Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാർക്കിം​ഗിനിടെ വിമാനം തൂണിലിടിച്ച് അപകടം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ബേ നമ്പർ ആറിലേക്ക് പാർക്ക് ചെയ്യുന്നതിനിടെ വിമാനം വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റത്തിന്റെ പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു.

വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി.

അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.

അപകടത്തെ തുടർന്ന് ശ്രീനഗർ വിമാനത്താവളത്തിന്റെ പ്രവർത്തനം കുറച്ചുസമയം തടസ്സപ്പെട്ടെങ്കിലും പിന്നീട് സർവീസുകൾ സാധാരണ നിലയിലായതായി അധികൃതർ വ്യക്തമാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer