Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വിജയ് ദേവരകൊണ്ട ദില്‍ രാജു കൂട്ടുകെട്ടിലെ ‘SVC 59’ :സംവിധായകന്‍ രവി കിരണ്‍ കോല അവതരിപ്പിക്കുന്ന ‘പൂര്‍ണ്ണമല്ലാത്ത’ ഒരു മനുഷ്യന്റെ കഥ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ നായകനായ വിജയ് ദേവരകൊണ്ട മുഖ്യ വേഷത്തില്‍ എത്തുന്നു.

‘രാജ വാരു റാണി ഗാരു’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ രവി കിരണ്‍ കോല സംവിധാനം ചെയ്യുന്ന ഈ ചിത്രം ശക്തമായ വികാരങ്ങളും ആക്ഷനും നിറഞ്ഞ ഒരു ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയായിരിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.

പാന്‍-ഇന്ത്യ പ്രോജക്ടായി ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.

ചിത്രത്തിന്റെ ടൈറ്റില്‍ ഗ്ലിംപ്‌സ് റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറക്കിയ പ്രമോ ഇതിനകം തന്നെ പ്രേക്ഷകരുടെ ഇടയില്‍ കൗതുകം വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രമോയില്‍ സംവിധായകന്‍ രവി കിരണ്‍ കോല പറയുന്നത് ഇപ്രകാരമാണ്: ”ഒരു മനുഷ്യന്റെ കഥ പറയാന്‍ ഞാന്‍ ഏറെക്കാലമായി കാത്തിരുന്നു. അവനെ ഞാന്‍ എന്റെ ഓര്‍മ്മകളില്‍ നിന്നാണ് കണ്ടെത്തിയത്.

പൂര്‍ണ്ണതയില്ലാത്ത, കോപമുള്ള, മുറിവേറ്റ എങ്കിലും യാഥാര്‍ത്ഥ്യമുള്ള ഒരാള്‍. വെറുത്തതിലധികം ഞാന്‍ സ്‌നേഹിച്ച കഥാപാത്രം. ഈ കഥ പറയപ്പെടേണ്ടതായിരുന്നു. നിങ്ങള്‍ അവനെ കാണും.’

‘ ഈ വാക്കുകള്‍ തന്നെ നായക കഥാപാത്രത്തിന്റെ സ്വഭാവത്തെ വ്യക്തമായി വരച്ചുകാട്ടുന്നു.

ഗ്ലിംപ്‌സിന്റെ അവസാനം വിജയ് ദേവരകൊണ്ടയുടെ കൈ പ്രത്യക്ഷപ്പെടുന്നത് ചിത്രത്തെക്കുറിച്ചുള്ള ആകാംക്ഷ ഇരട്ടിയാക്കുന്നു.ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു, ശിരീഷ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കഥ, തിരക്കഥ, സംവിധാനം നിര്‍വഹിക്കുന്നത് രവി കിരണ്‍ കോലയാണ്.ഡിസംബര്‍ 22ന് വൈകിട്ട് 07:29ന് ടൈറ്റില്‍ ഗ്ലിംപ്‌സ് റിലീസാകും.

കീര്‍ത്തി സുരേഷ് നായികയായി എത്തുന്ന ഈ ചിത്രത്തിലെ മറ്റു താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടും. പി.ആര്‍.ഒ: പ്രതീഷ് ശേഖര്‍.

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement
WhiteswanTV Footer