Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണ ഭീതി; രണ്ട് പൊലീസുകാരുടെ മൃതദേഹങ്ങൾ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണ ഭീതി ശക്തമാകുന്നു. കുൽഗാമിൽ സിആർപിഎഫ് ബൂത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ലഷ്കർ ഇ ത്വയ്ബയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, കിഷ്ത്വാറിൽ കാണാതായ രണ്ട് സ്പെഷൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങൾ വെടിയേറ്റ നിലയിൽ കണ്ടെത്തി.

കുൽഗാമിലെ മിർ ബസാറിന് സമീപമാണ് സിആർപിഎഫ് ബൂത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ലഷ്കർ ഇ ത്വയ്ബ കമാൻഡർ മുഹമ്മദ് ലത്തീഫ് ഭട്ടിന് ആക്രമണത്തിൽ പങ്കുണ്ടെന്നാണ് സൂചന. സംഭവസ്ഥലത്തുനിന്ന് മൊബൈൽ ഫോണും സിം കാർഡും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.

അതിനിടെ, കിഷ്ത്വാറിൽ കാണാതായ ബാബി ചന്ദ്, രാഷ്പാൽ കുമാർ എന്നീ സ്പെഷൽ പൊലീസ് ഓഫീസർമാരുടെ മൃതദേഹങ്ങളാണ് ഇന്ന് രാവിലെ വനമേഖലയിൽ കണ്ടെത്തിയത്. ഇരുവരെയും ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് സംശയം. നിരവധി വെടിയുണ്ടകളേറ്റ നിലയിലായിരുന്നു മൃതദേഹങ്ങൾ. ഇവർ ഉപയോഗിച്ചിരുന്ന ആയുധങ്ങളും കാണാതായിട്ടുണ്ട്.

ബാരാമുള്ളയിലെ ബാദർകോട്ടിൽ വനമേഖലയിൽ നടത്തിയ പരിശോധനയിൽ ഗ്രനേഡുമായി ഒരാളെ പൊലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് വനത്തിൽ കൂടുതൽ ഗ്രനേഡുകൾ ഒളിപ്പിച്ചിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കശ്മീരിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വനമേഖലകളിൽ ഡ്രോണുകൾ ഉൾപ്പെടെ ഉപയോഗിച്ച് തിരച്ചിൽ തുടരുകയാണ്. നഗരങ്ങളിൽ വാഹന പരിശോധനയും കർശനമാക്കി.

കശ്മീരിൽ പാകിസ്ഥാന്റെ ഗൂഢാലോചന തുടരുകയാണെന്ന് ബിജെപി എംഎൽഎ ഷഗുൺ പരിഹാർ ആരോപിച്ചു. സംഭവങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix