Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

‘ഓടിക്കാൻ ഒരു ആ​ഗ്രഹം തോന്നി, ഇങ്ങനെ നിർത്തിയിടാമോ..’; KSRTC ബസ് കടത്തികൊണ്ട് പോയ യുവാവിന്റെ മൊഴി

പാലക്കാട്: ജീവനക്കാര്‍ നോക്കിനില്‍ക്കെ പുലര്‍ച്ചെ പാലക്കാട് ഡിപ്പോയ്ക്ക് സമീപത്തുനിന്ന് കെഎസ്ആര്‍ടിസി ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിനുശേഷം പിടിയില്‍. മേപ്പറമ്പ് നെല്ലിക്കാട് കാദര്‍ മന്‍സിലില്‍ ഫാസിലാണ് (25) പിടിയിലായത്. തമിഴ്‌നാട്, ഹിമാചല്‍പ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കറങ്ങി നടന്ന ശേഷം നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ മണപ്പുള്ളിക്കാവിന് സമീപത്തു നിന്നാണ് ഇയാളെ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് പിടികൂടിയത്. മദ്യലഹരിയില്‍ ബസ് ഓടിക്കാനുള്ള ആഗ്രഹം കൊണ്ട് ബസ് എടുത്തെന്നാണ് ഫാസില്‍ പൊലീസിനോട് പറഞ്ഞത്. ബസില്‍ കയറി ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ത്തന്നെ സ്റ്റാര്‍ട്ടായെന്നും ഓടിക്കാന്‍ […]
Read more

ഒറ്റപ്പാലത്ത് കാറിൽനിന്ന് പണവും എംഡിഎംഎയും പിടിച്ചു; യുവാക്കൾ അറസ്റ്റിൽ

പാലക്കാട്: പത്തിരിപ്പാലത്തിന് സമീപം പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെ എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയിൽ. ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ആരിസ്, മങ്കര സ്വദേശി ഷിബിലി എന്നിവരെയാണ് ഒറ്റപ്പാലം പൊലീസ് പിടികൂടിയത്. പ്രതികളിൽ നിന്ന് 9 ഗ്രാം എംഡിഎംഎയും, ലഹരി വിൽപ്പനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 40,000 രൂപയും ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു. പത്തിരിപ്പാലം മൗണ്ട് സീന സ്കൂളിന് സമീപം പതിവ് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് കാർ തടഞ്ഞ് പരിശോധിച്ചത്. പരിശോധനയിൽ മുഹമ്മദ് ഹാരിസിന്റെ പാന്റ് പോക്കറ്റിൽ […]
Read more

ലേണേഴ്സ് പരീക്ഷയ്ക്കെത്തിയത് ബൈക്കോടിച്ച്; യുവതിക്കും ഭർത്താവിനും പിഴ

പാലക്കാട്: ലേണേഴ്സ് ലൈസൻസ് പരീക്ഷ എഴുതാനെത്തിയ യുവതി ലൈസൻസില്ലാതെ ഇരുചക്രവാഹനം ഓടിച്ചെത്തിയതോടെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. വാഹനമോടിച്ച യുവതിക്കും വാഹനം ഉപയോഗിക്കാൻ നൽകിയ ഭർത്താവിനും ആലത്തൂർ സബ് ആർ.ടി.ഒ. ഓഫീസ് 5,000 രൂപ വീതം പിഴ ചുമത്തി. ലൈസൻസില്ലാതെ വാഹനം ഓടിച്ചതിനും ലൈസൻസില്ലാത്ത വ്യക്തിക്ക് വാഹനം ഓടിക്കാൻ അനുവദിച്ചതിനുമാണ് നടപടി. പരീക്ഷാകേന്ദ്രത്തിലേക്ക് യുവതി ഇരുചക്രവാഹനം ഓടിച്ചുവരുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. എന്നാൽ അന്ന് അവർ പരീക്ഷ എഴുതാനെത്തിയതാണെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായിരുന്നില്ല. പിന്നീട് ലേണേഴ്സ് […]
Read more

പാലക്കാട് അങ്കണവാടി ജീവനക്കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ അങ്കണവാടി ജീവനക്കാരിയായിരുന്നു. ഈ മാസം മാത്രം പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി മൂലം നാലാമത്തെ മരണമാണ് ഇത്. മേയ് മാസത്തില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന വൈറല്‍ രോഗമാണ്. രോഗബാധയുള്ള വ്യക്തിയെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം […]
Read more

കൊപ്പത്ത് ലോറി തടഞ്ഞ് കവർച്ച; മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: കൊപ്പത്ത് ലോറി തടഞ്ഞുനിർത്തി രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ മലപ്പുറം സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം കൽപകഞ്ചേരി സ്വദേശികളായ ഷാഹുൽ ഹമീദും അബ്ദുൽ റഹീമുമാണ് കൊപ്പം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം. വളാഞ്ചേരിയിലേക്ക് സിമന്റുമായി പോകുകയായിരുന്ന ലോറിയെ കാർ ഉപയോഗിച്ച് തടഞ്ഞുനിർത്തിയ പ്രതികൾ ഡ്രൈവറുടെ പക്കലുണ്ടായിരുന്ന രണ്ട് ലക്ഷം രൂപയും മൊബൈൽ ഫോണും തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ മലപ്പുറത്ത് നിന്ന് പ്രതികളെ […]
Read more

പിഎം ശ്രീ; ”അറബിക്കടലിൽ വലവീശുകയാണ്, ഇതുവരെ ഒന്നും കുടുങ്ങിയില്ല”; പരിഹസിച്ച് എ കെ ബാലൻ

പാലക്കാട്: പിഎം ശ്രീ പദ്ധതിയെക്കുറിച്ചുള്ള യുഡിഎഫ് നിലപാടിനെ പരിഹസിച്ച് സിപിഐഎം നേതാവ് എ.കെ. ബാലൻ. യുഡിഎഫ് അധികാരത്തിൽ വന്നാൽ പദ്ധതി അറബിക്കടലിൽ എറിയുമെന്ന് കെ.എം. ഷാജി പറഞ്ഞതിനെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. “അറബിക്കടലിൽ വലവീശി എറിഞ്ഞിട്ടും ഒരു തുമ്പും കിട്ടിയിട്ടില്ല” എന്നായിരുന്നു എ.കെ. ബാലന്റെ പരിഹാസം. പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ യുഡിഎഫ് സർക്കാരിന് ബാധ്യതയില്ലെന്നും, പദ്ധതി എൽഡിഎഫ് സർക്കാർ നേരത്തെ തന്നെ മരവിപ്പിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി. ധാരണാപത്രത്തിൽ ഒപ്പിട്ടത് അന്തിമ തീരുമാനമല്ലെന്നും, ഘടകകക്ഷിയായ സിപിഐ ഉയർത്തിയ […]
Read more

ചെർപ്പുളശ്ശേരിയിൽ ​സർക്കാർ സ്‌കൂളിൻ്റെ ചുറ്റുമതിൽ തകർന്നു വീണു

പാലക്കാട്: ചെർപ്പുളശ്ശേരി ഗവൺമെൻ്റ് വെക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ ചുറ്റുമതിൽ വീണ്ടും തകർന്നു വീണു. ആറു മാസം മുമ്പ് പുതുക്കി നിർമ്മിച്ച മതിലാണ് വീണ്ടും ഇടിഞ്ഞുവീണത്. പണി പൂർത്തിയായതിന് ശേഷം മൂന്നാം തവണയാണ് മതിൽ തകരുന്നത്. ചെർപ്പുളശ്ശേരി നഗരസഭ 6.5 ലക്ഷം രൂപ ചെലവഴിച്ചാണ് മതിൽ പുതുക്കി പണിതത്. കഴിഞ്ഞ മഴക്കാലത്തും ഇതേ മതിലിന്റെ ഭാഗം തകർന്നിരുന്നു. നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് തകർച്ചയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മുകളിലെ റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തതും […]
Read more

കൊപ്രവില താങ്ങുവിലയിലും താഴേക്ക്; കേരകർഷകർക്ക് തിരിച്ചടി

പാലക്കാട്: സംസ്ഥാനത്തെ കേരകർഷകർക്ക് വലിയ തിരിച്ചടിയായി പച്ചക്കൊപ്രയുടെ വിപണിവില താങ്ങുവിലയേക്കാൾ താഴേക്ക്. ചൊവ്വാഴ്ച വിപണിയിൽ കൊപ്രയുടെ വില കിലോഗ്രാമിന് 105 മുതൽ 120 രൂപ വരെയായി കുറഞ്ഞു. നാഫെഡിന്റെ സംഭരണവിലയായ 120.27 രൂപയിലും താഴെയാണ് ഇപ്പോഴത്തെ വിപണിവില. മുൻപ് കിലോയ്ക്ക് 294 രൂപ വരെ എത്തിയിരുന്ന കൊപ്രവിലയാണ് ഇപ്പോൾ കുത്തനെ ഇടിഞ്ഞിരിക്കുന്നത്. ഇതോടെ കേരകർഷകർ കടുത്ത ആശങ്കയിലാണ്. തമിഴ്നാട്ടിലും ഉത്പാദനം വർധിച്ചതാണ് വില ഇടിയാൻ പ്രധാന കാരണമെന്ന് പറയുന്നു. നാഫെഡും കേരഫെഡും ഉൾപ്പെടെയുള്ള ഏജൻസികൾ കൊപ്ര സംഭരണത്തിൽ […]
Read more

വിനോദിനിക്ക് 3 മാസമായി മുടങ്ങിക്കിടന്ന സഹായമെത്തി

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലത് കൈ മുറിച്ചു മാറ്റേണ്ടി വന്ന വിനോദിനിക്ക് മുടങ്ങി കിടന്ന ചികിത്സാ സഹായം ലഭിച്ചു. മൂന്ന് മാസത്തെ ധനസഹായമായ 12,000 രൂപയാണ് ഇന്നലെ വിനോദിനിയുടെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. ചികിത്സാ സഹായം ലഭിക്കാതെ വന്നത് മാധ്യമങ്ങളിൽ വാർത്തയായതിന് പിന്നാലെയാണ് പണം അനുവദിച്ചതെന്ന് റിപ്പോർട്ടുണ്ട്. പല്ലശ്ശന വിഐഎം ഹയർസെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് വിനോദിനി. ചികിത്സാ പിഴവിനെ തുടർന്ന് വലിയ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്ന വിനോദിനിക്ക് സഹായം ലഭിച്ചതോടെ ആശ്വാസമായി.
Read more

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരാൾ കൂടി മരിച്ചു. കരിമ്പുഴ ആറ്റാശ്ശേരി വള്ളിക്കാട്ടിൽ ജിജോ മോഹൻ (42) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഒരു ആഴ്ചയ്ക്കിടെ ഡെങ്കിപ്പനി ബാധിച്ച് ഇത് മൂന്നാമത്തെ മരണമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം കരിമ്പുഴയിൽ 62 വയസ്സുള്ള സ്ത്രീയും ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ജൂൺ 13ന് പട്ടാമ്പി സ്വദേശിയായ 73 വയസ്സുകാരിയും രോഗം ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ മാസവും ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേർ […]
Read more

Recent News

Advertisement
WhiteswanTV Footer