താമരശ്ശേരി കോടതിയ്ക്ക് മുന്നിൽ കൂട്ടത്തല്ല്
കോഴിക്കോട്: താമരശ്ശേരി കോടതിക്ക് മുന്നിൽ കാമുകനും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ സംഘർഷം. മുക്കം ചെറുവാടി സ്വദേശിനിയായ നിദ ഷെറിനെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നൽകിയ പരാതിയുമായി ബന്ധപ്പെട്ടാണ് സംഭവം. കഴിഞ്ഞ നാലാം തീയതി മുതൽ പെൺകുട്ടിയെ കാണാനില്ലെന്നായിരുന്നു പരാതി. ഇന്ന് രാവിലെ നിദ ഷെർ കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പൊലീസ് സ്റ്റേഷനിൽ ഹാജരായി. തുടർന്ന് ഇരുവരെയും പൊലീസ് കോടതിയിൽ ഹാജരാക്കി. പ്രായപൂര്‍ത്തിയായതിനാൽ പെൺകുട്ടിക്ക് സ്വന്തം ഇഷ്ടപ്രകാരം പോകാൻ കോടതി അനുമതി നൽകി. കോടതിക്ക് പുറത്ത് […]
Read more