Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

മർദിച്ചയാളെ തിരിച്ചറിയാൻ മുഖ്യമന്ത്രിയുടെ എഐ ടൂളിന്റെ ആവശ്യമില്ലെ: ഷാഫി പറമ്പിൽ

കോഴിക്കോട്: പേരാമ്പ്രയിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി ഷാഫി പറമ്പിൽ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ എഐ ടൂൾ ഉപയോഗിച്ച് മർദനകാരനെ തിരിച്ചറിയേണ്ടതില്ലെന്നും, മർദിച്ചത് വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. അഭിലാഷ് ഡേവിഡ് 2023 ജനുവരി 16ന് മാഫിയ ബന്ധത്തിന്‍റെ പേരിൽ സസ്പെൻഷനിൽ പോയ ഒരു പൊലീസ് ഉദ്യോഗസ്ഥനായിരുന്നു, പിന്നീട് തിരിച്ചുകൊണ്ടു വന്നതാണെന്ന് വാർത്തകളിൽ വന്നിരുന്നു. ഇയാൾ ഉൾപ്പെടെ മൂന്നു ഉദ്യോഗസ്ഥരെ പിരിച്ചു വിട്ട ശേഷം സർവീസിൽ തിരികെ പ്രവേശിപ്പിച്ചതായും […]
Read more

പേരാമ്പ്ര സംഘർഷത്തിന് ശേഷം ഷാഫി പറമ്പിൽ എം പി യുടെ ആദ്യ വാർത്താ സമ്മേളനം നാളെ

കോഴിക്കോട്: പേരാമ്പ്ര സംഘർഷങ്ങൾക്ക് ശേഷം ഷാഫി പറമ്പിൽ എം പി നടത്തുന്ന ആദ്യ വാർത്താ സമ്മേളനം നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ഡിസിസിയിൽ നടക്കും. സർജറിക്ക് ശേഷം ഷാഫി ഇന്ന് കോഴിക്കോട് നടക്കുന്ന കോൺഗ്രസ് നേതൃക്യാമ്പിൽ പങ്കെടുത്തിരുന്നു. പൊലീസ് മർദനത്തിൽ ഷാഫിയുടെ മൂക്കിന്‍റെ ഇടത് വലത് അസ്ഥികള്‍ക്ക് പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായ ഷാഫി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മൂന്ന് ദിവസമാണ് ചികിത്സയിൽ കഴിഞ്ഞത്. പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ സംഘർഷമുണ്ടാവുകയും സംഘർഷത്തെ തുടർന്ന് […]
Read more

ഏതെങ്കിലും കസേര നോക്കിയിട്ടല്ല കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്: കെ.സി. വേണുഗോപാല്‍

കോഴിക്കോട്: കേരളം രാഷ്ട്രീയത്തിൽ സജീവമായി ഉണ്ടാകുമെന്നും എന്നാൽ അത് ഏതെങ്കിലും കസേര നോക്കിയിട്ടല്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. ‘ആലപ്പുഴയില്‍നിന്ന് ജനങ്ങള്‍ വിജയിപ്പിച്ച എംപിയാണ് ഞാന്‍, കേരളത്തില്‍ സജീവമായി ഉണ്ടാകും. പാര്‍ട്ടിയെയും യുഡിഎഫിനെയും വിജയത്തിലെത്തിക്കാനും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ താഴെയിറക്കാനുമാണ് കേരളത്തിൽ സജീവമാകുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പിഎം ശ്രീ നടപ്പാക്കുന്നത് കേരളത്തില്‍ ബിജെപി- സിപിഎം ഡീലിന്റെ ഭാഗമാണ്, കോണ്‍ഗ്രസ് നടപ്പാക്കുന്നു എന്നത് തെറ്റായ ധാരണയാണെന്നും വേണുഗോപാൽ പറഞ്ഞു. ഗാന്ധിയെ കുറിച്ച് പഠിക്കേണ്ടയെന്നും ഗോഡ്‌സയെ […]
Read more

പാളയത്ത് പ്രതിഷേധിച്ച വ്യാപാരികളെ വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട്:പാളയത്തെ പഴം പച്ചക്കറി മാർക്കറ്റ് കല്ലുത്താൻകടവിലേക്കു മാറ്റുന്നതിൽ പ്രതിഷേധിച്ച വ്യാപാരികളെയും തൊഴിലാളികളെയും വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നല്ലത് അംഗീകരിക്കാൻ ചിലർ‌ക്ക് പ്രയാസമാണെന്നും നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനമെന്നും പുതിയ മാർക്കറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ഉദ്ഘാടന സമയത്താണ് വ്യാപാരികൾ പ്രതിഷേധവുമായെത്തിയത്. നല്ല കാര്യങ്ങൾ അംഗീകരിച്ചാൽ എന്തോ പ്രയാസം വരുമെന്ന് ചിന്തിക്കുന്ന തരത്തിലേക്ക് ചിലയാളുകൾ മാറുകയാണ്. നല്ല കാര്യത്തിൽ എല്ലാവരും ഒത്തുചേർന്ന് അതിന്റെ ഭാഗമാവുക എന്നതാണ് പ്രധാനം. എന്നാൽ, ഞങ്ങളില്ല […]
Read more

പാളയത്ത് വൻസംഘർഷം; മുഖ്യമന്ത്രി ഉ​ദ്ഘാടനത്തിന് എത്താനിരിക്കെയാണ് തൊഴിലാളികളുടെ പ്രതിഷേധം

കോഴിക്കോട്: പാളയം മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിൽ പാളയത്ത് വ്യാപാരികളും തൊഴിലാളികളും വാൻ പ്രതിഷേധം സംഘർഷത്തിലേക്ക്. കല്ലുത്താൻ കടവിലെ പുതിയ മാർക്കറ്റ് കെട്ടിടം മുഖ്യമന്ത്രി അൽപ്പ സമയത്തിനകം ഉദ്ഘാടനം ചെയ്യാനിരിക്കേയാണ് പ്രതിഷേധം. പാളയം മാർക്കറ്റിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു വിഭാ​ഗം വ്യാപാരികൾ മാർക്കറ്റ് മാറ്റുന്നതിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇതിനിടെ, കല്ലുത്താൻ കടവിലേക്ക് മാറ്റുന്നതിനെ അനുകൂലിക്കുന്നവർ പ്രകടനമായി എത്തി. ഇവരെ പ്രതിഷേധാക്കാർ കൂകി വിളിച്ചതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും സംഘർഷമുണ്ടാവുകയുമായിരുന്നു. അതേസമയം, സമരവുമായി മുന്നോട്ട് […]
Read more

മഞ്ചയിൽകടവ് അക്വാ ടൂറിസം ഉദ്ഘാടനം ചെയ്ത് ടൂറിസം മന്ത്രി

കോഴിക്കോട്: മഞ്ചയിൽകടവ് അക്വാ ടൂറിസം പദ്ധതി നാടിന് സമർപ്പിച്ചു. ടൂറിസവും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ചു. വിനോദസഞ്ചാര മേഖലയിൽ സംസ്ഥാനം വൻ മുന്നേറ്റം കൈവരിച്ചിട്ടുണ്ടെന്നും, സഞ്ചാരികളുടെ എണ്ണത്തിൽ കേരളവും കോഴിക്കോട് ജില്ലയും സർവകാല റെക്കോർഡ് നേടിയതായും,മന്ത്രി പറഞ്ഞു. വിദേശ, ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ടെന്നും, ഈ വളർച്ച നിലനിർത്താൻ കൂടുതൽ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മഞ്ചയിൽകടവ് പദ്ധതി ഡെസ്റ്റിനേഷൻ ടൂറിസം വളരുന്നതിന്റെ മികച്ച ഉദാഹരണമാണെന്നും, ഇത് ഉടൻ […]
Read more

പേരാമ്പ്ര സംഘ‌ർഷം; ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ആരോപണവിധേയരായ ഡിവൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം. രണ്ട് ഡിവൈ.എസ്.പിമാരെയാണ് സ്ഥലംമാറ്റിയത്. വടകര ഡിവൈ.എസ്.പി ഹരിപ്രസാദ്, പേരാമ്പ്ര ഡിവൈ.എസ്.പി സുനിൽകുമാർ എന്നിവർക്കെതിരെ സംഭവത്തിൽ ആരോപണമുയർന്നിരുന്നു. ഇതിൽ ഹരിപ്രസാദിനെ കോഴിക്കോട് നോർത്തിലേക്കും സുനിൽകുമാറിനെ കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ചിലേക്കുമാണ് മാറ്റിയത്. മാറ്റമുള്ള ഉദ്യോഗസ്ഥരുടെ ലിസ്റ്റിൽ ഇവരുടെ പേരും ഉൾപ്പെടുത്തി. എന്നാൽ തദ്ദേശതിരഞ്ഞെടുപ്പടക്കം വരുന്നതിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റമാണിതെന്നാണ് ഔദ്യോഗിക അറിയിപ്പ്. പേരാമ്പ്ര സികെജി കോളേജ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന ഹർത്താലിനിടെ ഉണ്ടായ സംഘർഷത്തിനിടെ പൊലീസാണ് സ്‌ഫോടക വസ്തു എറിഞ്ഞതെന്നാണ് കഴിഞ്ഞദിവസം കോൺഗ്രസ് […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട; പിടിച്ചെടുത്തത് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎ

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ ലഹരിവേട്ട. ഒമാനിൽ നിന്നെത്തിയ തൃശൂർ കൊരട്ടി സ്വദേശി എ ലിജീഷിൽ നിന്നാണ് ലക്ഷങ്ങൾ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടിയത്. വിമാനത്താവളത്തിന് പുറത്തുവച്ചായിരുന്നു പൊലീസ് ഇയാളെ പിടികൂടിയത്. കാർഡ് ബോർഡ് പെട്ടിയിൽ 21 പാക്കറ്റുകളിലാക്കി മറ്റ് വസ്തുക്കൾക്കിടയിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ വിദേശത്തേക്ക് പോയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം ഡാൻസാഫ് സംഘവും കരിപ്പൂർ പൊലീസും സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്ത് വരികയാണ്. അതേസമയം, ദിവസങ്ങൾക്ക് മുൻപ് […]
Read more

Recent News

Advertisement
WhiteswanTV Footer