Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Palakkad

ഓടുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് കത്തിനശിച്ചു

പാലക്കാട്: പാലക്കാട് തൃത്താലയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടർ തീപിടിച്ച് പൂർണമായും കത്തിനശിച്ചു. തൃത്താല കൂനംമൂച്ചി–മുക്കൂട്ട റോഡിൽ കഴിഞ്ഞ ദിവസമാണ് സംഭവം. യാത്രയ്ക്കിടെ സ്കൂട്ടറിൽ നിന്ന് പെട്ടെന്ന് തീയും പുകയും ഉയർന്നതോടെ വാഹനമോടിച്ചിരുന്ന തൃത്താല മണ്ണാരപറമ്പ് സ്വദേശി അബൂബക്കർ ഉടൻ സ്കൂട്ടർ നിർത്തി പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിമിഷങ്ങൾക്കകം തീ ആളിപ്പടർന്ന് സ്കൂട്ടർ പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല. സമയോചിതമായി വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയതിനാലാണ് അബൂബക്കർ അത്ഭുതകരമായി രക്ഷപ്പെട്ടത്.
Read more

KSRTC പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്ക്

പാലക്കാട്: കെഎസ്ആർടിസി പ്രിയദർശിനി ബസിൽ നിന്ന് തെറിച്ചുവീണ് കണ്ടക്ടർക്ക് പരിക്കേറ്റു. പാലക്കാട് ആലത്തൂർ വാനൂർ സ്വദേശി മുഹമ്മദിനാണ് അപകടത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ ഒറ്റപ്പാലം–വടക്കഞ്ചേരി–പാണ്ടാംകോട് റൂട്ടിൽ സർവീസ് നടത്തിയിരുന്ന ബസിലാണ് സംഭവം. ബസ് ആയക്കാട് മന്നത്ത് എത്തിയപ്പോൾ ഡോർ അപ്രതീക്ഷിതമായി തുറക്കുകയും കണ്ടക്ടറായ മുഹമ്മദ് റോഡിലേക്ക് തെറിച്ചുവീഴുകയുമായിരുന്നു. അപകടസമയത്ത് ബസിൽ 130-ലധികം യാത്രക്കാരുണ്ടായിരുന്നുവെന്നാണ് വിവരം. യാത്രക്കാരുടെ മൊഴിപ്രകാരം, തിരക്ക് കൂടുതലായതിനാൽ ആയക്കാട് ബസ് സ്റ്റോപ്പിൽ വാഹനം നിർത്തിയിരുന്നില്ല. സ്റ്റോപ്പിൽ നിന്ന് ഏകദേശം 20 അടി […]
Read more

പാലക്കാട് പോക്‌സോ കേസുകളിലെ വർധന; പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ വാളയാർ, കൊല്ലങ്കോട്, മീനാക്ഷിപുരം, കൊഴിഞ്ഞാമ്പാറ പൊലീസ് സ്റ്റേഷൻ പരിധികളിൽ സമീപകാലത്ത് പോക്‌സോ കേസുകൾ താരതമ്യേന കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർദേശം നൽകി. എഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണസംഘം പ്രവർത്തിക്കുക. ജില്ലാ ജനജാഗരൺ സമിതി, ജില്ലാ വനിതാ സെൽ, സഖി, ജില്ലാ ചൈൽഡ് വെൽഫെയർ ഓഫീസർ, വനിതാ സംഘടനകളുടെ പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക. മൂന്ന് ദിവസത്തിനകം സമിതി രൂപീകരിച്ച് […]
Read more

ഷൊർണൂരിൽ വീട്ടുമുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

പാലക്കാട്: ഷൊർണൂർ വാടാനംകുറിശ്ശിയിൽ വീടിന്റെ മുറ്റത്ത് കത്തിക്കരിഞ്ഞ നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. പൊയിലൂർ സ്വദേശിനിയായ ജയയുടെ വീടിന്റെ മുറ്റത്താണ് മൃതദേഹം കണ്ടെത്തിയത്. അജ്ഞാതനായ ഒരാൾ വീട്ടുമുറ്റത്തെത്തി സ്വയം തീകൊളുത്തി മരിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ മരിച്ചത് ആരാണെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇന്നലെ അര്‍ദ്ധരാത്രിയാകാം സംഭവമെന്നാണ് നിഗമനം. ഇന്ന് പുലർച്ചെയാണ് വീടിന് സമീപത്തെ തെങ്ങിൻ ചുവട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. പുലർച്ചെ മഴ പെയ്തതിനാൽ മൃതദേഹം പൂർണമായും കത്തിയിരുന്നില്ല. വിവരമറിഞ്ഞ് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള […]
Read more

CMP-DMF ലയനം ഈ മാസം പതിനേഴിന്; പി.കെ. ശശിക്ക് സംസ്ഥാന സെക്രട്ടറി പദവി

പാലക്കാട്: സിഎംപിയും പി.കെ. ശശിയുടെ നേതൃത്വത്തിലുള്ള ഡിഎംഎഫും (ഡെമോക്രാറ്റിക് മാര്‍ക്‌സിസ്റ്റ് ഫ്രണ്ട്) തമ്മിലുള്ള ഈ മാസം 17-ന് ഔദ്യോഗികമായി ലയിക്കും. തൃശ്ശൂരിൽ നടക്കുന്ന ചടങ്ങിലാണ് ലയന പ്രഖ്യാപനം. ലയനത്തിന് പിന്നാലെ പി.കെ. ശശിയെ സിഎംപിയുടെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായി പ്രഖ്യാപിക്കുമെന്ന് സിഎംപി ജനറൽ സെക്രട്ടറിയും മന്ത്രിയുമായ സി.പി. ജോൺ അറിയിച്ചു. ഡിഎംഎഫിന്റെ സംസ്ഥാനതല പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പാലക്കാട്ടെ നയപ്രഖ്യാപന കൺവെൻഷനിലായിരുന്നു ലയന തീയതി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപുതന്നെ പി.കെ. ശശിയുമായി ലയനത്തെക്കുറിച്ച് ചർച്ച നടത്തിയിരുന്നുവെന്നും […]
Read more

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഇല്ല

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് പ്രഖ്യാപിക്കില്ല. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ ജഡ്ജിയുടെ ആരോഗ്യപ്രശ്നത്തെ തുടർന്ന് വിധി പ്രസ്താവം മാറ്റിവെച്ചു. അടുത്ത ദിവസം തന്നെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിധി മാറ്റിവെച്ചതിനാൽ കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ ഇന്ന് കോടതിയിലെത്തിയില്ല. 2025 ജനുവരി 27-നാണ് നെന്മാറ പോത്തുണ്ടി സ്വദേശിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ […]
Read more

വളം വാങ്ങാൻ സ്മാർട്ട്ഫോൺ നിർബന്ധം; പ്രതിസന്ധിയിൽ കർഷകർ

പാലക്കാട്: സബ്‌സിഡി നിരക്കിൽ വളം ലഭിക്കാൻ പുതിയ സ്മാർട്ട്ഫോൺ നിർബന്ധമെന്ന വ്യവസ്ഥ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. ഫ്രെയിംവർക്ക് ഫോർ ഫെർട്ടിലൈസർ സെയിൽ (FFS) ആപ്പ് ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്താൽ മാത്രമാണ് സബ്‌സിഡിയുള്ള രാസവളങ്ങൾ ലഭിക്കുക എന്ന നിബന്ധനയാണ് പ്രതിഷേധത്തിന് ഇടയാക്കുന്നത്. “ഒന്നാം വിളയ്ക്ക് ഞാറ് നട്ടെങ്കിലും ഇതുവരെ വളമിടാൻ കഴിഞ്ഞിട്ടില്ല. വളം ലഭിക്കണമെങ്കിൽ 25,000 രൂപ മുടക്കി പുതിയ ഫോൺ വാങ്ങണം. സപ്ലൈകോയ്ക്ക് നൽകിയ നെല്ലിന്റെ പണം പോലും ഇതുവരെ ലഭിച്ചിട്ടില്ല. കൃഷിവകുപ്പിന്റെ ആനുകൂല്യങ്ങളും മുടങ്ങിക്കിടക്കുകയാണ്. ഈ […]
Read more

നെല്ലിയാമ്പതിയില്‍ രാത്രി യാത്രയ്ക്കും വിനോദസഞ്ചാരത്തിനും കര്‍ശന നിയന്ത്രണം

പാലക്കാട്: നെല്ലിയാമ്പതി ചുരം റോഡിൽ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം ശക്തമായി തുടരുന്നതിന്റെയും ചുരം റോഡിൽ കനത്ത പാറവീഴ്ചയ്ക്കും മണ്ണിടിച്ചിലിനും സാധ്യത നിലനിൽക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് ജില്ലാ കളക്ടറുടെ നടപടി. പ്രദേശവാസികളുടെ അത്യാവശ്യ യാത്രകൾക്കും അടിയന്തര വൈദ്യസഹായ ആവശ്യങ്ങൾക്കുമുള്ള വാഹനങ്ങൾ ഒഴികെയുള്ള എല്ലാ വാഹനങ്ങൾക്കും വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണിവരെ ചുരം റോഡിലൂടെ പ്രവേശനം നിരോധിച്ചു. നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. […]
Read more

ഓപ്പറേഷന്‍ തൂഫാനിടെ പൊലീസിനെ ആക്രമിച്ച സംഭവം; മുഖ്യപ്രതി ലീവിനെത്തിയ സൈനികന്‍

പാലക്കാട്: ഓപ്പറേഷൻ തൂഫാനിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി അവധിക്ക് നാട്ടിലെത്തിയ സൈനികനെന്ന് പൊലീസ്. മണ്ണാർക്കാട് സ്വദേശി ജിനേഷാണ് കേസിലെ മുഖ്യപ്രതി. റാഞ്ചിയിൽ നിന്നുള്ള അവധിക്ക് നാട്ടിലെത്തിയ ജിനേഷ് സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്. ധോണിയിൽ വച്ച് പൊലീസ് പരിശോധനയ്ക്കിടെ നടന്ന ആക്രമണത്തിലാണ് വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റത്. ലഹരി കടത്ത് തടയുന്നതിന്റെ ഭാഗമായി വാഹന പരിശോധന നടത്തുന്നതിനിടെ, കാറിൽ എത്തിയ സംഘം ചോദ്യം ചെയ്യലിനിടെയാണ് പൊലീസിനെ ആക്രമിച്ചതെന്ന് പൊലീസ് അറിയിച്ചു. വാഹനം കൈകാണിച്ച് […]
Read more

ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപകനെതിരെ കേസ്

പാലക്കാട്: പാലക്കാട് നഗരത്തിലെ സർക്കാർ യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. സംഭവത്തിൽ പ്രധാനാധ്യാപകനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കഴിഞ്ഞ മാസം പാഠപുസ്തകം വാങ്ങാനെത്തിയ വിദ്യാർത്ഥിയെ ക്ലാസ് മുറിയിലേക്ക് വിളിച്ചുവരുത്തി പ്രധാനാധ്യാപകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വിദ്യാർത്ഥിയുടെ മുൻകാല മൊഴിയനുസരിച്ച്, അഞ്ചാം ക്ലാസിൽ പഠിക്കുന്ന സമയത്തും അധ്യാപകനിൽ നിന്ന് സമാനമായ മോശം പെരുമാറ്റം ഉണ്ടായിരുന്നതായി പറയുന്നു. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പാലക്കാട് സൗത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. പോക്സോ നിയമപ്രകാരം കേസ് […]
Read more

Recent News

Advertisement
WhiteswanTV Footer