഴങ്ങിയെങ്കിലും തോൽവിയറിയാതെയാണ് നോക്കൗട്ടിലേക്ക് എത്തിയത്.

നോക്കൗട്ടിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യന്മാരായ ബ്രസീൽ ഏഷ്യൻ ശക്തിയായ ജപ്പാനെ നേരിടും. നാളെ രാത്രി 10.30നാണ് മത്സരം. മൊറോക്കോയോട് ആദ്യ മത്സരത്തിൽ സമനില വഴങ്ങിയെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവന്ന ബ്രസീൽ മികച്ച ഫോമിലാണ്. അതേസമയം നെതർലാൻഡ്സിനെ സമനിലയിൽ പിടിച്ചുകെട്ടിയ ജപ്പാൻ ആത്മവിശ്വാസത്തോടെ മത്സരത്തിനിറങ്ങുന്നു. ഇരുടീമുകളുടെയും ശക്തമായ പ്രകടനം കാരണം മത്സരം ആവേശകരമാകുമെന്നാണ് പ്രതീക്ഷ.

രണ്ടാമത്തെ നോക്കൗട്ട് മത്സരത്തിൽ ജർമനി പരാഗ്വായെ നേരിടും. ഇക്വഡോറിനോട് അവസാന ഗ്രൂപ്പ് മത്സരത്തിൽ തോൽവി നേരിട്ടെങ്കിലും, ഐവറി കോസ്റ്റിനെയും കുറസാവോയെയും തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ജർമ്മനി. കഴിഞ്ഞ രണ്ട് ലോകകപ്പുകളിലെയും നിരാശ മറികടക്കാനാണ് ടീമിന്റെ ശ്രമം.

മറ്റൊരു ശ്രദ്ധേയ പോരാട്ടം നെതർലാൻഡ്സും മൊറോക്കോയുമാണ് തമ്മിൽ. ബ്രോബിയും ഗാക്പോയും മികച്ച ഫോമിൽ ഉള്ള നെതർലാൻഡ്സിനെതിരെ ക്യാപ്റ്റൻ ഹക്കിമിയും ഇസ്മയിൽ സായിബാരിയും നയിക്കുന്ന മൊറോക്കോ ശക്തമായ വെല്ലുവിളിയാകും ഉയർത്തുക.

പോർച്ചുഗലിന് ക്രൊയേഷ്യയാണ് എതിരാളി. സ്ഥിരതയില്ലാത്ത പ്രകടനം പോർച്ചുഗലിനെ അലട്ടുമ്പോൾ, ലൂക്ക മോഡ്രിച്ചിന്റെ നേതൃത്വത്തിലുള്ള ക്രൊയേഷ്യ ആത്മവിശ്വാസത്തിലാണ്. ഗോൾകീപ്പർ ലിവാക്കോവിച്ചും ക്രമാരിചും പെരിസിച്ചും ടീമിന്റെ പ്രധാന കരുത്താണ്.

ഇംഗ്ലണ്ട്–കോംഗോ, അർജന്റീന–കേപ് വർദെ, നോർവേ–ഐവറി കോസ്റ്റ്, മെക്സിക്കോ–ഇക്വഡോർ, ഓസ്‌ട്രേലിയ–ഈജിപ്ത്, സ്വിറ്റ്സർലൻഡ്–അൾജീരിയ, കൊളംബിയ–ഘാന, ബെൽജിയം–സെനഗൽ, യുഎസ്എ–ബോസ്നിയ, സ്പെയിൻ–ഓസ്ട്രിയ, സൗത്ത് ആഫ്രിക്ക–കാനഡ, ഫ്രാൻസ്–സ്വീഡൻ തുടങ്ങിയവയാണ് മറ്റ് നോക്കൗട്ട് പോരാട്ടങ്ങൾ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix