പാലക്കാട്: പാലക്കാട് മണ്ണാർക്കാട്ടെ അനുമോദനച്ചടങ്ങിനിടെ വിദ്യാർഥികളെ അപമാനിച്ചെന്ന ആരോപണവുമായി മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ വിവാദത്തിൽ. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് മോശമായി പെരുമാറുകയും ഒരു വിദ്യാർഥിയുടെ ചെവിയിൽ നുള്ളുകയും ചെയ്തതായി ആരോപണം ഉയർന്നു.
മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ചടങ്ങിൽ പങ്കെടുത്ത കുട്ടികളോട് “അക്ഷരമറിയില്ലേ?” എന്ന് ചോദിച്ചെന്നും വിലാസം തെറ്റായി എഴുതിയെന്ന് പറഞ്ഞ് ഒരു കുട്ടിയെ വേദിയിലേക്ക് വിളിച്ചുവരുത്തിയെന്നും ആരോപണമുണ്ട്.
തുടർന്ന് കുട്ടിയുടെ ചെവിയിൽ നുള്ളുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. സംഭവത്തെ തുടർന്ന് കെ.ടി. ജലീലിന്റെ പെരുമാറ്റത്തിനെതിരെ വിമർശനം ഉയർന്നിട്ടുണ്ട്.












