Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ന്യൂസിലൻഡിനെ വീഴ്ത്തി ഈജിപ്ത്; ഗ്രൂപ്പ് ജിയിൽ ഒന്നാം സ്ഥാനത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വാൻകൂവർ: തങ്ങളുടെ ലോകകപ്പ് ക്യാമ്പയിനിലെ ആദ്യ വിജയം സ്വന്തമാക്കി ഈജിപ്ത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ന്യൂസിലൻഡിനെ 3-1ന് തോൽപ്പിച്ചാണ് മുഹമ്മദ് സലയും സംഘവും നിർണായക മൂന്ന് പോയിന്റ് നേടിയത്. ബെൽജിയം സമനിലയിൽ കുടുങ്ങിയതോടെ നാല് പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്തേക്കും ഈജിപ്ത് ഉയർന്നു.

മത്സരത്തിന്റെ 15-ാം മിനിറ്റിൽ ഫിൻ സർമാന്റെ ഗോളിലൂടെ ന്യൂസിലൻഡാണ് ആദ്യം ലീഡ് നേടിയത്. ആദ്യപകുതി അവസാനിക്കുമ്പോഴും ആ ലീഡ് അവർ നിലനിർത്തി. എന്നാൽ രണ്ടാംപകുതിയിൽ ശക്തമായി തിരിച്ചുവന്ന ഈജിപ്ത് 58-ാം മിനിറ്റിൽ മുസ്തഫ സീക്കോയുടെ ഗോളിലൂടെ സമനില പിടിച്ചു.

സമനില ഗോളിന് പിന്നാലെ ആക്രമണം ശക്തമാക്കിയ ഈജിപ്ത് 67-ാം മിനിറ്റിൽ ക്യാപ്റ്റൻ മുഹമ്മദ് സലയുടെ മികവിൽ ലീഡ് സ്വന്തമാക്കി. വലതുവിങ്ങിലൂടെ മുന്നേറിയ സല, തന്റെ ട്രേഡ്‌മാർക്ക് ഇടതുകാലൻ ഷോട്ടിലൂടെ പന്ത് വലയുടെ വലതുമൂലയിലേക്ക് പായിച്ചാണ് ഗോൾ നേടിയത്. പിന്നീട് ട്രെസിഗുവെറ്റ് കൂടി ലക്ഷ്യം കണ്ടതോടെ ഈജിപ്തിന്റെ ജയം ഉറപ്പായി.

ഈ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ട് ഘട്ടത്തിലെത്താനുള്ള സാധ്യതകൾ ഈജിപ്ത് ശക്തമാക്കി. നാല് പോയിന്റുമായി അവർ നിലവിൽ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്. ബെൽജിയത്തെ സമനിലയിൽ തളച്ച ഇറാൻ രണ്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തും, ബെൽജിയം മൂന്നാം സ്ഥാനത്തുമാണ്.

ജൂൺ 27ന് നടക്കുന്ന ഇറാൻ–ഈജിപ്ത് മത്സരവും ബെൽജിയം–ന്യൂസിലൻഡ് പോരാട്ടവും ഗ്രൂപ്പ് ജിയിലെ യോഗ്യതാ ചിത്രം നിർണയിക്കുന്നതിൽ നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix