Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: dengue fever

പാലക്കാട് അങ്കണവാടി ജീവനക്കാരി ഡെങ്കിപ്പനി ബാധിച്ച് മരിച്ചു

പാലക്കാട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി മരണം. ചിറ്റൂര്‍ പെരുമാട്ടി പള്ളിച്ചാര്‍ത്തുകുളമ്പ് സ്വദേശി ഗീത (45) ആണ് മരിച്ചത്. ഡെങ്കിപ്പനി ബാധിച്ച് ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. ഇവര്‍ അങ്കണവാടി ജീവനക്കാരിയായിരുന്നു. ഈ മാസം മാത്രം പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി മൂലം നാലാമത്തെ മരണമാണ് ഇത്. മേയ് മാസത്തില്‍ രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡെങ്കിപ്പനി ഈഡിസ് കൊതുകുകള്‍ വഴി പകരുന്ന വൈറല്‍ രോഗമാണ്. രോഗബാധയുള്ള വ്യക്തിയെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുമ്പോഴാണ് രോഗം […]
Read more

പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് വയോധിക മരിച്ചു

പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് ഒരു മരണം റിപ്പോർട്ട് ചെയ്തു. കരിമ്പുഴ പഞ്ചായത്തിലെ പൊമ്പ്ര അമ്പലംപാടം കന്നിച്ചാലിൽ താമസിക്കുന്ന 62 വയസുകാരിയായ മാറിയയാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ഇവർക്ക് പനി ബാധിച്ചത്. ആദ്യം എലുമ്പുലാശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയിരുന്നു. എന്നാൽ പനി കുറയാതിരുന്നതിനെ തുടർന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. അതേസമയം, സംസ്ഥാനത്ത് […]
Read more

കേരളത്തെ വരിഞ്ഞുമുറുക്കി പകർച്ചാവ്യാധികൾ; 114 പേർക്ക് ഷി​ഗെല്ല, 133 അമീബിക് മസ്തിഷ്ക ജ്വരം, ഒപ്പം ഡെങ്കിയും നിപയും

തിരുവനന്തപുരം: മഴയ്ക്കൊപ്പം സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടരുന്നു. ഡെങ്കിപ്പനി, എലിപ്പനി, ഷിഗെല്ല തുടങ്ങിയ രോഗബാധയില്‍ വന്‍ വര്‍ധനവാണ് സംസ്ഥാനത്ത് ഉണ്ടായതെന്ന് ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍. ഈ വര്‍ഷം ജൂണ്‍ 11 വരെ സംസ്ഥാനത്ത് 114 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. മൂന്നു ജില്ലകളിലാണ് ഇതുവരെ രോഗം കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 11 വരെ 54 പേര്‍ക്ക് മാത്രമായിരുന്നു ഷിഗെല്ല സ്ഥിരീകരിച്ചിരുന്നത്.‌ഈ വര്‍ഷം ഷിഗെല്ല ബാധിച്ച് രണ്ടു മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുട്ടികളില്‍ വളരെ വേഗം പടരാന്‍ സാധ്യതയുള്ള രോഗമാണ്. […]
Read more

വേനല്‍ മാറി മഴയെത്തുന്നു; കരുതല്‍ വേണം ഡെങ്കിപ്പനിക്കെതിരെ, ജീവന്‍ പോലും നഷ്ടപ്പെടാം

വേനൽ മാറി മഴക്കാലത്തിലേക്ക് കടക്കുകയാണ്. ഇത് രോ​ഗങ്ങളുടെ കാലമാണ്. കൊതുക് പരത്തുന്ന ഡെങ്കിപ്പനിയാണ് പ്രധന വില്ലൻ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനു ഭീഷണിയാകുന്ന രോഗമാണ് ഡെങ്കിപ്പനി. രക്തത്തിലെ കൗണ്ട് കുറയൽ മുതൽ ഹൃദയത്തെ വരെ ബാധിക്കുന്ന തരത്തിലേക്ക് പനി ഗുരുതരമാകാനിടയുണ്ട്. അപകടകരമാംവിധം രക്തസമ്മർദം വർധിക്കാനിടയുണ്ട്. തീവ്രമായ പനി, കടുത്തല തലവേദന, കണ്ണുകൾക്ക് പിന്നിൽ വേദന, പേശികളിലും സന്ധികളിലും വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എന്താണ് ഡെങ്കിപ്പനി ? ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പകർത്തുന്നത്. ഈഡിസ് […]
Read more

ഡെങ്കിപ്പനി ഭേദമായി; നടൻ വിജയ് ദേവരകൊണ്ട ആശുപത്രി വിട്ടു

തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയ്ക്ക് അടുത്തിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായി വരുന്ന താരത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം. ‘ആരോഗ്യം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടില്‍ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷണല്‍ അഭിമുഖങ്ങള്‍ ഉടന്‍ ആരംഭിക്കും’, താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ‘കിങ്ഡം’ ആണ് വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആരോഗ്യം ഭേദപ്പെടുന്ന മുറയ്ക്ക് ചിത്രത്തിന്റെ […]
Read more

ലോകജനസംഖ്യയുടെ പകുതിയോളം ജനങ്ങള്‍ ഡെങ്കി ഭീഷണിയില്‍; ഡബ്ല്യു.എച്ച്.ഒ

ലോകജനസംഖ്യയുടെ പകുതിയോളം വരുന്ന 400 കോടി ജനങ്ങള്‍ ഡെങ്കി ഭീഷണിയിലാണെന്ന് ഡബ്ല്യു. എച്ച്.ഒ. 2023-ല്‍ ലോകത്ത് 65 ലക്ഷംപേര്‍ക്ക ഡെങ്കിപ്പനി ബാധിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ആശങ്ക ഇരട്ടിച്ച് ഇത് 1.23 കോടിയായി. മരണസംഖ്യ 7900 കടന്നു. കേരളത്തിന് ഭീഷണിയാകുന്ന പ്രധാന രോഗമാണ് ഡെങ്കിപ്പനി. വേനല്‍, മഴ എന്ന വ്യത്യാസമില്ലാതെ രോഗം വ്യാപിക്കുന്നത് വെല്ലുവിളിയാണ്. ഈ വര്‍ഷം ഇതുവരെ 17,246 കേസുകള്‍ സ്ഥിരീകരിച്ചു. സംശയാസ്പദമായ 46,740 കേസുകളുമുണ്ട്. ഈ സാഹചര്യത്തില്‍ ഡെങ്കിപ്പനി നിയന്ത്രണത്തിന് ആഗോളപദ്ധതി വേണമെന്ന് ലോകാരോഗ്യ […]
Read more

പനിക്കിടക്കയില്‍ കേരളം;ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം:കേരളത്തിന്റെ ആരോഗ്യമേഖലയെ വലച്ച് പകര്‍ച്ചപ്പനി പടരുന്നു.കഴിഞ്ഞ രണ്ട് ദിവസത്തിനിടയില്‍ 14 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്.പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി. ഡെങ്കിപ്പനി മുതല്‍ കോളറ വരെ പകര്‍ച്ച വ്യാധികള്‍ പടരുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ ജാഗ്രത നിര്‍ദേശം.പ്രതിദിനം പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം 13000 കടക്കുന്നു.173 പേര്‍ക്കാണ് കഴിഞ്ഞ ദിവസം ഡെങ്കി പനി സ്ഥിരീകരിച്ചത്.22 […]
Read more

സംസ്ഥാനത്ത് 11 പനി മരണം കൂടി; 173 പേര്‍ക്ക് ഡങ്കിപ്പനി, നാല് പേര്‍ക്ക് കോളറ

സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ പനി ബാധിച്ച് മരിച്ചു. ഇവരിൽ നാല് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിരുന്നു. 173 പേര്‍ക്ക് ഡെങ്കിപ്പനിയും നാല് പേര്‍ക്ക് കോളറയും സ്ഥിരീകരിച്ചിട്ടുണ്ട്. പനി ബാധിച്ച് ചികിത്സ തേടിയ 44 പേര്‍ക്ക് എച്ച്1എൻ1 രോഗബാധയാണെന്ന് വ്യക്തമായി.12204 പേരാണ് പുതുതായി പനി ബാധിച്ച് ചികിത്സ തേടിയത്.തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ സ്വകാര്യ കെയര്‍ ഹോമില്‍ നാല് പേർക്കാണ് ഇന്ന് കോളറ സ്ഥിരീകരിച്ചത്. ഇവിടെ താമസിച്ചിരുന്ന 26 കാരൻ്റെ മരണം കോളറ ബാധിച്ചാണെന്ന് സംശയിക്കുന്നുണ്ട്. സ്ഥിതി വിലയിരുത്താൻ ആരോഗ്യ മന്ത്രി […]
Read more

ഡെങ്കിപ്പനി രണ്ടാമതും വന്നാൽ സങ്കീർണമാകും; ജാഗ്രത

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍ കുറവായിരിക്കും. 5 ശതമാനം പേര്‍ക്ക് തീവ്രതയാകാന്‍ സാധ്യതയുണ്ട്.അതിനാല്‍ പലര്‍ക്കും ഒരിക്കലെങ്കിലും അറിയാതെ ഡെങ്കി വൈറസ് ബാധിച്ചിരിക്കാം എന്നാണാണ് ആഗോള തലത്തില്‍ തന്നെ കണക്കാക്കപ്പെടുന്നത്.ഇവര്‍ക്ക് ഡെങ്കിപ്പനി രണ്ടാമതും ബാധിച്ചാല്‍ ഗുരുതരമാകാം ഡെങ്കി വൈറസിന് നാല് വകഭേദങ്ങളാണുള്ളത്.ഇതില്‍ ആദ്യം ബാധിക്കുന്ന വകഭേദത്തിനെതിരെ ജീവിതകാലം മുഴുവന്‍ പ്രതിരോധ ശേഷിയുണ്ടായിരിക്കും.എന്നാല്‍ അതേ വ്യക്തിക്ക് […]
Read more

സംസ്ഥാനത്ത് എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയരുന്നു, പ്രതിദിന പനി ബാധിതർ പതിനൊന്നായിരം കടന്നു

സംസ്ഥാനത്ത് പകർച്ചവ്യാധികൾ കുത്തനെ ഉയരുന്നു.എച്ച് 1 എൻ 1, ഡെങ്കി കേസുകൾ കുതിച്ചുയർന്നു.പ്രതിദിന പനി ബാധിതരുടെ എണ്ണം പതിനൊന്നായിരം കടന്നു.കണക്ക് കൂട്ടിയതിലും നേരത്തെ പകർച്ചവ്യാധി കണക്ക് കുത്തനെ ഉയരുകയാണ്.രോഗ പ്രതിരോധത്തിനായുള്ള ആരോഗ്യവകുപ്പിന്റെ പ്രത്യേക ആക്ഷൻ പ്ലാൻ നാളെ തുടങ്ങും. പത്ത് ദിവസത്തിനിടെ 1075 ഡെങ്കി കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 217 എച്ച്1 എൻ1 കേസുകളും 127 എലിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ മാസം ഡെങ്കിപ്പനി, എലിപ്പനി, എച്ച് 1 എൻ 1 ബാധിച്ച് 26 […]
Read more

Recent News

Advertisement
WhiteswanTV Footer