പാർക്കിംഗിനിടെ വിമാനം തൂണിലിടിച്ച് അപകടം; യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ
ശ്രീനഗർ: ജമ്മു കശ്മീരിലെ ശ്രീനഗർ വിമാനത്താവളത്തിൽ പാർക്കിങ്ങിനിടെ ഇൻഡിഗോ വിമാനം തൂണിലിടിച്ച് അപകടം. നവി മുംബൈയിൽ നിന്ന് ശ്രീനഗറിലെത്തിയ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ബേ നമ്പർ ആറിലേക്ക് പാർക്ക് ചെയ്യുന്നതിനിടെ വിമാനം വിഷ്വൽ ഡോക്കിംഗ് ഗൈഡൻസ് സിസ്റ്റത്തിന്റെ പോസ്റ്റിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒരു വശത്തേക്ക് ചരിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണ്. ആർക്കും പരിക്കേറ്റിട്ടില്ല. അപകടത്തെ തുടർന്ന് വിമാനത്തിൽ നിന്ന് യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തിറക്കി. അപകടത്തിന്റെ കൃത്യമായ കാരണം […]
Read more







