Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കെടെറ്റ് യോഗ്യതയില്ലെന്ന് വാദം; ഉത്തരവ് ലഭിച്ചിട്ടും ജോലിയില്‍ പ്രവേശിക്കാനാകാതെ യുവതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാതെ ദുരിതത്തിലായി യുവതി. സർക്കാർ ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക തസ്തികയിൽ നിയമനം ലഭിച്ച തരൂർ സ്വദേശിനിക്കാണ് ഈ ദുരവസ്ഥ. കെ-ടെറ്റ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി ജോലിയിൽ പ്രവേശിക്കാനെത്തിയ യുവതിയെ സ്കൂൾ അധികൃതർ മടക്കി അയച്ചതോടെയാണ് വിവാദം ഉടലെടുത്തത്. 2028നുള്ളിൽ കെ-ടെറ്റ് സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയെന്ന നിർദേശം നിലനിൽക്കെയാണ് നടപടി.

സെറ്റ്, നെറ്റ് യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് പരീക്ഷയെഴുതിയതെന്നും തുടർന്ന് പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചെന്നും യുവതി പറയുന്നു. എന്നാൽ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോൾ കെ-ടെറ്റ് യോഗ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി അധികൃതർ അനുമതി നിഷേധിക്കുകയായിരുന്നു. 2028നകം കെ-ടെറ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതിയെന്ന നിർദേശമുണ്ടെങ്കിലും ഇളവ് അനുവദിക്കാനാകില്ലെന്ന നിലപാടാണ് സ്കൂൾ അധികൃതർ സ്വീകരിച്ചതെന്നാണ് യുവതിയുടെ പരാതി.

2021ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലാണ് യുവതി അധ്യാപക നിയമനത്തിനായി അപേക്ഷിച്ചത്. പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സെറ്റ് അല്ലെങ്കിൽ നെറ്റ് യോഗ്യത മതിയായിരുന്നു. പരീക്ഷയിൽ 46-ാം റാങ്ക് നേടിയ യുവതിക്ക് തുടർന്നാണ് നിയമന ഉത്തരവ് ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിക്കാനെത്തിയപ്പോഴാണ് കെ-ടെറ്റ് യോഗ്യതയുടെ പേരിൽ തടസ്സം നേരിട്ടത്.

യുവതിയെ ജോലിയിൽ പ്രവേശിപ്പിക്കരുതെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസറിൽനിന്ന് നിർദേശമുണ്ടെന്നായിരുന്നു സ്കൂൾ അധികൃതരുടെ വിശദീകരണം. തുടർന്ന് യുവതി പിഎസ്‌സിയെ സമീപിച്ചു. കെ-ടെറ്റ് സർട്ടിഫിക്കറ്റ് 2028നുള്ളിൽ സമർപ്പിച്ചാൽ മതിയെന്ന നിർദേശം ലഭിച്ചിട്ടും നിയമനം നൽകാൻ സ്കൂൾ അധികൃതർ തയ്യാറായില്ലെന്നാണ് ആരോപണം.

ഇതോടെ വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് യുവതി വിദ്യാഭ്യാസ വകുപ്പിനെ സമീപിച്ചിരിക്കുകയാണ്. പിഎസ്‌സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയിൽ പ്രവേശിക്കാനാകാത്ത സാഹചര്യത്തിൽ, നിയമനവുമായി ബന്ധപ്പെട്ട തർക്കത്തിന് പരിഹാരം തേടുകയാണ് യുവതി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix