മലപ്പുറം: പൊന്നാനിയിൽ സംഘടിപ്പിക്കുന്ന മലബാർ തീണ്ടിസ് കൾച്ചറൽ ബിനാലെയിലേക്ക് ലോകപ്രശസ്തരായ നിരവധി വ്യക്തികളെ ക്ഷണിക്കാൻ ആലോചനയുണ്ടെന്ന് കെ.പി. നൗഷാദലി എംഎൽഎ പറഞ്ഞു.
ഫുട്ബോൾ താരം ലയണൽ മെസി, ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി, ബോളിവുഡ് താരം ഷാറൂഖ് ഖാൻ, സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ, ഗായിക ശ്രേയ ഘോഷാൽ എന്നിവരെ പരിപാടിയിലേക്ക് എത്തിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
പറഞ്ഞ പ്രമുഖരിൽ 75 ശതമാനം പേരെങ്കിലും പരിപാടിയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്നും എംഎൽഎ പറഞ്ഞു. പൊന്നാനിയിൽ നടന്ന ഒരു കുടുംബസംഗമത്തിലാണ് കെ.പി. നൗഷാദലി എംഎൽഎ ഇക്കാര്യം അറിയിച്ചത്. എന്നാൽ, പ്രമുഖരുടെ പങ്കെടുക്കൽ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.




