തെലുങ്ക് സിനിമാതാരം വിജയ് ദേവരകൊണ്ടയ്ക്ക് അടുത്തിടെ ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസമായി താരം ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം ഭേദമായി വരുന്ന താരത്തെ ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്നാണ് ഏറ്റവും ഒടുവിലായി ലഭിക്കുന്ന വിവരം.
‘ആരോഗ്യം കാര്യമായി മെച്ചപ്പെട്ടിട്ടുണ്ട്. വീട്ടില്‍ വിശ്രമത്തിലാണ്. ചികിത്സയുമായി നന്നായി പ്രതികരിക്കുന്നുണ്ട്. ഒരു ചിത്രത്തിന് വേണ്ടിയുള്ള പ്രൊമോഷണല്‍ അഭിമുഖങ്ങള്‍ ഉടന്‍ ആരംഭിക്കും’, താരത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
‘കിങ്ഡം’ ആണ് വിജയ് ദേവരകൊണ്ടയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ആരോഗ്യം ഭേദപ്പെടുന്ന മുറയ്ക്ക് ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലേക്ക് കടക്കുമെന്നും അടുത്ത ദിവസം നടക്കാനിരിക്കുന്ന ട്രെയ്‌ലര്‍ ലോഞ്ചിലും അഭിമുഖങ്ങളിലും താരം പങ്കെടുക്കുമെന്നുമാണ് വിവരം. ജൂലൈ 31-നാണ് ‘കിങ്ഡം’ റിലീസ്.




