Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Category: Kozhikode

കോഴിക്കോട് ജില്ലയിൽ ഖനന പ്രവർത്തനങ്ങൾക്ക് വിലക്ക്; ജലാശയങ്ങളിൽ പ്രവേശനവും നിരോധിച്ചു

കോഴിക്കോട്: കനത്ത മഴയും റെഡ് അലർട്ടും തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ഖനനവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും ജില്ലാ ഭരണകൂടം താൽക്കാലിക വിലക്കേർപ്പെടുത്തി. ക്വാറികളുടെ പ്രവർത്തനം, മണ്ണെടുക്കൽ, ഖനനം, കിണർ നിർമാണം, മണലെടുപ്പ് എന്നിവയാണ് നിരോധിച്ചത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് തുടർച്ചയായി നാല് ദിവസം ഗ്രീൻ അലർട്ട് പ്രഖ്യാപിക്കുന്നതുവരെയാണ് വിലക്ക്. ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടിയാണ് ഉത്തരവിറക്കിയത്. ദുരന്തനിവാരണ നിയമം 2005-ലെ സെക്ഷൻ 26, 30 എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി. ജില്ലയിലെ […]
Read more

മേപ്പാടി മണ്ണിടിച്ചിൽ; മരിച്ച അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം നാട്ടിലേക്ക്

കോഴിക്കോട്: വയനാട് മേപ്പാടിയിലുണ്ടായ മണ്ണിടിച്ചിലിൽ മരിച്ച മൂന്ന് അതിഥി തൊഴിലാളികളുടെ മൃതദേഹങ്ങൾ വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹങ്ങൾ എംബാം ചെയ്തശേഷമാണ് നാട്ടിലേക്ക് അയയ്ക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. മധ്യപ്രദേശ് സ്വദേശിയും ഹിറ്റാച്ചി ഓപ്പറേറ്ററുമായ ചന്ദ്രബാൻ, ബിഹാർ സ്വദേശിയും ഫോർമാനുമായ വികാസ് കുമാർ സിങ്, ഝാർഖണ്ഡ് സ്വദേശിയായ അൻമോൽ എന്നിവരാണ് ദുരന്തത്തിൽ മരിച്ചത്. ദിലീപ് ബിൽഡ്കോൺ ലിമിറ്റഡ് കമ്പനിയിലെ ജീവനക്കാരായ ഇവർ മീനാക്ഷിപ്പാലം മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽപ്പെടുകയായിരുന്നു. അപകടസമയത്ത് കമ്പനിയിലെ എട്ട് തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവരിൽ മൂന്ന് […]
Read more

കൊയിലാണ്ടി–താമരശ്ശേരി പാതയിൽ അപകടം; രണ്ട് പേർക്ക് പരിക്കേറ്റു

കോഴിക്കോട്: കൊയിലാണ്ടി–താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം. താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വന്ന ഗുഡ്‌സ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. അപകടത്തിൽ പരിക്കേറ്റവരെ സമീപത്ത് ലോകകപ്പ് ഫുട്ബോൾ മത്സരം കാണുകയായിരുന്ന യുവാക്കളാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തി വിവിധ ആശുപത്രികളിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Read more

കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ്; മുഖ്യസൂത്രധാരൻ റെനീഷ് അറസ്റ്റിൽ

വടകര: കടുത്ത വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കും വഴിവെച്ച കടത്തനാട് ലേബർ സൊസൈറ്റി സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. സൊസൈറ്റിയുടെ മുൻ ഡയറക്ടറും കേസിലെ ഒന്നാം പ്രതിയുമായ റെനീഷിനെ കോട്ടയം പാലായിൽ നിന്നാണ് ജില്ലാ ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. പ്രതിക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. റെനീഷിനെ കണ്ടെത്തുന്നതിനായി അന്വേഷണം മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നെങ്കിലും ഇയാൾ കേരളത്തിൽ തന്നെ ഒളിവിൽ കഴിയുകയായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. സഹകരണ സംഘം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ നടത്തിയ വിശദമായ […]
Read more

കാഫിര്‍ സ്ക്രീന്‍ ഷോട്ട് കേസ്; റിബേഷ് രാമകൃഷ്ണൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാൻ മാറ്റി

കോഴിക്കോട്: ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയുടെ പരിഗണന മറ്റന്നാളത്തേക്ക് മാറ്റി. റിബേഷിന്റെ അഭിഭാഷകന്റെ ആവശ്യപ്രകാരമാണ് കോടതി ഹർജി മാറ്റിവെച്ചത്. കേസിൽ പ്രതിചേർക്കപ്പെടാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് റിബേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണസംഘം റിബേഷിനെ നേരത്തെ നിരവധി തവണ ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കേസിൽ ഡിവൈഎഫ്ഐയുടെ മറ്റൊരു നേതാവായ ജിതിൽ ഭാസ്കറിനെ മാത്രമാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ജിതിലിന് കഴിഞ്ഞ ദിവസം കോടതി ജാമ്യം […]
Read more

കൂട്ടപ്പിരിച്ചുവിടലില്‍ ധാരണ തെറ്റിച്ച് കോറോ ഹെല്‍ത്ത്; ജീവനക്കാരെ ഓഫീസീല്‍ കയറ്റിയില്ല

കൊച്ചി/കോഴിക്കോട്: കൂട്ടപ്പിരിച്ചുവിടലിനെ തുടർന്നുണ്ടായ തർക്കത്തിൽ അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിനെതിരെ ജീവനക്കാരുടെ പ്രതിഷേധം ശക്തമാകുന്നു. ചർച്ചയിലെ ധാരണ ലംഘിച്ചെന്ന് ആരോപിച്ച് കൊച്ചിയിലും കോഴിക്കോടുമുള്ള ഓഫീസുകളിൽ എത്തിയ ജീവനക്കാരെ ഇന്ന് അകത്തേക്ക് പ്രവേശിപ്പിച്ചില്ല. കഴിഞ്ഞ ദിവസം ലേബർ കമ്മീഷണർ വിളിച്ചുചേർത്ത യോഗത്തിൽ, തൊഴിൽമന്ത്രിയുമായി കമ്പനി മാനേജ്മെന്റ് ചർച്ച നടത്തുന്നതുവരെ ജീവനക്കാർക്ക് സാധാരണ രീതിയിൽ ജോലി തുടരാമെന്ന ധാരണയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെ ജീവനക്കാർ ഓഫീസിലെത്തിയപ്പോൾ കൊച്ചി ഓഫീസിന്റെ വാതിലുകൾ തുറന്നിരുന്നില്ല. ഓഫീസിന് മുന്നിൽ ജീവനക്കാർ കാത്തുനിൽക്കുന്ന സാഹചര്യമാണ് […]
Read more

റിട്ട. SIയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്: കാരാടിയിൽ റിട്ടയേർഡ് എസ്‌ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ നോർത്ത് മുട്ടിൽ തൊട്ടിയിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പറമ്പുടമയാണ് മൃതദേഹം ആദ്യം കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. കൽപ്പറ്റ സ്വദേശിയായ ജോസഫ് എങ്ങനെ താമരശ്ശേരിയിലെത്തിയെന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല. മരിച്ച ജോസഫിന്റെ […]
Read more

കാഫിർ സ്‌ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്

കോഴിക്കോട്: വടകര കാഫിർ സ്‌ക്രീൻഷോട്ട് കേസിലെ മുഖ്യപ്രതി ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ജാമ്യ വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ദുൽഖിഫിൽ വടകര റൂറൽ എസ്.പി. മെറിൻ ജോസഫിന് പരാതി നൽകിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമർശങ്ങൾ സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും പ്രത്യേക അന്വേഷണസംഘത്തെ (എസ്‌ഐടി) വെല്ലുവിളിക്കുന്നതുമാണെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ജാമ്യ വ്യവസ്ഥകൾ ലംഘിച്ച സാഹചര്യത്തിൽ ജിതിൻ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കാൻ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും പരാതിയിൽ […]
Read more

പ്രിയദർശിനി പദ്ദതി; ‘ജോലിഭാരവും ജോലിസമയവും വര്‍ധിച്ചു’; ജീവനക്കാർ

കോഴിക്കോട്: പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ ജോലിഭാരം ഗണ്യമായി വർധിച്ചതായി ജീവനക്കാർ. സ്ത്രീ യാത്രക്കാരുടെ എണ്ണം കൂടിയതിനെ തുടർന്ന് ബസുകൾ അതിരൂക്ഷമായി തിരക്കിലാകുന്ന സാഹചര്യമാണെന്നും ജീവനക്കാർ പറയുന്നു. വിഷയത്തിൽ സിഐടിയു ശക്തമായ ആശങ്ക രേഖപ്പെടുത്തി. ഓർഡിനറി ബസുകളുടെ റണ്ണിംഗ് ടൈം 15 മുതൽ 30 മിനിറ്റ് വരെ വർധിച്ചിട്ടുണ്ട്. ഇതോടെ ഒരു ദിവസത്തെ ഷെഡ്യൂൾ പൂർത്തിയാക്കുമ്പോൾ ജീവനക്കാർക്ക് ഒന്നര ദിവസത്തെ ഡ്യൂട്ടി സമ്മർദ്ദം നേരിടേണ്ടിവരുന്ന സാഹചര്യമാമാണെന്ന് കെഎസ്ആർടിഇഎ സിഐടിയു സംസ്ഥാന വൈസ് […]
Read more

മലബാറില്‍ ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കാൻ കോണ്‍ഗ്രസ്

കോഴിക്കോട്: മലബാറിൽ മുസ്ലിം സമുദായത്തിനിടയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനുള്ള ലക്ഷ്യത്തോടെ ദേശീയ മുസ്ലിം ബ്ലോക്ക് രൂപീകരിക്കുന്നു. കോൺഗ്രസിലെ പ്രധാന നേതാക്കളുടെ പിന്തുണയോടെയാണ് ഈ നീക്കം നടക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി മുഹമ്മദ് അബ്ദുറഹിമാന്റെ ആശയങ്ങളെയും പ്രവർത്തനങ്ങളെയും പിന്തുടർന്ന് കൂട്ടായ്മ രൂപീകരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ പറയുന്നു. അദ്ദേഹത്തിന്റെ കാലത്ത് ആരംഭിച്ച “അൽ അമീൻ” പത്രം വീണ്ടും വായിക്കപ്പെടുന്ന പരിപാടിയും കോഴിക്കോട് സംഘടിപ്പിക്കുന്നു. പരിപാടിയിൽ എം.കെ. രാഘവൻ എംപി, ചരിത്രകാരൻ കെ.കെ.എൻ. കുറുപ്പ്, കെപിസിസി മുൻ ട്രഷറർ കെ.കെ. കൊച്ചുമുഹമ്മദ്, എൻ.പി. ചേക്കുട്ടി, പ്രൊഫ. […]
Read more
Advertisement
WhiteswanTV Footer