Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: jammukashmir

ബഡ്ഗാമിൽ ഏറ്റുമുട്ടൽ; സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ബദ്ഗാം ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ്, ശ്രീനഗർ സെക്ടർ സിആർപിഎഫ് എന്നിവ സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഭീകരനെ വധിച്ചത്. ‘ഓപ്പറേഷൻ അഷ്ദർ’ എന്ന പേരിൽ ആരംഭിച്ച ദൗത്യം ഇപ്പോഴും പുരോഗമിക്കുകയാണ്. പുൽവാമ ജില്ലയിലെ പഖേർപോരയിൽ നിന്ന് ബദ്ഗാമിലെ യൂസ്മാർഗിലേക്ക് സംശയാസ്പദമായ രീതിയിൽ ഒരു സംഘം ഭീകരർ നീങ്ങുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തിരച്ചിൽ ആരംഭിച്ചത്. തിരച്ചിലിനിടെ ഭീകരരുടെ സാന്നിധ്യം […]
Read more

പാർക്കിം​ഗിനിടെ വിമാനം തൂണിലിടിച്ച് അപകടം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ബേ നമ്പർ ആറിലേക്ക് പാർക്ക് ചെയ്യുന്നതിനിടെ വിമാനം വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റത്തിന്റെ പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിന്റെ കൃത്യമായ കാരണം […]
Read more

ജമ്മു കശ്മീരിലെ മഴക്കെടുതി; മരണസംഖ്യ ഉയരുന്നു, ഏഴുപേരെ കാണാതായി

ന്യൂഡൽഹി: ജമ്മു കശ്മീരിലെ അതിശക്തമായ മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ മരണസംഖ്യ ഉയരുന്നു. അതിർത്തി ജില്ലകളായ പൂഞ്ച്, രജൗരി എന്നിവിടങ്ങളിലായി ഇതുവരെ 11 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏഴുപേരെ കാണാതായതായും അധികൃതർ അറിയിച്ചു. രജൗരിയിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ഇതുവരെ 11 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കനത്ത മഴയുടെ ഏറ്റവും വലിയ ആഘാതം സുരൻകോട്ട് തഹസിൽ മേഖലയിലാണ് ഉണ്ടായത്. ഇവിടെ നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂനബന്ദി ഗ്രാമത്തിൽ വീട് തകർന്നുണ്ടായ അപകടത്തിൽ 28 വയസുള്ള നാസിയ കൗസർ […]
Read more

ജമ്മുകശ്മീരിൽ ഇരട്ട മേഘ വിസ്ഫോടനം; പഹല്‍ഗാമിലും ഷാംഗസിലും മിന്നല്‍ പ്രളയം

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗിൽ മേഘവിസ്‌ഫോടനത്തെ തുടർന്ന് മിന്നൽ പ്രളയം. കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ പഹൽഗാമിലും ഷാംഗസിലും വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തു. ഇന്നലെ രാത്രി ഒരു മണിക്കൂറിനിടെ ഉണ്ടായ ഇരട്ട മേഘവിസ്‌ഫോടനമാണ് പ്രദേശങ്ങളിൽ പ്രളയത്തിന് കാരണമായത്. പഹൽഗാമിലെ നിരവധി ഹോട്ടലുകളിലും ഹോംസ്റ്റേകളിലും വെള്ളം കയറി. ഷാംഗസിലെ താഴ്ന്ന പ്രദേശങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. അതേസമയം, സംഭവത്തിൽ ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനത്തിനും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതിനുമായി […]
Read more

ജമ്മു കാശ്മീരില്‍ വാഹനാപകടം; 3 സൈനികര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വാഹനാപകടം 3 സൈനികര്‍ മരിച്ചു. റംബാനില്‍ ആണ് അപകടംനടന്നത്. വാഹനം തെന്നിമാറി കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, അമിത് കുമാര്‍, സുജീത് കുമാര്‍, മാന്‍ ബഹാദൂര്‍ എന്നിവരാണ് മരിച്ച സൈനികര്‍.700 അടി താഴ്ചയുള്ള മലയിടുക്കിലേക്കാണ് . ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് ദേശീയ പാത 44 ലൂടെ പോകുകയായിരുന്ന ഒരു വാഹനവ്യൂഹത്തിന്റെ ഭാഗമായിരുന്നു ട്രക്ക്, രാവിലെ 11.30 ഓടെ ബാറ്ററി ചാഷ്മയ്ക്ക് സമീപം അപകടമുണ്ടായി. ഇന്ത്യന്‍ ആര്‍മി, […]
Read more

സൈനിക വാഹനം ഗോർജിലേക്ക് മറിഞ്ഞു; 3 സൈനികർ മരിച്ചു

ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ സൈനിക വാഹനം ഗോർജിലേക്ക് മറിഞ്ഞ് 3 സൈനികർ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. സൈനിക വാഹനം റോഡിൽ നിന്ന് തെന്നി വുലാർ വ്യൂപോയിൻ്റിന് സമീപമുള്ള ആഴത്തിലുള്ള ഗോർജിലേക്ക് വീഴുകയായിരുന്നു. മോശം കാലാവസ്ഥ കൊണ്ടുള്ള കാഴ്ച പരിമിതിയാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ ആർമിയുടെ ചിനാർ കോർപ്സ് അറിയിച്ചു. പരിക്കേറ്റ സൈനികരെ പ്രദേശവാസികളുടെ സഹായത്തോടെ വൈദ്യസഹായത്തിനായി ഉടനടി മാറ്റി
Read more

കാലിൽ ട്രാക്കിങ് ഉപകരണം ഘടിപ്പിച്ച് ജമ്മുകശ്മീർ പോലീസ്

ശ്രീന​ഗർ: കേസുകളിൽ ഉൾപ്പെടുന്നവരുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ജമ്മുകശ്മീർ പോലീസ്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നവരോ ഇത്തരം പ്രവർത്തനങ്ങളിൽ സഹായം നൽകുന്നവരോ ആയവരുടെ ശരീരത്തിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചിരിക്കുകയാണ് ബദ്ഗാം പോലീസ്. ഇത്തരം നീക്കത്തിന്‍റെ ഭാഗമായി ബദ്ഗാം പോലീസ് യുഎപിഎ കേസിൽ അറസ്റ്റിലായ മുദാസിർ ഫയാസ് എന്നയാളിൽ ജിപിഎസ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്തു. കാലിൽ ഊരിയെടുക്കാനാകാത്തവിധം ഉപകരണം ഉറപ്പിക്കുകയാണ് ചെയ്യുന്നത്. കോടതി ഉത്തരവ് പ്രകാരമാണ് ഇത്തരത്തിൽ പ്രതിയുടെ കാലിൽ ഉപകരണം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix