Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: indigo

ബോംബ് ഭീഷണി; അഹമ്മദാബാദ് വിമാനത്താവളത്തില്‍ അടിയന്തര ലാൻഡിങ്

ന്യൂഡൽഹി: ബോംബ് ഭീഷണിയെ തുടർന്ന് ലഖ്‌നൗവിൽ നിന്ന് ദമാമിലേക്ക് പോയ ഇൻഡിഗോ വിമാനം അഹമ്മദാബാദ് വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഇൻഡിഗോ 6E97 വിമാനമാണ് വൈകിട്ട് 5.45ഓടെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വിമാനത്തിലെ ഒരു ക്രൂ അംഗം പേപ്പർ കഷ്ണത്തിൽ ‘ബോംബ്’ എന്ന് എഴുതിയിരിക്കുന്നത് കണ്ടതിനെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. വിമാനത്തിലുണ്ടായിരുന്ന 107 യാത്രക്കാരെയും ആറ് ക്രൂ അംഗങ്ങളെയും സുരക്ഷിതമായി പുറത്തിറക്കി. തുടർന്ന് ലോക്കൽ പൊലീസും സിഐഎസ്എഫും ചേർന്ന് വിമാനത്തിൽ വിശദമായ പരിശോധന നടത്തി. […]
Read more

പാർക്കിം​ഗിനിടെ വിമാനം തൂണിലിടിച്ച് അപകടം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ബേ നമ്പർ ആറിലേക്ക് പാർക്ക് ചെയ്യുന്നതിനിടെ വിമാനം വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റത്തിന്റെ പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിന്റെ കൃത്യമായ കാരണം […]
Read more

മൂന്ന് വയസ്സുള്ള കുട്ടിയെ മാതാപിതാക്കളിൽ നിന്ന് മാറ്റിയിരുത്തി; ഇൻഡിഗോയ്ക്കെതിരെ വിമർശനവുമായി അഭിഭാഷകൻ

ബാഗ്‌ഡോഗ്രയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൽ തന്റെ മൂന്ന് വയസ്സുള്ള കുട്ടിയെ തനിക്കു നിന്ന് മാറ്റി ഇരുത്തിയെന്ന ആരോപണവുമായി നാഗ്പൂർ സ്വദേശിയായ അഭിഭാഷകൻ രംഗത്തെത്തി. ലിങ്ക്ഡ്ഇൻ പോസ്റ്റിലൂടെയാണ് ഗൗരവ് മിശ്ര ഈ അനുഭവം പങ്കുവച്ചത്. ഒരേ ബുക്കിംഗിലും പി.എൻ.ആറിലും യാത്ര ചെയ്തിട്ടും എയർലൈൻ കുടുംബത്തിന് വേർതിരിച്ച സീറ്റുകളാണ് നൽകിയതെന്ന് അദ്ദേഹം ആരോപിച്ചു. സീറ്റ് തിരഞ്ഞെടുക്കുന്നതിനായി അധിക തുക നൽകാത്തതിനാലാണ് മൂന്ന് വയസ്സുള്ള കുട്ടിയെ ഒറ്റയ്ക്ക് ഇരുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാഗ്‌ഡോഗ്ര–കൊൽക്കത്ത റൂട്ടിൽ കടുത്ത ടർബുലൻസ് ഉണ്ടാകാറുള്ള സാഹചര്യത്തിൽ, […]
Read more

നവി മുംബൈയില്‍ നിന്ന് 30 പുതിയ റൂട്ടുകൾ പ്രഖ്യാപിച്ച് ഇൻഡി​ഗോ

ന്യൂഡൽഹി: നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 30 പുതിയ സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ. മാർച്ച് 29 മുതൽ ഏപ്രിൽ 30 വരെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പുതിയ റൂട്ടുകൾ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. പുതിയ സർവീസുകൾ ആരംഭിക്കുന്നതോടെ നവി മുംബൈയിൽ നിന്ന് പ്രതിവാരം 400ലധികം സർവീസുകൾ നടത്താനാണ് ലക്ഷ്യം. കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും ഇത് കൂടുതൽ സൗകര്യമാകും. കണ്ണൂരിലേക്കുള്ള നേരിട്ടുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. അഗ്ര, അയോധ്യ, ബാഗ്ഡോഗ്ര, ബെലഗവി, കൊൽക്കത്ത, പട്ന, രാജ്കോട്ട്, ശ്രീനഗർ, […]
Read more

ഖത്തർ എയർവേയ്സ് സർവീസുകൾ നിർത്തി; പ്രത്യേക സർവീസുമായി സ്പൈസ് ജെറ്റും ഇൻഡിഗോയും

ദോഹ: ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ പുനരാരംഭിക്കില്ലെന്ന് ഖത്തർ എയർവേയ്സ്. ഇറാന്റെ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഖത്തർ വ്യോമപാത അടച്ചിരുന്നു. സർവീസുകൾ താൽക്കാലികമായി റദ്ദാക്കിയതായി വ്യക്തമാക്കിയ കമ്പനി, പുതുക്കിയ വിമാന വിവരങ്ങളും നിർദേശങ്ങളും ഔദ്യോഗിക വെബ്സൈറ്റ് വഴി പരിശോധിക്കണമെന്ന് യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇതിനിടെ, , യുഎഇയിൽനിന്ന് ഇന്ത്യയിലേക്ക് സ്പൈസ് ജെറ്റ് പ്രത്യേക വിമാന സർവീസുകൾ നടത്തുന്നുണ്ട് . ഫുജൈറ വിമാനത്താവളത്തിൽ നിന്ന് ചൊവ്വാഴ്ച മൂന്ന് വിമാനങ്ങൾ സർവീസ് നടത്തും. കൊച്ചി, ഡൽഹി, […]
Read more

ഇന്‍ഡിഗോ വിമാനങ്ങള്‍ റദ്ദാക്കിയ സംഭവം; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകുകയും റദ്ദാക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. വിമാനങ്ങള്‍ റദ്ദാക്കിയതിന്റെയും വൈകിയതിന്റെയും വിശദീകരണം തേടി. പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും നിര്‍ദേശം നല്‍കി. 150 സര്‍വീസുകളാണ് ഇന്‍ഡിഗോ മാത്രം റദ്ദാക്കിയത്. സാങ്കേതിക വിഷയങ്ങള്‍ കാരണമാണെന്നാണ് കമ്പനിയുടെ വിശദീകരണം. ഡല്‍ഹിയില്‍ മാത്രം ഇന്‍ഡിഗോയുടെ 67 വിമാനങ്ങളാണ് റദ്ദാക്കിയത്. ബംഗളൂരുവില്‍ നിന്നുള്ള 32 വിമാനങ്ങളും മുംബൈയില്‍ നിന്നുള്ള 22 വിമാനങ്ങളും റദ്ദാക്കിയിരുന്നു. ജീവനക്കാരുടെ കുറവ് കാരണമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ചെക്കിന്‍ സോഫ്റ്റ്‌വെയര്‍ തകരാര്‍ ഇന്നലെ […]
Read more

തിരുവനന്തപുരത്തേക്ക് വന്ന ഇന്റിഗോ വിമാനത്തില്‍ യാത്രക്കാരിയോട് യുവാവ് അപമര്യാദയായി പെരുമാറി

തിരുവനന്തപുരം : വിമാനത്തിലെ സഹയാത്രികയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. വട്ടപ്പാറ സ്വദേശി ജോസിന് എതിരെയാണ് വലിയതുറ പൊലീസ് കേസെടുത്തത്. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് നടപടി. ഇന്നലെയാണ് സംഭവം നടന്നത്. ബംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരായിരുന്നു ജോസും തിരുവനന്തപുരം സ്വദേശിയായ യുവതിയും. ജോസിന്റെ തൊട്ട് മുന്‍ സീറ്റിലാണ് പരാതിക്കാരിയായ യുവതി ഇരുന്നത്. യാത്രക്കിടെ ജോസ് യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. വിമാനം തിരുവനന്തപുരത്ത് ലാന്‍ഡ് ചെയ്തപ്പോള്‍ യുവതി എയര്‍ലൈന്‍സ് […]
Read more

ഓണക്കാലം: ടിക്കറ്റ് നേരത്തെ ബുക്ക് ചെയ്‌താൽ നിരക്കിൽ ഇളവ്

ഓണക്കാലം അടുക്കുന്നതോടെ പ്രധാനപ്പെട്ട നഗരങ്ങളിൽ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ എല്ലാവരും തന്നെ നാട്ടിൽ ഏതാണ് ആഗ്രഹിക്കുന്ന സമയമാണ്. വിമാനത്തിലും ട്രെയിനിലുമൊക്കെ ടിക്കറ്റുകൾ ലഭിക്കാതെ വരുന്ന സാഹചര്യം ഉണ്ടാകാറുണ്ട്. സെപ്റ്റംബര്‍ നാലു മുതല്‍ ഏഴ് വരെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്. ആഗസ്റ്റ് 29 മുതൽ ആഡംബര സ്വകാര്യ ബസുകളില്‍ ഏകദേശം 2,500 രൂപയ്ക്ക് ടിക്കറ്റുകള്‍ ലഭ്യമാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 3,500 രൂപ മുതല്‍ 5,200 രൂപ വരെയാണ് ടിക്കറ്റ് നിരക്ക് ഈടാക്കിയിരുന്നത്. അതേസമയം ആഘോഷത്തോടടുക്കുമ്പോൾ ഈ […]
Read more

ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച കൂടുകൂട്ടി: മണിക്കൂറുകളോളം യാത്രക്കാര്‍ ദുരിതത്തിലായി

ന്യൂഡല്‍ഹി: ഇന്‍ഡിഗോ വിമാനത്തില്‍ തേനീച്ച കൂടുകൂട്ടി യാത്രക്കാര്‍ മണിക്കൂറുകളോളം ദുരിതത്തിലായി.സൂറത്തില്‍ നിന്ന് ജയ്പൂരിലേക്ക് പോകേണ്ട ഇന്‍ഡിഗോ വിമാനമാണ് ഒരു മണിക്കൂറിലധികം വൈകിയത്.വിമാനത്തില്‍ ആളുകള്‍ കയറുന്നതിനൊപ്പം ലഗേജ് കയറ്റാനായി തുറന്നുവെച്ച ലഗേജ് ഡോറിന് സമീപം തേനീച്ചക്കൂട്ടം നിലയുറപ്പിച്ചതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. അപ്രതീക്ഷിതമായെത്തി തേനീച്ചക്കൂട്ടം വിമാനം പുറപ്പെടാന്‍ അനുവദിക്കാതെ തടസ്സമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷയ്ക്കായി അഗ്‌നിശമന സേനയുടെ സഹായം തേടുകയായിരുന്നു. വൈകുന്നേരം 4.20-ന് സൂറത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ബസ് A320 വിമാനം ഒടുവില്‍ തേനീച്ച പ്രശ്‌നം പരിഹരിച്ച ശേഷം 5.26-നാണ് യാത്ര […]
Read more

എയർ ഇന്ത്യയും ഇൻഡിഗോയും ഗൾഫ് സർവീസ് പുനരാരംഭിച്ചു

മുംബൈ: എയർ ഇന്ത്യയും ഇൻഡിഗോയും പശ്ചിമേഷ്യയിലേക്കും യൂറോപ്പിലേക്കും നിർത്തിവെച്ച സർവീസുകൾ പുനരാരംഭിച്ചു. ഇറാനും ഇസ്രയേലും വെടിനിർത്തൽ അംഗീകരിച്ചതോടെയാണ് വിമാന സർവീസുകൾ പുനരാരംഭിച്ചത്. ബുധനാഴ്ചയോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള സർവീസുകൾ പൂർണമായും സാധാരണ നിലയിലേക്ക് കൊണ്ടുവരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയർ ഇന്ത്യ അറിയിച്ചു. അമേരിക്ക, കാനഡപോലുള്ള രാജ്യങ്ങളിലേക്കുള്ള സർവീസുകൾ എത്രയുംവേഗം പുനരാരംഭിക്കാനുള്ള നടപടിയുണ്ടാകുമെന്നും കമ്പനി എക്സിൽ കുറിച്ചു. ഗൾഫിലേക്കുള്ള സർവീസുകൾ സാധാരണ സമയക്രമത്തിലേക്കു വരുന്നതായി ഇൻഡിഗോ വ്യക്തമാക്കി. Content: Air India and IndiGo resume Gulf services
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix