Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മദ്യപിച്ച് ഡ്യൂട്ടിക്കെത്തി വിദ്യാർഥികളെ മർദിക്കാൻ പൊലീസിന് എങ്ങനെ ധൈര്യം? പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: എസ്എഫ്ഐ വിദ്യാർഥികളെ മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ ഇടിവള ഉപയോഗിച്ച് മർദിച്ച സംഭവത്തിൽ യുഡിഎഫ് സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സംഭവം നാടിനെ ഞെട്ടിക്കുന്നതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. എസ്‌ഐആർ വിഷയത്തിൽ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാർ മാതൃകയിൽ ലാത്തിയും ലഹരിയും നൽകി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സംസ്ഥാനത്തെ യുഡിഎഫ് സർക്കാരും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തെറ്റ് ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കാൻ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധിക്കുന്നതുവരെ കാത്തിരിക്കുന്നത് ഒരു സർക്കാരിനും ഭൂഷണമല്ലെന്നും പിണറായി വിജയൻ പറഞ്ഞു. സംസ്ഥാനത്ത് പൊലീസ് അതിക്രമങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. ഇത് ആഭ്യന്തര വകുപ്പിന്റെ പൂർണ പരാജയമാണെന്നും അദ്ദേഹം വിമർശിച്ചു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്യുന്ന വിദ്യാർഥികളെ മർദിക്കാൻ ഒരു പൊലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അടിച്ചമർത്താൻ ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ അഴിച്ചുവിടുന്ന സമീപനം അംഗീകരിക്കാനാകില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം കേരളത്തിൽ നടപ്പാക്കാൻ ശ്രമിച്ചാൽ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകി.

പിണറായി വിജയന്‌റെ ഫേസ്ബുക്ക് കുറിപ്പ്

പാലക്കാട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് അതിക്രമം നാടിനെ ഞെട്ടിക്കുന്നതാണ്. എസ്.ഐ.ആര്‍ വിഷയത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെ സംഘപരിവാര്‍ മാതൃകയില്‍ ലാത്തിയും ലഹരിയും നല്‍കി ക്രിമിനലുകളെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് ഇവിടെ യുഡിഎഫ് സര്‍ക്കാരും ശ്രമിക്കുന്നത്.

മദ്യപിച്ചെത്തിയ ഒരു പോലീസുകാരന്‍ അതിക്രൂരമായ മര്‍ദ്ദനമാണ് വിദ്യാര്‍ഥികള്‍ക്ക് നേരെ പാലക്കാട് അഴിച്ചുവിട്ടത്. പെണ്‍കുട്ടികളെയടക്കം അയാള്‍ ഇടിവള ഉപയോഗിച്ച് നേരിട്ടു. ഇക്കാര്യം അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥികള്‍ ശ്രദ്ധയില്‍ പെടുത്തിയിട്ടും മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടും ഒരു നടപടിയും ഉണ്ടായില്ല. അയാളെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്നു പോലീസ് വാഹനത്തില്‍ കയറ്റി അവിടെ നിന്നും പെട്ടെന്ന് മാറ്റുകയാണ് ചെയ്തത്. ഇത് ചൂണ്ടിക്കാണിച്ചപ്പോള്‍ മറുപടി പറയാന്‍ പോലീസ് തയ്യാറായതുമില്ല.


തുടര്‍ന്ന്, ഈ അതിക്രമത്തിനെതിരെ നടപടിയെടുക്കാന്‍ നിയമസഭയില്‍ പ്രതിപക്ഷം ശക്തമായി ആവശ്യപ്പെടേണ്ടിവന്നു. അതിനുശേഷമാണ് കുറ്റാരോപിതനായ പോലീസുകാരനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായത്. അപ്പോഴും വിദ്യാര്‍ത്ഥികളെ ആക്രമിക്കുമ്പോള്‍ ഇയാള്‍ ലഹരിയില്‍ ആയിരുന്നു എന്ന കാര്യം ആഭ്യന്തര മന്ത്രി സഭയില്‍ മറച്ചുവെക്കുകയായിരുന്നു.

തെറ്റ് ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ പ്രതിപക്ഷം നിയമസഭയില്‍ പ്രതിഷേധിക്കുന്നത് വരെ കാത്തിരിക്കുന്നത് ഒരു സര്‍ക്കാരിനും ഭൂഷണമല്ല. സംസ്ഥാനത്ത് പോലീസ് അതിക്രമങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ആഭ്യന്തര വകുപ്പിന്റെ പൂര്‍ണ്ണമായ പരാജയമാണിത്. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ തല്ലിച്ചതയ്ക്കാന്‍ ഒരു പോലീസുകാരന് എങ്ങനെയാണ് ധൈര്യം ലഭിക്കുന്നത്? തിരുവനന്തപുരത്ത് ഹോസ്റ്റലില്‍ കയറി അതിക്രൂരമായി വിദ്യാര്‍ഥികളെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പോലീസുകാര്‍ക്കെതിരെ ഇപ്പോഴും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.

സേനയിലെ ഇത്തരം ക്രിമിനലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ യു.ഡി.എഫ് സര്‍ക്കാരിന് ബാധ്യതയുണ്ട്. പോലീസിനെ നിയന്ത്രിക്കാനും അവര്‍ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സര്‍ക്കാര്‍ അടിയന്തരമായി തയ്യാറാകണം. ജനാധിപത്യപരമായി സമരം ചെയ്യുന്നവരെ അടിച്ചമര്‍ത്താന്‍ ഇത്തരം ക്രിമിനല്‍ പോലീസുകാരെ കയറൂരി വിടുന്ന സമീപനം അംഗീകരിക്കാനാകില്ല. സംഘപരിവാറിന്റെ ഫാസിസ്റ്റ് നയം കേരളത്തില്‍ നടപ്പാക്കിയാല്‍ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് ഈ നാട് സാക്ഷ്യം വഹിക്കേണ്ടി വരും

എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ മദ്യപിച്ചെത്തി ഇടിവളയിട്ട് മര്‍ദ്ദിച്ച പാലക്കാട് എആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ ചിറ്റിലഞ്ചേരി സ്വദേശി സഫാദിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടേതായിരുന്നു നടപടി. ഇയാള്‍ മദ്യപിച്ചിരുന്നതായി പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസ് ഇന്നലെ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇക്കഴിഞ്ഞ 11 ന് എസ്എഫ്‌ഐ പാലക്കാട് ടൗണ്‍ റെയില്‍വേ സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിലാണ് മദ്യപിച്ച് എത്തിയ സഫാദ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചത്. ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ നടത്തിയ മെഡിക്കല്‍ പരിശോധനയിലാണ് സഫാദ് മദ്യപിച്ചതായി കണ്ടെത്തിയത്.

ഡല്‍ഹി പ്രതിഷേധവുമായി ബന്ധപ്പെട്ട പാലക്കാട് റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ചിനിടെ മദ്യപിച്ച് വന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇടിവള ഉപയോഗിച്ച് മര്‍ദിച്ചുവെന്ന് എസ്എഫ്‌ഐ പരാതിപ്പെട്ടിരുന്നു. എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വിപിന്‍ ആണ് ആരോപണമുന്നയിച്ചത്. പൊലീസുകാരന്‍ പച്ചക്ക് തെറി വിളിച്ചുവെന്നും വിപിന്‍ ആരോപിച്ചു. തങ്ങള്‍ പരാതി പറഞ്ഞപ്പോള്‍ പെട്ടെന്ന് ആ പൊലീസുകാരനെ അവിടെനിന്ന് മാറ്റിയെന്നും എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും എസ്എഫ്‌ഐ പറഞ്ഞു. ഓപ്പറേഷന്‍ തൂഫാന്‍ ആദ്യം നടപ്പിലാക്കേണ്ടത് രമേശ് ചെന്നിത്തലയുടെ പൊലീസ് സേനയിലാണ് എന്നും എസ്എഫ്‌ഐ വിമര്‍ശിച്ചിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix