Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോലീസ് കസ്റ്റഡിയിലെടുത്ത ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് പോലീസ് കസ്റ്റഡിയിലെടുത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വളാഞ്ചേരി തിണ്ടലം മാവണ്ടിയൂർ വടക്കുമ്പ്രം വെളുത്തൂർതൊടി അബുവിന്റെ മകൻ അഷറഫ് (42) ആണ് മരിച്ചത്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. അഷറഫിന്റെ സഹോദരൻ മുസ്തഫയും ഓട്ടോറിക്ഷയ്ക്കുള്ളിൽ ഉറങ്ങിക്കിടന്ന നിലയിൽ കണ്ടെത്തി. അദ്ദേഹത്തിന് പരിക്കുകളൊന്നുമില്ലെന്നാണ് പ്രാഥമിക വിവരം.

ഓട്ടോറിക്ഷയുടെ ഡ്രൈവറായ വളാഞ്ചേരി സ്വദേശി സുനിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയെന്ന ആരോപണത്തെ തുടർന്നാണ് പോലീസ് വാഹനം കസ്റ്റഡിയിലെടുത്തത്. അഷറഫും മുസ്തഫയും അന്ന് ഓട്ടോറിക്ഷയിലെ യാത്രക്കാരായിരുന്നു.

അഷറഫിന്റെ മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് ഇൻക്വസ്റ്റും തുടർ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.

Advertisement
WhiteswanTV Footer