കോഴിക്കോട്: കൊയിലാണ്ടി–താമരശ്ശേരി സംസ്ഥാനപാതയിൽ വട്ടോളി ബസാറിൽ കാറും ഗുഡ്‌സ് വാനും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
താമരശ്ശേരി ഭാഗത്തുനിന്ന് എത്തിയ കാറും ബാലുശ്ശേരി ഭാഗത്തുനിന്ന് വന്ന ഗുഡ്‌സ് വാനും നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു.
അപകടത്തിൽ പരിക്കേറ്റവരെ സമീപത്ത് ലോകകപ്പ് ഫുട്ബോൾ മത്സരം കാണുകയായിരുന്ന യുവാക്കളാണ് ഉടൻ രക്ഷാപ്രവർത്തനം നടത്തി വിവിധ ആശുപത്രികളിൽ എത്തിച്ചത്. അപകടത്തെ തുടർന്ന് പ്രദേശത്ത് അൽപസമയം ഗതാഗത തടസ്സവും അനുഭവപ്പെട്ടു.











