Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘റീ ഇമേജിംഗ് കേരള’യ്ക്ക് തുടക്കം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേതൃത്വ പരിശീലനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമായി കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം) സംഘടിപ്പിക്കുന്ന നേതൃത്വ പരിശീലന പരിപാടിയായ ‘റീ ഇമേജിംഗ് കേരള’യ്ക്ക് തുടക്കമായി. ഇന്നും നാളെയുമായി നടക്കുന്ന പരിപാടിയിൽ കേരളത്തിന്റെ വികസന സാധ്യതകൾ, ഭാവിയിലെ വെല്ലുവിളികൾ, ഭരണരംഗത്തെ പുതിയ സമീപനങ്ങൾ തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ധർ ക്ലാസുകൾ നയിക്കും.

ആദ്യ ക്ലാസ് ആരംഭിക്കുന്ന സമയത്ത് മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാരും കൃത്യസമയത്ത് ക്ലാസ് മുറിയിലെത്തി. ഐഐഎമ്മിലെ അധ്യാപകർക്ക് പുറമെ രാജ്യാന്തര തലത്തിലുള്ള വിദഗ്ധരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും. നിർമിത ബുദ്ധിയുടെ സാധ്യതകളും ഭരണരംഗത്തെ അതിന്റെ പ്രയോഗവും ഉൾപ്പെടെയുള്ള വിഷയങ്ങളിലും മന്ത്രിസഭാംഗങ്ങൾക്ക് പരിശീലനം നൽകും.

പരസ്പരം ആശയങ്ങളും അനുഭവങ്ങളും പങ്കുവെച്ച് ഭരണരംഗത്ത് പുതിയ സമീപനങ്ങൾ രൂപപ്പെടുത്തുകയാണ് പരിശീലന പരിപാടിയുടെ ലക്ഷ്യമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. പരിപാടി തനിക്ക് പുതിയ അനുഭവമാണെന്ന് മന്ത്രി എം. ലിജുവും പ്രതികരിച്ചു.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും പുറമെ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ സെക്രട്ടറി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

2011ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തും മന്ത്രിസഭാംഗങ്ങൾക്കായി കോഴിക്കോട് ഐഐഎമ്മിൽ ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer