Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പാലക്കാട് അങ്കണവാടി ജീവനക്കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ അങ്കണവാടി ജീവനക്കാരിയായിരുന്നു.

ഈ മാസം മാത്രം പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി മൂലം നാലാമത്തെ മരണമാണ് ഇത്. മേയ് മാസത്തില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന വൈറല്‍ രോഗമാണ്. രോഗബാധയുള്ള വ്യക്തിയെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം പകരുന്നത്.

ശക്തമായ പനി, തലവേദന, കണ്ണിന് പിന്നിലെ വേദന, പേശി-സന്ധിവേദന, ക്ഷീണം, ചര്‍മ്മത്തില്‍ ചുവപ്പ് പാടുകള്‍, വയറുവേദന, ഛര്‍ദ്ദി എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചില കേസുകളില്‍ രോഗം അതീവ ഗുരുതരമാകാനും സാധ്യതയുണ്ട്.

അതേസമയം, കോഴിക്കോട് മാവൂരില്‍ പനി ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. മാവൂര്‍ പാറമ്മല്‍ സ്വദേശിനി സുനിത (54) ആണ് മരിച്ചത്. രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കിണറുകളില്‍ ക്ലോറിനേഷന്‍ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ ആറുപേര്‍ ഷിഗെല്ല ബാധിച്ച് മരിച്ചിട്ടുണ്ട്. ജൂണില്‍ മാത്രം 140 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പ് രോഗനിയന്ത്രണത്തിനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും കൂടുതല്‍ ശ്രദ്ധ നല്‍കുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix