വിവാഹം കഴിഞ്ഞ് ഒരു മാസം; ക്ഷേത്രദർശനം നടത്തി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും
അനന്തപുർ: തെന്നിന്ത്യൻ സിനിമാ ലോകം ആഘോഷമാക്കിയ വിവാഹത്തിന് പിന്നാലെ ക്ഷേത്രദർശനം നടത്തി താരദമ്പതികളായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. ആന്ധ്രപ്രദേശിലെ അനന്തപുരിലുള്ള ഭക്ത ആഞ്ജനേയ സ്വാമി ക്ഷേത്രത്തിലാണ് വിവാഹത്തിന് ഒരു മാസം പിന്നിടുമ്പോൾ ഇരുവരും എത്തിയത്. പ്രിയതാരങ്ങളെ നേരിൽ കാണാനായി ക്ഷേത്രപരിസരത്ത് വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്. ആരാധകരെ കൈവീശി അഭിവാദ്യം ചെയ്ത താരങ്ങളുടെ ദൃശ്യങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വിവാഹത്തിന് ഒരു മാസം തികയുന്ന വേളയിൽ മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ചിത്രങ്ങൾ വിജയ് ദേവരകൊണ്ട […]
Read more