ഭോപ്പാൽ: മധ്യപ്രദേശിൽ മോട്ടോർ പമ്പ് മോഷ്ടിച്ചെന്നാരോപിച്ച് രണ്ട് ദലിത് യുവാക്കളെ പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയും ചെയ്തു. റൈസൻ ജില്ലയിലെ കർമോദിയ ഗ്രാമത്തിൽ ജൂൺ 14-നാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. ഒരു മാസത്തിന് ശേഷം ഇക്കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
Two Dalit youths in Raisen, MP, were allegedly tied up and given electric shocks over a theft accusation.
— Souptika Banerjee (@stopstarekiss) July 14, 2026
In the so-called “Ram Rajya,” those who looted Ram’s own house escaped, but Dalit youths are tortured merely on allegations.
Mohan Yadav Is this the Ram Rajya you promised? pic.twitter.com/29y61YJ6gz
ബൈരാഗി സമുദായത്തിൽപ്പെട്ട യുവാക്കൾക്കെതിരെയാണ് ഈ അതിക്രമം നടന്നത്. കൃഷിയിടത്തിൽ അതിക്രമിച്ചു കയറി വാട്ടർ പമ്പ് മോട്ടോർ മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദനം. യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി മർദിക്കുകയും വൈദ്യുതാഘാതം ഏൽപ്പിക്കുകയുമായിരുന്നു. തങ്ങളെ ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച് യുവാക്കൾ വേദനകൊണ്ട് നിലവിളിക്കുന്ന ദൃശ്യങ്ങൾ വീഡിയോയിൽ വ്യക്തം.



